Connect with us

എല്ലാം അതാത് മതത്തില്‍ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന നല്ല സംബോധനകള്‍ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസര്‍ അല്ലല്ലോ; ടൊവീനോയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍

Malayalam

നിരവധി ചിത്രങ്ങളിലൂടം മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരാള്‍ ഹിന്ദു ആയതു കൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതു കൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതില്‍ പന്തികേടുണ്ട് എന്നാണ് ടോവിനോയുടെ പക്ഷം.

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകള്‍ കൊണ്ട് സംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്‍ ടോവിനോ തോമസ് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകള്‍ കൊണ്ട് സംബോധന ചെയ്യുന്നതില്‍ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ തോന്നിയുള്ളൂവെന്ന് ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

ടോവിനോയുടെ നിലപാട് തീര്‍ച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒന്നുനോക്കി. ലാലേട്ടന്‍, ജയേട്ടന്‍, രാജുവേട്ടന്‍, പദ്മകുമാറേട്ടന്‍, ശ്രീയേട്ടന്‍, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിര്‍ഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചന്‍ എന്നൊക്കെയാണ് ആള്‍ക്കാരെ സംബോധന ചെയ്തിരിക്കുന്നത്.

എല്ലാം അതാത് മതത്തില്‍ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന നല്ല സംബോധനകള്‍ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസര്‍ അല്ലല്ലോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു.

More in Malayalam

Trending

Recent

To Top