Connect with us

കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിച്ചേർന്നു; നയൻ‌താരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രം’; വൈറലായി കുറിപ്പ്!

Actress

കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിച്ചേർന്നു; നയൻ‌താരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രം’; വൈറലായി കുറിപ്പ്!

കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിച്ചേർന്നു; നയൻ‌താരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രം’; വൈറലായി കുറിപ്പ്!

ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു നയൻതാരയുടേത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ്
നയൻതാരയും ‌സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്.
രാജകീയ പ്രൗഢിയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനും നവദമ്പതികളെ അനു​ഗ്രഹിക്കാനും ആശംസിക്കാനുമായി ഇന്ത്യൻ സിനിമയിലെ പ്രമുഖർ അടക്കം കഴിഞ്ഞ ദിവസം മഹാബലിപുരത്ത് എത്തിയിരുന്നു. നയൻതാരയുടെ സിനിമാ ജീവിതം പോലെ തന്നെ സ്വകാര്യ ജീവിതവും പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

മലയാള സിനിമയിൽ അരങ്ങേറുകയും പിന്നീട് തമിഴ് സിനിമകളിലും മറ്റ് തെന്നിന്ത്യൻ‌ ഭാഷകളിലും അഭിനയിച്ച് ലേഡി സൂപ്പർസ്റ്റാറായി ഉയരുകയും ചെയ്ത നയൻസിന്റെ പഴയകാല ജീവിതം ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.പലരും താരത്തിന്റെ മുൻകാല പ്രണയങ്ങളും അത് സംബന്ധിച്ച് വന്ന വിവാദങ്ങളുമടക്കം കേന്ദ്രീകരിച്ച് നയൻസിന്റെ വിവാഹ ഫോട്ടോയ്ക്ക് അശ്ലീല കമന്റുകൾ കുറിക്കുകയും അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ‌മീഡിയയിൽ സദാചാരം വിളമ്പുന്ന ഇത്തരം മോശം കമന്റുകൾക്കെതിരെ ഒരു സിനിമാപ്രേമി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നയൻ‌താരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്.

വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം പലരുടേയും മനസിൻ്റെ വൈകൃതമാണ് വെളിപ്പെടുത്തുന്നതെന്നും കുറിപ്പിൽ പറയുന്നു.
നയൻതാരയുടേയും വിഘ്‌നേഷ് ശിവൻ്റേയും വിവാഹം. എത്രയോ കാലത്തെ ഒരുക്കങ്ങൾക്ക് ശേഷം ഏറ്റവുമധികം സന്തോഷത്തോടെയുള്ള ഒരു ദിവസമായിരുന്നിരിക്കും ഇത്. മഹാബലിപുരത്തെ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിലും തുടർന്നുള്ള പരിപാടികളിലും വളരെ കുറച്ച് അതിഥികൾക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്.’

‘ആഗ്രഹിച്ച പോലെ ഒരുമിച്ച് നല്ലൊരു ജീവിതം നയൻതാരക്കും വിഘ്‌നേഷിനും ലഭിക്കട്ടെ. ജീവിതത്തിൽ ഇനിയുമിനിയും വിജയങ്ങൾ ഉണ്ടാവട്ടെ.’
‘സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് നയൻതാര. അവർ കയറി വന്ന വഴികൾ ഏതൊരു നയൻ‌താര ആരാധകരേയും അതിശയിപ്പിക്കുന്നതാണ്.

‘വളരെ സാധാരണ രീതിയിൽ മലയാള സിനിമയിൽ നിന്നും തമിഴിലെത്തി അവിടുത്തെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച് ഒരു കാലത്ത് സിനിമ ഫീൽഡിൽ നിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട നടി.’

‘വ്യക്തി ജീവിതത്തെ വലിച്ച് കീറി ഒരു മനുഷ്യനേയും കൊണ്ടെത്തിക്കാൻ പാടില്ലാത്ത അവസ്ഥയിൽ തഴയപ്പെട്ട അവസരങ്ങൾ നിഷേധിക്കപ്പെട്ട വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ അവഗണനകൾ മാത്രം നിറഞ്ഞ ഒരു കാലം.’

