Connect with us

ജാതി വാൽ മാറ്റിയാൽ മന്ത് ചെത്തിയ പോലിരിക്കും, ജാതിവാല്‍ ഉപേക്ഷിച്ചു കാണിക്കുന്നതിൽ വലിയ അര്‍ത്ഥമില്ല; ബാലചന്ദ്ര മേനോൻ

Malayalam

തന്റെ പേരിലുള്ള ജാതി വാലിനെ കുറിച്ച് തുറന്ന് സംസാരിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. എന്തുകൊണ്ട് താന്‍ മേനോന്‍ ആയി എന്നതിന് ഉത്തരമാണ് അദ്ദേഹം പറയുന്നത്. മേനോന്‍ എന്ന ജാതിവാൽ ൽ ഉപേക്ഷിക്കുന്നത് കൊണ്ട് കാര്യമില്ലെന്നു അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ പറഞ്ഞു.

ബാലച്ന്ദ്ര മേനോന്റെ കുറിപ്പ്,

‘നമ്മുടെ പേരിടാന്‍ നമുക്ക് ഒരു അവകാശവും ഇല്ലല്ലോ, ആക്കാര്യത്തില്‍ ഞാന്‍ നിസഹായനാണ്. മരുമക്കത്തായത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാന്‍ ജനിക്കുന്നത്. എന്റെ അമ്മാവന്‍മാരെല്ലാം മേനോന്‍മാരായിരുന്നു. അച്ഛന്‍ ശിവശങ്കരപിള്ളയായിരുന്നു. പക്ഷേ അമ്മാവന്‍മാരുടെ മേനോന്‍ പേര് എനിക്കും വന്നു. അങ്ങനെ ഞാന്‍ ബാലചന്ദ്ര മേനോനായി. എന്റെ ആദ്യ ചിത്രമായ ‘ഉത്രാടരാത്രി’യുടെ ഇന്‍വിറ്റെഷനില്‍ ഞാന്‍ വച്ചിരുന്നത് ബാലചന്ദ്രന്‍ എന്നായിരുന്നു. പക്ഷെ നാട്ടുകാര്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റ് ആക്കി എന്ന് പറയുന്ന പോലെ എന്നെ മേനോന്‍ എന്ന് പേരിനൊപ്പം വിളിച്ചു ശീലിച്ചു.

ഞാന്‍ ഇനി അത് മാറ്റുന്നത് ശരിയല്ല. മന്ത് ചെത്തിയ പോലിരിക്കും. ആദ്യം മന്തുള്ള മേനോന്‍ എന്ന് പറയും, പിന്നെ മന്ത് ചെത്തിയാല്‍ മന്ത് ചെത്തിയ മേനോന്‍ എന്ന് പറയും. എന്നാലും മന്ത് പോകുന്നിലല്ലോ. അത് കൊണ്ട് ഇനി ജാതിവാല്‍ ഉപേക്ഷിച്ചു കാണിക്കുന്നതിലൊന്നും വലിയ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല.

More in Malayalam

Trending

Recent

To Top