Connect with us

‘സത്യമായും ട്രാന്‍സ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല; ഫഹദ് ഇല്ലെങ്കിലും ഞാന്‍ ആ സിനിമ ചെയ്യുമായിരുന്നു, അതിന് കാരണം ഇതാണ് ; നസ്രിയ പറയുന്നു !

Actress

‘സത്യമായും ട്രാന്‍സ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല; ഫഹദ് ഇല്ലെങ്കിലും ഞാന്‍ ആ സിനിമ ചെയ്യുമായിരുന്നു, അതിന് കാരണം ഇതാണ് ; നസ്രിയ പറയുന്നു !

‘സത്യമായും ട്രാന്‍സ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല; ഫഹദ് ഇല്ലെങ്കിലും ഞാന്‍ ആ സിനിമ ചെയ്യുമായിരുന്നു, അതിന് കാരണം ഇതാണ് ; നസ്രിയ പറയുന്നു !

ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നസ്രിയ. 2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നു. പിന്നീട് ‘ഒരുനാള്‍ കനവ്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ ‘പ്രമാണി’, ‘ഒരുനാള്‍ വരും’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

നസ്രിയയുടെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ട്രാന്‍സിലെ എസ്തര്‍ ലോപ്പസ്. വിവാഹശേഷം നസ്രിയ ഫഹദിനൊപ്പം അഭിനയിച്ച ആദ്യം ചിത്രം കൂടിയായിരുന്നു ട്രാന്‍സ്. ചിത്രത്തില്‍ ഫഹദിന്റെ അഭിനയം ചര്‍ച്ചയായ പോലെ തന്നെ നസ്രിയയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനിയായി ബബ്ലി ക്യാരക്ടറുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന നസ്രിയയുടെ കരിയറിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു എസ്തര്‍. നെഗറ്റീവ് ഷേഡ് തോന്നുന്ന സീരിയസായ കഥാപാത്രം നസ്രിയയെ സംബന്ധിച്ചും വെല്ലുവിളിയായിരുന്നു.

ട്രാന്‍സില്‍ അഭിനയിക്കാനുണ്ടായ കാരണം ഫഹദ് ഫാസിലാണോ എന്ന ചോദ്യത്തിനും ഫഹദ് നായകനല്ലായിരുന്നെങ്കില്‍ ട്രാന്‍സില്‍ അഭിനയിക്കുമായിരുന്നോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് നസ്രിയ. അണ്ടേ സുന്ദരാനികി എന്ന തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്രിയ.ഫഹദ് ഉള്ളതുകൊണ്ടല്ല താന്‍ ട്രാന്‍സ് ചെയ്തതെന്നായിരുന്നു നസ്രിയയുടെ മറുപടി. ‘സത്യമായും ട്രാന്‍സ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല. ഫഹദ് ഇല്ലെങ്കിലും ഞാന്‍ ആ സിനിമ ചെയ്യുമായിരുന്നു.

അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഫാനാണ് ഞാന്‍. അമല്‍ നീരദിന്റെ ഫ്രേമിന് മുന്നില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഫഹദ് ഉണ്ടെന്നത് എനിക്ക് ധൈര്യമാണ്. പക്ഷേ ഒരിക്കലും ഞാന്‍ ട്രാന്‍സ് എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത് അതില്‍ ഫഹദ് ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല.

ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. അന്‍വര്‍ റഷീദ് ഈ സിനിമയുടെ കഥ പറഞ്ഞ ശേഷം ഈ ക്യാരക്ടര്‍ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാനോ എന്ന് ചോദിച്ചു. എന്നില്‍ അത്രയും വിശ്വാസം ഉണ്ടോ എന്ന് തോന്നി. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമായിരുന്നു. അങ്ങനെ ചെയ്തതാണ് ട്രാന്‍സ്, നസ്രിയ പറഞ്ഞു.

ഇനിയും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും താന്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നുന്ന കഥാപാത്രമാണെങ്കില്‍ ചെയ്യുമെന്നായിരുന്നു നസ്രിയയുടെ മറുപടി.

More in Actress

Trending

Recent

To Top