Connect with us

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം എഫ് എസ് എല്‍ റിപ്പോര്‍ട്ടായി വന്നിട്ട് 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിട്ട് അത് വിചാരണ കോടതിയില്‍ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. അതിപ്പോഴാണ് പുറത്ത് വന്നത്; ഏത് അന്വേഷണത്തെയാണ് വിശ്വസിക്കാന്‍ കഴിയുന്നത്, പ്രതികരണവുമായി ബൈജു കൊട്ടാരക്കര

Malayalam

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം എഫ് എസ് എല്‍ റിപ്പോര്‍ട്ടായി വന്നിട്ട് 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിട്ട് അത് വിചാരണ കോടതിയില്‍ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. അതിപ്പോഴാണ് പുറത്ത് വന്നത്; ഏത് അന്വേഷണത്തെയാണ് വിശ്വസിക്കാന്‍ കഴിയുന്നത്, പ്രതികരണവുമായി ബൈജു കൊട്ടാരക്കര

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം എഫ് എസ് എല്‍ റിപ്പോര്‍ട്ടായി വന്നിട്ട് 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിട്ട് അത് വിചാരണ കോടതിയില്‍ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. അതിപ്പോഴാണ് പുറത്ത് വന്നത്; ഏത് അന്വേഷണത്തെയാണ് വിശ്വസിക്കാന്‍ കഴിയുന്നത്, പ്രതികരണവുമായി ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസില്‍ അവസാന നിമിഷങ്ങളില്‍ വലിയ രീതിയിലുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നു വന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ എസ് ശ്രീജിത്തിനെ മാറ്റിയതായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം. തുടരന്വേഷണം തീരാന്‍ വെറും ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നും മാറ്റി ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ എംഡിയാക്കി മാറ്റുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ബാഹ്യഇടപെടല്‍ അന്വേഷണ സംഘത്തിന് മേല്‍ ഉണ്ടായിട്ടുണ്ടെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നയാളാണ് താനെന്ന് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

കേസ് അന്വേഷണത്തിന്റെ സമയം നീട്ടണമെന്നോ നീട്ടരുത് എന്നോ പറയാന്‍ പ്രതിഭാഗത്തിന് യാതൊരു അവകാശവും ഇല്ല. അതുപോലെ തന്നെ ഇതിനകത്ത് ബാഹ്യ ഇടപെടല് ഉണ്ടായിട്ടുണ്ട് എന്നുള്ളതും വ്യക്തമാണ്. മൂന്ന് വര്‍ഷമായി ഈ എഫ് എസ് എല്‍ റിപ്പോര്‍ട്ട് കിട്ടിയിട്ട് പ്രോസിക്യൂഷന്‍ ഇപ്പോഴാണോ അറിയുന്നതെന്ന് കോടതി ചോദിച്ചു.

എഫ് എസ് എല്‍ റിപ്പോര്‍ട്ട് 2020 ല്‍ കോടതിയിലാണ് അവര്‍ സമര്‍പ്പിക്കുന്നത്. വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച എഫ് എസ് എല്‍ റിപ്പോര്‍ട്ട് ഈ രണ്ട് വര്‍ഷമായി എവിടെയായിരുന്നു. അത് പുറത്ത് വരാതെ എങ്ങനെയാണ് പ്രോസിക്യൂഷന്‍ അറിയുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം എഫ് എസ് എല്‍ റിപ്പോര്‍ട്ടായി വന്നിട്ട് 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിട്ട് അത് വിചാരണ കോടതിയില്‍ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. അതിപ്പോഴാണ് പുറത്ത് വന്നത്. തുടര്‍ന്നാണ് അതേകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ട് വെക്കുന്നത്. അപ്പോഴാണ് 9-ാം തീയതി തന്നെ ആ കേസ് ഞാന്‍ തള്ളിയല്ലോയെന്ന് 26-ാം തിയതി കോടതി പറയുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

9ാം തിയതി കേസ് തള്ളിയത് എല്ലാ ദിവസവും കോടതിയില്‍ വരുന്ന പ്രോസിക്യൂട്ടര്‍മാര്‍ അറിയുന്നില്ലേ. ഇത് നെടുമ്പാശ്ശേരിയിലെ എസ് എച്ച് ഓയ്ക്ക് തപാലില്‍ അയച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇതൊക്കെയാണോ ന്യായവാദങ്ങള്‍. എഫ് എസ് എല്‍ ലാബ് റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന കാര്യം ദിലീപിന് വേണ്ടി വാദിക്കുന്ന ആളുകള്‍ തുടക്കം മുതല്‍ തന്നെ പറഞ്ഞ് വരുന്നുണ്ട്.

