Connect with us

കുടുംബ വിളക്ക് സീരിയലിൽ കഥയ്ക്ക് ക്ഷാമമോ?; ടോം ആൻഡ് ജെറി യുദ്ധം എന്നെങ്കിലും അവസാനിക്കുമോ? ; ഒരു പുതിയ വില്ലത്തി ഉടൻ വരണം; കഥ മാറ്റി എഴുതൂ റൈറ്ററേ എന്ന് പ്രേക്ഷകർ!

serial story review

കുടുംബ വിളക്ക് സീരിയലിൽ കഥയ്ക്ക് ക്ഷാമമോ?; ടോം ആൻഡ് ജെറി യുദ്ധം എന്നെങ്കിലും അവസാനിക്കുമോ? ; ഒരു പുതിയ വില്ലത്തി ഉടൻ വരണം; കഥ മാറ്റി എഴുതൂ റൈറ്ററേ എന്ന് പ്രേക്ഷകർ!

കുടുംബ വിളക്ക് സീരിയലിൽ കഥയ്ക്ക് ക്ഷാമമോ?; ടോം ആൻഡ് ജെറി യുദ്ധം എന്നെങ്കിലും അവസാനിക്കുമോ? ; ഒരു പുതിയ വില്ലത്തി ഉടൻ വരണം; കഥ മാറ്റി എഴുതൂ റൈറ്ററേ എന്ന് പ്രേക്ഷകർ!

കുടുംബ വിളക്ക് സീരിയല്‍ ഒരു ടോം ആൻഡ് ജെറി യുദ്ധമാണ്. നായികയെയും വില്ലത്തിയും മത്സരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം . കഥയില്‍ കുറേ കാലമായി മാറ്റം ഒന്നുമില്ല. സുമിത്രയുടെ വിജയത്തില്‍ അസൂയപ്പെടുന്ന വേദിക അമ്മായി അമ്മയെ കൂട്ടുപിടിച്ച് സുമിത്രയെ തകര്‍ക്കാന്‍ പല പല പ്ലാനുകളും ഇട്ട് നോക്കിയെങ്കിലും വലിയ മാറ്റം ഒന്നും തന്നെ ഇല്ല, പരാജയം തന്നെ വിധി.

ഇപ്പോള്‍ പ്രേക്ഷകരും ഈ കഥ ശീലിച്ചു. വേദിക എന്തെങ്കിലും ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകര്‍ പ്രവചിക്കും, ഇത് സുമിത്രയുടെ മറ്റൊരു ജയത്തിലേക്കുള്ള യാത്രയാണ് എന്ന്. വേദിക വന്ന് വന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അസ്സല്‍ ഒരു കോമാളിയായി മാറുകയാണ്. ദേ വീണ്ടും ഞാന്‍ ശശി തന്നെ എന്ന് പറയും വിധം കുടുംബ വിളക്കിന്റെ പുതിയ പ്രമോ വന്നു.

പുതിയ കമ്പനിയില്‍ ജി എം ആയി കയറിയ വേദിക, സ്വന്തമായി ഒരു ബിസിനസ്സ് ഉള്ള സുമിത്രയെക്കാള്‍ വലുതാണ് എന്ന ഭാവത്തിലാണ് വന്നത്. പുതിയ കമ്പനിയില്‍ കയറിയപ്പോള്‍, തന്നെ ജോലി ഉറപ്പിയ്ക്കുന്നതിന് മുന്‍പേ സുമിത്രാസിനെ എങ്ങിനെയൊക്കെ ശല്യം ചെയ്യ്ത് അവതാളത്തിലാക്കാം എന്നാണ് ആലോചിച്ചിരുന്നത്. അതിന്റെ ഭാഗമായി സുമിത്രാസുമായുള്ള എക്‌സ്‌പോട്ടിങ് ബിസ്സിനസ്സ് കാന്‍സല്‍ ചെയ്യുകയും ചെയ്തു. അവസാനം സുമിത്ര ചെറിയ തുകയ്ക്ക് നമ്മുടെ അടുത്തേക്ക് വരും എന്ന് എംഡിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് വേദിക ആ കളി കളിച്ചത്.

എന്നാല്‍ സുമിത്രയുമായുള്ള ബിസിനസ്സ് നിര്‍ത്തിയതോടെ വേദിക ജോലി ചെയ്യുന്ന പുതിയ കമ്പനിയ്ക്ക് അത് വലിയ വീഴ്ചയായി. തിരിച്ച് സുമിത്രയുമായുള്ള ബിസിനസ്സ് പുനരാരംഭിയ്ക്കാന്‍ വേദികയെ തന്നെ പറഞ്ഞയയ്ക്കുന്ന കാഴ്ചയാണ് പ്രമോയില്‍ കാണുന്നത്.

സുമിത്ര നല്ല അന്തസ്സോടെ നിന്ന്‌സംസാരിക്കുന്നതും വേദിക തോറ്റ് തൊപ്പിയിട്ട് നില്‍ക്കുന്നതും കാണാം. സുമിത്രാസിനെ തിരിച്ചു കൊണ്ടു വന്നില്ല എങ്കില്‍ വേദികയുടെ പണി പോകും എന്ന കാര്യം ഉറപ്പാണ്.

വേദികയും സുമിത്രയും തമ്മിലുള്ള ഈ ജയ- പരാജയം കണ്ട് മടുത്തു, കഥയൊന്ന് മാറ്റി പിടിക്കൂ റൈറ്ററോ, പുതിയ വല്ല വില്ലനെയും കൊണ്ടു വരൂ എന്നൊക്കെയാണ് പ്രമോ വീഡിയോയ്ക്ക് താഴെയുള്ള പ്രേക്ഷകരുടെ കമന്റുകള്‍.

അതിനിടയില്‍ രോഹിത്ത് ശത്രുപക്ഷത്തേക്ക് തിരിഞ്ഞാല്‍ കഥ കുറച്ചുകൂടെ ആവേശഭരിതമായിരിയ്ക്കും, ശക്തമായ ഒരു നെഗറ്റീവ് റോള്‍ ഇല്ലാത്തതാണ് ഇപ്പോള്‍ കുടുംബ വിളക്കിന്റെ പോരായ്മ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി കുറിക്കാം.

about kudumbavilakku

More in serial story review

Trending

Recent

To Top