Connect with us

വേട്ടക്കാരനാണ് ആദ്യം സമീപിക്കുന്നതെങ്കില്‍ അയാള്‍ക്കൊപ്പവും ഇരയാണ് സമീപിക്കുന്നതെങ്കില്‍ ഇരയ്‌ക്കൊപ്പവും നില്‍ക്കും; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ആളൂര്‍

Malayalam

വേട്ടക്കാരനാണ് ആദ്യം സമീപിക്കുന്നതെങ്കില്‍ അയാള്‍ക്കൊപ്പവും ഇരയാണ് സമീപിക്കുന്നതെങ്കില്‍ ഇരയ്‌ക്കൊപ്പവും നില്‍ക്കും; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ആളൂര്‍

വേട്ടക്കാരനാണ് ആദ്യം സമീപിക്കുന്നതെങ്കില്‍ അയാള്‍ക്കൊപ്പവും ഇരയാണ് സമീപിക്കുന്നതെങ്കില്‍ ഇരയ്‌ക്കൊപ്പവും നില്‍ക്കും; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ആളൂര്‍

കൊച്ചിയില്‍ ക്വേട്ടഷന്‍ കൊടുത്ത് നടിയെപീഡിപ്പച്ച സംഭവം കേരളക്കരെയാകെ ഞെട്ടിച്ചിരുന്നു. ഇന്നും അത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ക്രിമിനല്‍ ല്വായറായ ആളൂര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുകയാണ് നടി ആക്രമിക്കപ്പെട്ട കേസ്. വേട്ടക്കാരനൊപ്പമാണോ ഇരയ്‌ക്കൊപ്പമാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ദിലീപിന്റെ വക്കീലായ രാമന്‍പ്പിള്ളയുടെ കുതന്ത്രങ്ങള്‍ക്ക് അടിവരയിടാന്‍ ആളൂരിനെ പോലൊരു അഭിഭാഷകന്‍ രംഗത്തെത്തിയാലേ രക്ഷയുള്ളൂ എന്നാണ് പലരും പറയുന്നത്. അതിജീവിതയ്‌ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് പറയാന്‍ കഴിയില്ല. ആരാണ് ആദ്യം തന്നെ സമീപിക്കുന്നത് അവര്‍ക്കൊപ്പമായിരിക്കും താനെന്നാണ് ആളൂര്‍ പറയുന്നത്.

വേട്ടക്കാരനാണ് ആദ്യം സമീപിക്കുന്നതെങ്കില്‍ അയാള്‍ക്കൊപ്പവും ഇരയാണ് സമീപിക്കുന്നതെങ്കില്‍ ഇരയ്‌ക്കൊപ്പവുമാകും നില്‍ക്കുക എന്നും ആളൂര്‍ പറയുന്നു.ഇരയ്ക്ക് വേണ്ടി ഹാജരാകണം എന്ന് പറഞ്ഞുകൊണ്ട് പലരും എന്നെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇര സമീപിക്കുമ്പോള്‍ മാത്രമേ തനിക്ക് കോടതിയില്‍ ഹാജരാകുവാനും ഇത്തരം കേസുകളില്‍ സര്‍ക്കാരിനൊപ്പം നിന്നുകൊണ്ട് ഇരയ്ക്ക് നീതി വാങ്ങി കൊടുക്കുന്നതില്‍ നില്‍ക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറയുന്നു.

കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ദിലീപ് കേസില്‍ എട്ടാം പ്രതിയും. മാര്‍ട്ടിന്‍ അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത് നടന്‍ ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന പള്‍സര്‍ സുനിയുടെ മൊഴിയായിരുന്നു കേസില്‍ ജനപ്രിയനിലേക്ക് അന്വേഷണം എത്തിച്ചത്.

ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ നടനെ കാണിക്കുകയും ചെയ്തിരുന്നു എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. കേസില്‍ ദിലിപിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് കോളിളക്കം തീര്‍ത്തിരുന്നു. മുന്‍പ് പല നടന്മാരുടേയും ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ഏറെക്കാലം നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു. സ്വഭാവദൂഷ്യവും അമിതവേഗതയും കാരണമാണ് സുനിയെ തന്റെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മുകേഷിന്റെ മൊഴി.

സുനിയെ അറിയില്ലെന്ന് ദിലീപ് വാദിക്കുമ്പോഴും വര്‍ഷങ്ങളായി ദിലീപിന്റെ സിനിമകളില്‍ മുഖം കാണിക്കുന്ന സുനിയുടെ ചിത്രങ്ങളും പുറത്ത് വന്നുകഴിഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ബിജു പൗലോസ് ഉള്‍പ്പടെയുള്ള പൊലീസുകാരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ദിലീപ് കേസില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് വിവാദമായി തീരുകയും ചെയ്തിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്തിട്ടാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നായിരുന്നു സുനിയുടെ മൊഴി, ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും സുനി മാതാവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആളൂര്‍ പറഞ്ഞിരുന്നു. പല സാക്ഷികളെയും ഇനി ചോദ്യം ചെയ്യും. ഇവര്‍ കൂറ് മാറാതിരിക്കാനും തെളിവുകള്‍ കൊണ്ടുവരാനും ദിലീപിനെ ജയിലില്‍ അടച്ച് വിചാരണ തടവുകാരനാക്കാന്‍ അത്യാവശ്യമാണെന്ന് കോടതിയില്‍ പ്രോസിക്യൂഷനോ അനേഷണസംഘമോ അപേക്ഷ നല്‍കിയാല്‍ അദേഹത്തിന്റെ ജാമ്യം റദ്ദാക്കപ്പെടുമെന്ന് ആളൂര്‍ പറഞ്ഞിരുന്നു.

‘ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെളിവ് നശിപ്പിക്കലോ സാക്ഷികളെ സ്വാധീനിക്കലോ ചെയ്താല്‍ ജാമ്യം റദ്ദാക്കാനുള്ള അവകാശം കീഴ്‌കോടതിക്ക് നല്‍കി കൊണ്ടായിരിക്കണം ഹൈക്കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുക. ഈ സാഹചര്യത്തില്‍ കീഴ്‌കോടതിയിലാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. പെട്ടെന്ന് ഒരു അപേക്ഷ കൊടുത്തത് കൊണ്ട് ജാമ്യം റദ്ദാക്കണമെന്നില്ല. എല്ലാ സാഹചര്യങ്ങളും നോക്കി, അത് പ്രോസിക്യൂഷന് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടും എന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top