Connect with us

അനൂപിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍…, ക്രൈംബ്രാഞ്ചിന്റെ നീക്കം ഇങ്ങനെ

Malayalam

അനൂപിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍…, ക്രൈംബ്രാഞ്ചിന്റെ നീക്കം ഇങ്ങനെ

അനൂപിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍…, ക്രൈംബ്രാഞ്ചിന്റെ നീക്കം ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസ് ഓരോ ദിവസം കഴിയും തോറും നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ പല തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ നീക്കം ദിലീപിന്റെ അനുജന്‍ അനൂപിന്റെ നേര്‍ക്കെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ചില ഓണ്‍ലൈന് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അനൂപിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും നടിയെ ആക്രമിക്കുന്നതിന്റെ കമന്ററി നോട്ട്‌സ് പിടിച്ചെടുത്തുവെന്നാണ് വിവരം. ഇതോടെ അനൂപിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ വലംകൈയ്യാണ് അനൂപ്. ദിലീപിന്റെ ബിസിനസുകളുടെ മേല്‍നോട്ടം, ഫാന്‍സ് അസോസിയേഷനുകളുടെ ചുമതല എന്നു തുടങ്ങി ദിലീപിനെ സംബന്ധിക്കുന്ന എല്ലാ കാര്യത്തിലും അനൂപിന് പങ്കുണ്ടായിരിക്കും.

സിനിമാ രംഗത്തുള്ളവര്‍ തന്നെ അനൂപിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. നടി ആക്രമിക്കപ്പെടുന്നതിന്റെ രണ്ണിംഗ് കമന്ററി അഭിഭാഷകരുടെ അടുത്ത് നിന്ന് പകര്‍ത്തിയതാണെന്നാണ് അനൂപ് പറയുന്നത്. എന്നാല്‍ അഭിഭാഷകരുടെ പക്കല്‍ നിന്നും അനൂപ് എന്തിന് ഇത് പകര്‍ത്തണം എന്നുള്ളതാണ് ചോദ്യം. ഈ കാര്യം കൂടി പുറത്ത് വന്നതോടെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ തന്നെയുണ്ടാകാം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് എവിടെയോ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് എന്നും ദിലീപ് ഹാജരാക്കിയ ഫോണ്‍ അല്ലാതെ മറ്റൊരു ഫോണിലാണ് ഇതുള്ളതെന്നുമാണ് അഭ്യൂഹങ്ങള്‍.

ദിലീപിന്റെ ആറ് ഫോണുകളായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ നിരവധി ഓഡിയോ വീഡിയോ ക്ലിപ്പുകള്‍, ഫോട്ടോകള്‍ എന്നിവ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ദിലീപിന്റെ ഫോണിലെ 12 ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടതായി ഫോറന്‍സിക് പരിശോധനയില്‍ നേരത്തേ കണ്ടെത്തിയിരുന്നു. 12 വ്യത്യസ്ത നമ്പരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍ എന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. ഇവ വീണ്ടെടുക്കാന്‍ ആയിരുന്നില്ല. അതിനിടെ 11 ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം സേവന ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കാതിരുന്ന രണ്ട് ഫോണുകളിലെ വിവരങ്ങളുടെ പകര്‍പ്പ് (മിറര്‍ ഇമേജ്) ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവാകുമിതെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതുകൂടാതെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ മറ്റ് ആറു ഫോണുകളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്. ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് കോടതി മുഖാന്തരം ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവായി സ്വീകരിക്കാന്‍ വിചാരണ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാനൊരുങ്ങുകയാണ്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും ഭാര്യാ സഹോദരന്‍ ടി.എന്‍. സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇതുവരെ ഹാജരാക്കാതിരുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിനും സുരാജിനും ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

More in Malayalam

Trending

Recent

To Top