Connect with us

അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍, അതിനും മുകളില്‍ ഇരിക്കുന്ന പൊലീസ് മേധാവികളുടെ ഇടപെടലകളുമായി ബന്ധപ്പെട്ട് ദിലീപിനെ രക്ഷിക്കാന്‍ ശ്രമച്ചതുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ആ അന്വേഷണത്തില്‍ ഒരുപാട് പിഴവുകള്‍ പറ്റിയത്; അഭിഭാഷക പറയുന്നു

Malayalam

അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍, അതിനും മുകളില്‍ ഇരിക്കുന്ന പൊലീസ് മേധാവികളുടെ ഇടപെടലകളുമായി ബന്ധപ്പെട്ട് ദിലീപിനെ രക്ഷിക്കാന്‍ ശ്രമച്ചതുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ആ അന്വേഷണത്തില്‍ ഒരുപാട് പിഴവുകള്‍ പറ്റിയത്; അഭിഭാഷക പറയുന്നു

അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍, അതിനും മുകളില്‍ ഇരിക്കുന്ന പൊലീസ് മേധാവികളുടെ ഇടപെടലകളുമായി ബന്ധപ്പെട്ട് ദിലീപിനെ രക്ഷിക്കാന്‍ ശ്രമച്ചതുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ആ അന്വേഷണത്തില്‍ ഒരുപാട് പിഴവുകള്‍ പറ്റിയത്; അഭിഭാഷക പറയുന്നു

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഈ കേസിന്റെ ആദ്യത്തെ അന്വേഷണത്തില്‍ വലിയ രീതിയിലുള്ള കുഴപ്പങ്ങള്‍ ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുമെന്ന് അഡ്വ ടിബി മിനി. ദിലീപിനെ ഒഴിവാക്കി ചാര്‍ജ് ഷീറ്റ് കൊടുത്ത അന്വേഷണത്തിന്റ ഓരോ ഘട്ടത്തിലും വലിയ തെറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയിട്ടുണ്ട്.അല്ലെങ്കില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍, അതിനും മുകളില്‍ ഇരിക്കുന്ന പൊലീസ് മേധാവികളുടെ ഇടപെടലകളുമായി ബന്ധപ്പെട്ട് ദിലീപിനെ രക്ഷിക്കാന്‍ ശ്രമച്ചതുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ആ അന്വേഷണത്തില്‍ ഒരുപാട് പിഴവുകള്‍ പറ്റിയതെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഭാഷക.

അന്വേഷണം നടത്തിയെന്ന പേരിന് മാത്രം അന്വേഷണം നടത്തി ചാര്‍ജ് കൊടുക്കുന്ന ഒരു രീതിയാണ് 2017 ല്‍ ഉണ്ടായിരുന്നതെന്ന് അക്കാര്യം പരിശോധിക്കുമ്പോള്‍ മനസ്സിക്കാന്‍ കഴിയും. അവിടെയാണ് നേരത്തെ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹറയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ കൊടുത്ത അഭിമുഖത്തില്‍ പറയുന്നത്. വലിയ രീതിയിലുള്ള സ്വാധീനം അന്നുണ്ടായിരുന്നു. അന്നത്തെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ബി സന്ധ്യ ഐപിഎസ്സിനെ മറികടന്നുകൊണ്ട് കുറ്റപത്രം കൊടുക്കാന്‍ പറഞ്ഞു എന്നുള്ള വെളിപ്പെടുത്തലിന് പ്രസക്തിയേറയുണ്ട്. അപ്പോഴും ഇടതുപക്ഷ സര്‍ക്കാറാണ്.

സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണ് എന്ന് പറയുമ്പോഴാണ്, ഈ സര്‍ക്കാറിന്റെ എല്ലാ സുഖസൌകര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പൊലീസ് സംവിധാനത്തിന്റെ തലവനായിരിക്കുന്ന ആളുകള്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുകയെന്ന രാഷ്ട്രീയ നിലപാടിന് എതിരായി പ്രതിക്കൊപ്പം നില്‍ക്കുന്ന രീതി അവര്‍ സ്വീകരിച്ചത്. ഇതിന് തെളിവുകളുമുണ്ട്. 52 കോളുകള്‍ എന്തിനാണ് ഡിജിപിയും പ്രതിയും തമ്മിലുണ്ടായത്. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെങ്കില്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ടിബി മിനി ആവശ്യപ്പെടുന്നു.