‘അപമാനങ്ങൾ, പരിഹാസങ്ങൾ, ആരും കാണാതെ, അറിയാതെ കുറച്ച് കാലങ്ങൾ. തിരശീലയിൽ എവിടെയോ മറഞ്ഞ നയൻ‌താര എന്ന നായിക ഏറെ നാളത്തെ മറനീക്കി 2013ൽ അറ്റ്ലിയുടെ രാജാറാണി എന്ന സിനിമയിൽ ആര്യയുടെ നായികയായി തമിഴ് സിനിമാ ലോകത്തേക്ക് ഒരു തിരിച്ച് വരവ് നടത്തി.’അതുവരെയുള്ള അവരുടെ ജീവിതത്തെക്കുറിച്ച് ആർക്കുമറിയില്ല. കടന്ന് പോയ സാഹചര്യങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ ഒന്നും. അതിശയപ്പെടുത്തുന്ന വിജയമായിരുന്നു രാജാറാണിയുടേത്. നയൻ‌താര എന്ന പേര് ശക്തമായി തമിഴ്നാട്ടിലേക്കും അവിടുന്ന് മലയാളത്തിലേക്കും തിരിച്ച് വന്നു.’

‘തന്റെ കരിയറിന്റെ പുതിയ തുടക്കത്തിന് കാരണക്കാരനായ വിഘ്‌നേഷിനെ നയൻ‌താര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂട്ടി. തുടരെ തുടരെ വിജയങ്ങൾ. നായകന്മാർക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളിൽ സജീവമായി.’

‘പൊതുവെ നായക നടന്മാരെ മാത്രം മാസ്, പവർഫുൾ സിനിമകളിൽ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് നയൻതാര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് അതിശയങ്ങൾ കാഴ്ച്ചവെച്ച നായികയായി.’
‘സൗത്ത് ഇന്ത്യൻ സിനിമകളിൽ ഇല്ലാതിരുന്ന ഒരു ശീലം കൊണ്ട് വന്നു. സൂപ്പർ സ്റ്റാർ പദവിയിലേക്ക് ആദ്യമായി എത്തുന്ന നായികയെന്ന് തന്നെ പറയാം.’

‘കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിച്ചേർന്നു. ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി.’

‘നായകന്മാർക്കൊപ്പം അതിനും മുകളിൽ ഫാൻ ബേസ് ഉള്ള നായിക. ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു നയൻ‌താര. ബോളിവുഡിൽ ഷാരുഖ് ഖാന്റെ ഒപ്പം പുതിയ സിനിമയിൽ എത്തി നിൽക്കുന്ന നയൻതാര നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്.’

എന്നാൽ അവരുടെ വിവാഹ ദിവസം നയൻ‌താരയുടെ പഴയ ജീവിതത്തിന്റെ അവർക്ക് പോലും ആവശ്യമില്ലാത്ത ഏടുകൾ കുത്തിപ്പൊക്കിയെടുത്തും വിവാഹ വാർത്തകളുടെ താഴെ അസഭ്യ കമെന്റുകൾ നിറച്ചും അടുത്ത കല്യാണത്തിന്റെ തിയതി ചോദിക്കുന്ന മലയാളികളുടെ കമന്റുകൾ ധാരാളമുണ്ട്.’

‘അങ്ങനെയുള്ള കമന്റുകൾ ഇടുന്ന ആളുകളോട്… പ്രത്യേകിച്ച് മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്. നമുക്കൊപ്പമുള്ളവരെ കുറിച്ചോർത്ത് അഭിമാനിക്കാനുള്ള മനസിന്റെ വിശാലതയൊക്കെ എന്നാണോ ഉണ്ടാവുന്നത്.’

‘ഇത്രയും വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും…’ ഇങ്ങനെയായിരുന്നു കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങൾ.വിവാഹശേഷം നവദമ്പതികൾ തിരുപ്പതിയിൽ ദർശനത്തിനെത്തിയ വീഡിയോകൾ വൈറലായിരുന്നു. വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയൻതാരയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.

തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കൊവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെ ഇരുവരും വേദി മാറ്റുകയായിരുന്നു.

2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിൻറെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്‌.വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു നാനും റൗഡി താൻ. കാതുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രമാണ് നയൻതാരയുടെയും വിഘ്നേഷിന്റെയുമായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

ചിത്രത്തിന്റെ റിലീസിന് മുമ്പും വിഘ്നേഷും നയൻസും തിരുപ്പതി സന്ദർശിച്ചിരുന്നു. രാജകുമാരിയെപ്പോലെ ഒരുങ്ങിയാണ് വിവാഹത്തിന് നയൻതാര എത്തിയത്.

കണ്ടിരിക്കാൻ തോന്നുന്ന വിധം ചുവന്ന സാരിയിൽ രജ്ഞിയെപ്പോലെയാണ് നയൻതാര എത്തിയത്. ​ഗോൾഡൺ നിറത്തിലുള്ള ഷർട്ടും മുണ്ടും ഷോളും ധരിച്ച് തമിഴ് പയ്യനായാണ് വിഘ്നേഷ് എത്തിയത്.

More in Actress

Trending

Recent

To Top