Connect with us

അവരെ പേടിച്ച് ഒന്നര കൊല്ലം വീടിന് പുറത്തിറങ്ങിയില്ല, മണിയുടെ മരണത്തിന് പിന്നാലെ നടന്നത്,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാഫർ ഇടുക്കി

Malayalam

അവരെ പേടിച്ച് ഒന്നര കൊല്ലം വീടിന് പുറത്തിറങ്ങിയില്ല, മണിയുടെ മരണത്തിന് പിന്നാലെ നടന്നത്,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാഫർ ഇടുക്കി

അവരെ പേടിച്ച് ഒന്നര കൊല്ലം വീടിന് പുറത്തിറങ്ങിയില്ല, മണിയുടെ മരണത്തിന് പിന്നാലെ നടന്നത്,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാഫർ ഇടുക്കി

കലാഭവൻ മണിയുടെ അപ്രതീക്ഷിത മരണം വലിയ കോളിളക്കങ്ങളാണ് മലയാള സിനിമ ലോകത്ത് സൃഷ്ടിച്ചത്. വർഷങ്ങൾ പിന്നിടുമ്പോഴും മരണത്തിൽ കാര്യമായ കണ്ടെത്തലുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ആരോപണത്തിൽ കുടുങ്ങി കിടക്കുന്നത് സുഹൃത്തുക്കളാണ്. അതിലൊരാളാണ് നടൻ ജാഫർ ഇടുക്കി.

കലാഭവന്‍ മണിയുടെ മരണവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും മനം മടുത്ത് സിനിമ തന്നെ ഉപേക്ഷിച്ചിരുന്നുവെന്ന് നടന്‍ ജാഫര്‍ ഇടുക്കി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാഫര്‍ ഇടുക്കി മനസ് തുറന്നത്.

സ്റ്റേജ് ഷോകളും സിനിമയുമില്ലാതെ ഒന്നര‍വർഷം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയാണ് രണ്ടാം ജന്മം തന്നത്. സിനിമയല്ല, ജീവിതം തന്നെ ഉപേക്ഷിച്ചതായിരുന്നു. ‘ആ കാലത്ത് കേള്‍ക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലര്‍ത്തി, മദ്യപിക്കാന്‍ പ്രേരിപ്പിച്ചു’ അങ്ങനെ പലതും. തനിക്ക് പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ച‌ു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.

അങ്ങനെയാണ് താന്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ തീരുമാനിക്കുന്നത്. സിനിമയില്ല. സ്റ്റേജ് ഷോയില്ല. ഒന്നരവര്‍ഷം മുറിക്കുള്ളില്‍ അടച്ചിരുന്നുവെന്നും അതുകൊണ്ട് ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് തനിക്ക് ബോറടിച്ചില്ലെന്നാണ് ജാഫര്‍ ഇടുക്കി പറയുന്നത്. അവസാനമായി കണ്ടത് ഇന്നും ഓര്‍ക്കുന്നുണ്ട് സാധാരണ കാണുന്നതിനേക്കാള്‍ സന്തോഷം അന്നുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

മണിയുടെ മരണം കഴിഞ്ഞ് തോപ്പില്‍ ജോപ്പന്റെ സെറ്റിലേക്കായിരുന്നു വന്നത്. ഇവിടെ ചെന്നതും അവിടെയുള്ളവര്‍ പഴയ കാര്യങ്ങള്‍ ഓരോന്നു ചോദിച്ചതോടെ തനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ആ സെറ്റില്‍ നിന്നും ആരോടും പറയാതെ ഇറങ്ങി ഓടുകയായിരുന്നു. മഹേഷിന്റെ പ്രതികാരം നല്‍കിയ ബ്രേക്കിന് പിന്നാലെയായിരുന്നു വിവാദം. അങ്ങനെയിരിക്കെയാണ് നാദിര്‍ഷയുടെ വിളി വരുന്നത്. ഒരു ഷോയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് 50000 രൂപ തന്നു. അത് ഷോയ്ക്കല്ലെന്നും സഹായിച്ചതാണെന്നും തനിക്ക് മനസിലായിരുന്നു. തന്നെ സഹായിക്കാനല്ലേ പണം നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ അടുത്ത സിനിമയുടെ അഡ്വാന്‍സ് ആണെന്ന് കരുതിക്കോളാനായിരുന്നു പറഞ്ഞത്. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെത്തുന്നത്. അത് തനിക്ക് രണ്ടാം ജന്മം നല്‍കിയെന്നും ജാഫര്‍ ഇടുക്കി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയി. അവിടെ വച്ച് അദ്ദേഹം മണിബായിയുടെ ഒരു ചിത്രം വരച്ചതു കണ്ടു, ഞാൻ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളതു പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഒാര്‍മ വന്നു, കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് ‘ചാക്കോ രണ്ടാമൻ’ എന്ന സിനിമ കിട്ടിയത്.

More in Malayalam

Trending

Recent

To Top