വിചാരണ നടക്കുന്ന സമയത്ത് സാക്ഷികള്‍ പറയുന്ന കാര്യങ്ങള്‍ എഴുതുക എന്നുള്ളതാണ് വിചാരണക്കോടതികളുടെ പണി. സാക്ഷികള്‍ പറയുന്നത് ഒരു മാറ്റവും ഇല്ലാതെ എഴുതണം. സാക്ഷികള്‍ സാക്ഷിക്കൂട്ടില്‍ നിന്നും ഇറങ്ങി താഴേക്ക് പോവുമ്പോള്‍ ‘മൊഴി വായിച്ചു കേട്ടു ശരി’എന്ന് എഴുതി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തങ്ങളുടെ മൊഴികള്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്തിയില്ല എന്നത് ആദ്യ സാക്ഷിയായ അതിജീവിത അടക്കമുള്ള മുഴുവന്‍ സാക്ഷികളുടേയും പരാതിയാണ്. പ്രതിക്ക് എതിരായിട്ട് വരുന്ന കാര്യങ്ങള്‍ പറയുന്ന സമയത്തുള്ള മൊഴികള്‍ എഴുതുന്നില്ല എന്നുള്ളതാണ് പരാതി.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സുരേഷന്‍ ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത്. ഇക്കാര്യങ്ങളൊക്കെ ഇപ്പോള്‍ ശരിയായിരിക്കുകകയാണ്. ഇന്‍ക്യാമറ പ്രൊസീഡിങ്‌സില്‍ മൊഴികള്‍ എഴുതിവെച്ചില്ലെങ്കില്‍ പ്രതിയെ ശിക്ഷിക്കുകയും വെറുതെ വിടുകയോ ചെയ്യാം. എന്നാല്‍ മേല്‍ക്കോടതിയിലേക്ക് പോവുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട്. വിചാരണക്കോടതിയില്‍ മൊഴികള്‍ ശരിയായ രീതിയില്‍ എഴുതപ്പെട്ടിട്ടില്ലായെങ്കില്‍ മേല്‍ക്കോടതിയില്‍ പ്രതികള്‍ക്കോ സാക്ഷികള്‍ക്കോ വിജയിക്കാന്‍ സാധിക്കില്ല.

ആരെ സഹായിക്കാനാണോ, ഏത് പക്ഷത്ത് നില്‍ക്കുന്ന ആളുകളുടെ മൊഴിയാണോ എഴുതാതിരിക്കുന്നത്, അപ്പോള്‍ എതിര്‍പക്ഷത്തെ കോടതി സഹായിക്കുന്നുവെന്ന് പറയുന്നതും പക്ഷപാതത്തോടെയാണ് പെരുമാറുന്നതെന്ന് പറയുന്നതും നിതീ നിര്‍വ്വഹണ സംവിധാനത്തില്‍ ശരിയല്ലാത്ത കാര്യങ്ങള്‍ സ്വീകരിക്കുന്നു എന്നുമാണ് മനസ്സിലാക്കേണ്ടത്. അത് കോടതിയുടെ വിശ്വസ്യതെ ബാധിക്കുന്ന കാര്യമാണ്

കേവലവത്കരിച്ച് കാണേണ്ട ഒന്നല്ല കോടതി സംവിധാനം. ഇന്ത്യന്‍ ജുഡീഷ്യറിയിലെ കോടതി സംവിധാനം എന്ന് പറയുന്നത് ജനങ്ങളുടെ തന്നെ ഒരു ഭാഗമാണ്. ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി അതുകൂടാതെ മാധ്യമങ്ങളും. ഇത്തരം ഒരു സംവിധാനം ഇവിടെ നിലനിന്ന് പോവുകയാണ്. ഇതില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്നത് കോടതിയെ ആണ്. ഇവിടെ കോടതിയും അഴിമതിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ആ സമൂഹം പൂര്‍ണ്ണമായും അരാജകത്വത്തിലേക്ക് പോവുകയാണ് എന്നാണ് മനസ്സിലാക്കേണ്ടതെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.

More in Malayalam

Trending

Recent

To Top