Connect with us

അഞ്ജലി ഇല്ലാതെ ശിവേട്ടൻ ഇല്ല ; പ്രണയം കവിഞ്ഞൊഴുകുമ്പോൾ ഈ യാത്ര കഴിഞ്ഞ് അഞ്ജലി ഗർഭിണിയാകുമോ എന്ന് ചോദിച്ച് സാന്ത്വനം പ്രേക്ഷകർ; പ്രണയമഴ പെയ്തിറങ്ങുന്ന ഹൃദയഹാരിയായ നിമിഷങ്ങൾക്കായി കാത്തിരിക്കുക; സാന്ത്വനം സീരിയൽ !

serial

മിനിസ്ക്രീൻ പ്രേക്ഷകരുടെയും യുവതലമുറയുടേയും ഇഷ്ടപരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ദേവിയും അപ്പുവും അഞ്ജുവും ശിവനുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. സാന്ത്വനം വീട്ടിലെ എല്ലാവരെയും സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പ്രേക്ഷകർ കാണുന്നതും.

കുടുംബവീട്ടിലെത്തിയിരിക്കുകയാണ് ബാലനും കുടുംബവും. ശിവാഞ്ജലിമാർ സുഹൃത്തിനൊപ്പം മൂന്നാർ ആഘോഷത്തിലാണ്. ശിവന്റെയും അഞ്ജലിയുടേയും ഒന്നിച്ചുള്ള യാത്രയും റൊമാന്റിക് രംഗങ്ങളും കാണാനുള്ള ആവേശത്തിലാണിപ്പോൾ പ്രേക്ഷകർ. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ്.. ഷുഗർ ക്രഷ് വീഡിയോ ആയിട്ട് ഏഷ്യാനെറ്റിന് ഒരു വീഡിയോ ചെയ്യാമായിരുന്നു.

ശിവാഞ്ജലിമാരുടെ റൊമാൻസ് തന്നെയാണ് ഇത്തവണ പ്രൊമോയിൽ ഹൈലൈറ്റ് . ഹീറോ എന്ന് പറഞ്ഞാൽ അതുക്കും മേലെ, വേറെ ലെവലാ എന്ന് അഞ്ജലി ശിവനെ നോക്കി പറയുന്ന ഡയലോഗും ആരാധകരേറ്റെടുത്ത് കഴിഞ്ഞു. വളരെ മനോഹരമായ ഒരു ആൽബം സോങ് കാണുമ്പോലെ കണ്ടിരിക്കാൻ സാധിക്കുന്ന വീഡിയോ ആണ് ശിവാജ്ഞലി പ്രണയ രംഗങ്ങൾ.

എന്നാൽ ഇവരുടെ പ്രണയം ഇത്തിരി ഓവർ ആകുന്നുണ്ടെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. പണ്ടൊക്കെ ശിവാജ്ഞലിമാരുടെ നോട്ടത്തിൽ പോലും പ്രണയം ഉണ്ടായിരുന്നു. ഇപ്പോൾ നാടകത്തിലെ ഡയലോഗ് പോലെയാണ് അവരുടെ സംഭാഷണങ്ങൾ എന്നുള്ള വിമർശനം ഉണ്ട്. അതിനിടയിൽ കഴിഞ്ഞ ദിവസം ഒരു ചോളം വിൽക്കുന്ന കുട്ടി കടന്നു വന്നതും കൊച്ചു കുട്ടിയ്ക്ക് വലിയ സൗണ്ട് കൊടുത്താലും വലിയ വിമർശനത്തിന് ഇടയാക്കി…

അതേസമയം അഞ്ജലിയുടെ പ്രണയം മാത്രമല്ല. കഥയിൽ സീരിയസ് ആയിട്ട് ഒരു പ്രശ്നവും നടക്കുന്നുണ്ട്. ബാലനും ദേവിയും അമ്മയുമെല്ലാം ചേർന്ന് അമ്പലത്തിൽ പോയ സമയത്ത് അപ്പുവിനെ വീട്ടിൽ കയറി ഭദ്രൻ ചിറ്റപ്പന്റെ മക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം അപ്പു തമ്പിയെ ഫോണിൽ വിളിച്ച് പറയുന്നതും, തമ്പി ഭദ്രനെ വിളിച്ച് ഇതേക്കുറിച്ച് സംസാരിക്കുന്നതും പ്രൊമോയിലുണ്ട്. തമ്പി ഉശിരോടെ തിരിച്ചെത്തണം , ബാലേട്ടനൊപ്പം തമ്പി ചേരണം എന്നെല്ലാം ആണ് ആരാധകർ ആഗ്രഹിക്കുന്നത്.

തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. പരമ്പരയിൽ മറ്റൊരു പ്രണയം കൂടി മൊട്ടിടുന്നത് കാത്തിരിക്കുകയാണ് ആരാധകർ. സാന്ത്വനം വീട്ടിലെ കണ്ണനും അച്ചുവും തമ്മിലുള്ള പ്രണയ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

about santhwanam

More in serial

Trending

Recent

To Top