Connect with us

സിനിമ കഴിയുമ്പോള്‍ വളരെ വൈകാരികമായി അവര്‍ ഒരു ഉമ്മ നല്‍കി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നല്‍ ഉണ്ടായത്; തുറന്ന് പറഞ്ഞ് അദിവി ശേഷ്

News

സിനിമ കഴിയുമ്പോള്‍ വളരെ വൈകാരികമായി അവര്‍ ഒരു ഉമ്മ നല്‍കി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നല്‍ ഉണ്ടായത്; തുറന്ന് പറഞ്ഞ് അദിവി ശേഷ്

സിനിമ കഴിയുമ്പോള്‍ വളരെ വൈകാരികമായി അവര്‍ ഒരു ഉമ്മ നല്‍കി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നല്‍ ഉണ്ടായത്; തുറന്ന് പറഞ്ഞ് അദിവി ശേഷ്

സിനിമ കണ്ടതിന് ശേഷം മേജര്‍ സന്ദീപിന്റെ മാതാപിതാക്കള്‍ എന്നെ ചുംബിച്ച നിമിഷമാണ് ഞങ്ങള്‍ വിജയിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷം’എന്ന് അദിവി ശേഷ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങിയ ‘മേജര്‍’ എന്ന ചിത്രത്തിലെ നായകന്‍ ആയ അദിവി ശേഷ് മുംബൈയില്‍ നടന്ന പ്രസ് മീറ്റിലാണ് ഇതേ കുറിച്ച് പറഞ്ഞത്.

പലപ്പോഴും വികാരാദീനനായാണ് അദിവി സംസാരിച്ചത്. റിലീസിനു 2 ദിവസം മുന്‍പ് ജൂണ്‍ 1 ന് ബാംഗ്ലൂരില്‍ ചിത്രത്തിന്റെ പ്രീവ്യൂ നടന്നിരുന്നു. ’23 വര്‍ഷം മുന്‍പ് സന്ദീപിന്റെ ഗ്രാജുവേഷന് ഉടുത്ത സാരി ആണിത്, ഇന്നാണ് പിന്നീട് ഇത് ഉടുക്കുന്നത്.’ അത്പറഞ്ഞുകൊണ്ട് സന്ദീപ് സമ്മാനിച്ച വാച്ചും അമ്മ അദിവിയെ കാണിച്ചു.

സിനിമ കാണാനെത്തിയ മേജര്‍ സന്ദീപിന്റെ അമ്മയെ ഏതാണ്ട് 5 മിനിറ്റോളം അശ്ലേഷിച്ചു എന്നാണ് അദിവി ഇടറുന്ന സ്വരത്തില്‍ പറയുന്നത്. സിനിമ കണ്ടുതീരുന്നത് വരെ അദിവിയുടെ കൈയില്‍ പിടിച്ചാണ് അമ്മ ഇരുന്നത്. സിനിമ കഴിയുമ്പോള്‍ വളരെ വൈകാരികമായി അവര്‍ ഒരു ഉമ്മ നല്‍കി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നല്‍ ഉണ്ടായതെന്നും അദിവി പങ്കുവെക്കുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന ചിത്രം ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ വലിയ വരവേല്‍പ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

മേജര്‍ കാണാന്‍ തീയേറ്ററുകളില്‍ വലിയ തിരക്കാനുള്ളത്. കണ്ടിറങ്ങുന്നവര്‍ കലങ്ങിയ കണ്ണുകളോടെ ചിത്രം ഇഷ്ടമായെന്ന് പറയുന്നു. ടമിറലലു ൗിിശ സൃശവെിമി ന്റെ വീര സ്മരണകള്‍ക്കുള്ള ആദരവ് ആണ് ഈ ചിത്രമെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നു. രാജ്യസ്‌നേഹം കൊണ്ട് രോമാഞ്ചം കൊള്ളുകയും അതേസമയം കണ്ണ് നനക്കുകയും ചെയ്യും മേജര്‍ എന്നാണ് ഒന്നടങ്കം ഉയരുന്ന അഭിപ്രായം.

More in News

Trending

Recent

To Top