ശ്രീലേഖ ഐപിഎസ് എന്ന പഴയൊരു ഡിജിപി ഇതിനെക്കുറിച്ച് മൂന്നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അഭിപ്രായം പറഞ്ഞ് തുടങ്ങിയിരുന്നു. എഫ് എസ് എല്‍ ലാബ് റിപ്പോര്‍ട്ടിനെ വിശ്വസിക്കരുതെന്നായിരുന്നു അവരുടെ പ്രചരണം. അങ്ങനെയങ്കില്‍ നമ്മുടെ നാട്ടിലെ ഏത് കേസിലെ എഫ് എസ് എല്‍ റിപ്പോര്‍ട്ടിനെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. ഇവിടെ കൊലപാതകം ഉള്‍പ്പടേയുള്ള ആയിരക്കണക്കിന് കേസുകളുടെ റിപ്പോര്‍ട്ടുകള്‍ എഫ് എസ് എല്ലില്‍ നിന്നും വരുന്നുണ്ട്. അവയെല്ലാം തിരിമറി കാണിച്ചതാണെന്ന് പറയുകയാണെങ്കില്‍ ഏത് അന്വേഷണത്തെയാണ് വിശ്വസിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ഇത്തരം കാര്യങ്ങളൊക്കെ ഏത് പ്രതിക്കും പറയാന്‍ കഴിയും. സര്‍ക്കാറില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന് അതിജീവിത പറയുന്നത് മുഖ്യമന്ത്രിയെ കാണാന്‍ പോയതിന് ശേഷമാണ്. ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തതിന് ശേഷമാണല്ലോ ഈ വിഷയങ്ങളെല്ലാം ഉണ്ടാവുന്നത്. ഇതിനകത്ത് ഒരു ബാഹ്യശക്തി ഇടപെടലുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമായി പറയുന്നുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതില്‍ തിരമറി നടത്താന്‍ ശ്രമമുണ്ടോയെന്ന സംശയവുമുണ്ട്, അന്വേഷണം നിര്‍ത്താന്‍ പോവുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നു, തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് വക്കീലന്‍മാരെ ചോദ്യം ചെയ്യുന്നില്ല, ദൃശ്യങ്ങള്‍ പുറത്ത് പോയതിനെ കുറിച്ച് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞാണ് അതിജീവിത ഹര്‍ജി കൊടുത്തത്.

ഹര്‍ജി കൊടുത്തതിന് ശേഷമാണ്, തൃക്കാക്കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആ പാവം പെണ്‍കുട്ടിയെ വിളിച്ച് വരുത്തി സര്‍ക്കാറിന് അനുകൂലമായി പറയണം എന്ന് ആവശ്യപ്പെട്ടു എന്ന് ഞാന്‍ പറയുന്നില്ല. തിരുവനന്തപുരത്ത് പോയ ആ പെണ്‍കുട്ടി സര്‍ക്കാര്‍ എന്റെ കൂടെയല്ല എന്ന് പറയണോ. ഈ സര്‍ക്കാര്‍ എന്റെ കൂടെ നില്‍ക്കും എന്നാണ് എന്റെ വിശ്വാസം എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. അത് അങ്ങനെ തന്നെയാണെന്നാണ് നമുക്കും വിശ്വസിക്കാന്‍ ആഗ്രഹം.

പക്ഷെ എന്നാണോ എഡിജിപി എസ് ശ്രീജത്തിനെ മാറ്റിയത് അന്ന് മുതല്‍ ഈ കേസ് തലകീഴായി മറിഞ്ഞു. പുതിയ എഡിജിപി വന്നതിന് ശേഷം ആദ്യത്തെ മീറ്റിങ് തിരുവനന്തപുരത്ത് നടന്നപ്പോള്‍, വക്കീലന്മാരിലേക്ക് അന്വേഷണം പോവണ്ട, അവരെ ചോദ്യം ചെയ്യാന്‍ നിക്കണ്ട , ഓഫീസ് റെയിഡ് ചെയ്യണ്ട, കോടതിയില്‍ നിന്നും പോയ രേഖകളെക്കുറിച്ചും ദൃശ്യങ്ങളെക്കുറിച്ചും അന്വേഷണം വേണ്ടെന്നും അവിടെ തീരുമാനിച്ച് റിപ്പോര്‍ട്ട് വേഗം കോടതിയില്‍ കൊടുക്കാനാണ് തീരുമാനിച്ചതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top