Connect with us

മുന്‍പേ വാ എന്‍ അന്‍പേ വാ, പാട്ട് പാടി അമൃത, നോക്കിയിരുന്ന് ബാല, ഒരു ഘട്ടത്തില്‍ കണ്ണു നിറഞ്ഞപ്പോള്‍, അത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മുഖം മുകളിലേക്ക് ഉയര്‍ത്തിപിടിച്ചു, ബാലയുടെ വീഡിയോ വൈറൽ, കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Actor

മുന്‍പേ വാ എന്‍ അന്‍പേ വാ, പാട്ട് പാടി അമൃത, നോക്കിയിരുന്ന് ബാല, ഒരു ഘട്ടത്തില്‍ കണ്ണു നിറഞ്ഞപ്പോള്‍, അത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മുഖം മുകളിലേക്ക് ഉയര്‍ത്തിപിടിച്ചു, ബാലയുടെ വീഡിയോ വൈറൽ, കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

മുന്‍പേ വാ എന്‍ അന്‍പേ വാ, പാട്ട് പാടി അമൃത, നോക്കിയിരുന്ന് ബാല, ഒരു ഘട്ടത്തില്‍ കണ്ണു നിറഞ്ഞപ്പോള്‍, അത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മുഖം മുകളിലേക്ക് ഉയര്‍ത്തിപിടിച്ചു, ബാലയുടെ വീഡിയോ വൈറൽ, കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

2010ലായിരുന്നു ഗായിക അമൃതയുടേയും നടൻ ബാലയുടെയും വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.

താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

തുടക്കം മുതല്‍ പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമായിരുന്നു. ഇടയ്ക്ക് ബാലയെ കാണാന്‍ പോവാറുണ്ടെങ്കിലും സ്ഥിരമായി മകള്‍ അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം, 2021 ല്‍ ബാല ഡോ എലിസബത്ത് ഉദയനെ വിവാഹം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ഇഷ്ടം പറഞ്ഞ എലിസബത്തിനെ ബാല സ്വീകരിക്കുകയായിരുന്നു.

അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുതിയ പ്രണയ ജീവിതം ആരംഭിച്ചു എന്ന വാർത്തകളും അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. പരസ്പരം പ്രണയം തുറന്ന് പറയുകയായിരുന്നു ഇരുവരും. ആദ്യ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടാത്തതിനാല്‍ അമൃതയ്‌ക്കൊപ്പം ലിവിങ് റിലേഷനില്‍ ഗോപി സുന്ദര്‍ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഇപ്പോള്‍ ഇതാ അമൃത സുരേഷിന്റെയും കഴിഞ്ഞ കാലം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ ഭര്‍ത്താവ് നടന്‍ ബാലയ്‌ക്കൊപ്പം ഒരു ടെലിവിഷന്‍ ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു, അതിന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ഇപ്പോള്‍ വൈറലാവുന്നത്. വീഡിയോയില്‍ അമൃത പാടുമ്പോള്‍ ബാലയുടെ കണ്ണുകള്‍ നിറയുന്നത് കാണാം.റിമി ടോമി അവതാരികയായി എത്തിയ ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് അമൃത സുരേഷും ബാലയും അതിഥികളായി വന്നിരുന്നത്.

2015 ല്‍ പുറത്ത് വന്ന ഈ എപ്പോസിഡിന്റെ ഭാഗങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ വീണ്ടും കുത്തി പൊക്കുകയായിരുന്നു. മുന്‍പേ വാ എന്‍ അന്‍പേ വാ എന്ന പാട്ട് അമൃത പാടുമ്പോള്‍, അമൃതയെ തന്നെ നോക്കിയിരിയ്ക്കുന്ന ബാലയെ കാണാം. ഒരു ഘട്ടത്തില്‍ കണ്ണു നിറഞ്ഞപ്പോള്‍, അത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മുഖം മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. അതേ കുറിച്ച് റിമി ടോമി ചോദിയ്ക്കുമ്പോള്‍ ചിരിച്ച് തള്ളുകയായിരുന്നു ബാല. അമൃത ഏറ്റവും ആദ്യം തനിയ്ക്ക് പാടി തന്ന പാട്ടാണ് അത് എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ബാല പറഞ്ഞിരുന്നു.

2007 ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയതാണ് അമൃത. ഷോയില്‍ അതിഥിയായി എത്തിയ ബാലയ്ക്ക് അമൃതയോട് ഇഷ്ടം തോന്നി. 2010 ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ആ കാലഘട്ടത്തില്‍ എല്ലാം വിശേഷ ദിവസങ്ങളിലും ബാല – അമൃത ജോഡികളുടെ ടെലിവിഷന്‍ അഭിമുഖങ്ങള്‍ സ്ഥിരമായിരുന്നു. അങ്ങനെ പലരുടെയും മാതൃക ദമ്പതികള്‍ എന്ന വിശേഷണവും ലഭിച്ചിരുന്നു.

More in Actor

Trending

Recent

To Top