കലാകാരന്മാര്ക്ക് സി.പി.ഐ.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്കാരിക മൗനിബാബമാര്‍ ഭരിക്കുന്ന കേരളത്തില്‍ ഉശിരോടെ പിഷാരടി കോണ്‍ഗ്രസ് രാഷ്ട്രീയം പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. അദ്ദേഹം കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പിഷാരടി പ്രചാരണത്തിനിറങ്ങി വിജയിച്ച മണ്ഡലങ്ങളെ സൗകര്യപൂര്‍വ്വം മറന്ന്, അയാള്‍ കാലെടുത്ത ഇടങ്ങളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് ഒരു നരേറ്റീവ് സൃഷ്ടിച്ച് അയാളെ നിശബ്ദനാക്കുവാന്‍ സിപിഐഎം ഗുണ്ടാപ്പട നടത്തിയ ശ്രമം വലുതായിരുന്നുവെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘സി.പി.ഐ.എം സൈബര്‍ ഹാന്‍ഡിലുകളോട് ചോദിക്കാനുള്ളത് പുതു വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്ത കുട്ടിയുടെ കരച്ചിലടക്കാനായി സ്കൂള്‍ വരാന്തയില്‍ കാത്തിരിക്കുന്ന രക്ഷിതാവിനെപ്പോലെ ജോ ജോസഫിന് വേണ്ടി തൃക്കാക്കരയില്‍ രണ്ടാഴ്ച കാവലിരുന്ന മുഖ്യമന്ത്രിയെ ഈ പരാജയത്തിന്റെ പേരില്‍ മാന്‍ഡ്രേക്ക് എന്ന് വിളിക്കാമോ?
ഭരണം മാറിയിട്ടും അക്കാദമിയിലെ കസേര മോഹിച്ച് നിലപാട് മാറ്റാത്ത പിഷാരടിയുടെ രാഷ്ട്രീയത്തെ നിങ്ങള്‍ നിരന്തരം പരിഹസിച്ചേക്കാം, എന്നാല്‍ പിഷാരടിയും അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയവും ഒരു നാള് വിജയം വരിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ വിജയം.
പ്രതിസന്ധിയില്‍ കൂടെ നിന്ന് ഈ തെരഞ്ഞെടുപ്പിലെ താരപ്രചാരകരിലൊരാളായ പിഷാരടിയുടെ കൂടി വിജയമാണ്. പിഷാരടിയുടെ തമാശയ്ക്ക് ചിരിക്കില്ലായെന്ന ‘ചിരിവിലക്ക്’ ഏര്‍പ്പെടുത്തി വേണേല്‍ ഒന്നു തോല്പിക്കാന് നോക്ക്.! അഭിവാദ്യങ്ങള്‍ പിഷു.’ – രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിൽ ഒന്നിച്ചപ്പോള്‍ ആരാധകരടക്കം എല്ലാവരും സന്തോഷിച്ചിരുന്നു. ഇവരുടെ...
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
മലയാള സിനിമ താരങ്ങളിലെ വാഹന പ്രേമികളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക്...
വിഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാമസിംഹന് ഇതേ കുറിച്ച്...