Malayalam
‘ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന വേദന നാളെ നിങ്ങള്‍ക്ക് ആവശ്യമായ ശക്തിയാകും’; പുതിയ വീഡിയോയുമായി അമൃത സുരേഷ്
‘ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന വേദന നാളെ നിങ്ങള്‍ക്ക് ആവശ്യമായ ശക്തിയാകും’; പുതിയ വീഡിയോയുമായി അമൃത സുരേഷ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഗോപി സുന്ദറുമായുള്ള ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍ശനങ്ങളും വന്നിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ‘ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന വേദന നാളെ നിങ്ങള്‍ക്ക് ആവശ്യമായ ശക്തിയാകും.. ഉപേക്ഷിക്കരുത് നിങ്ങള്‍ ഉപേക്ഷിക്കാന്‍ പോകുമ്പോള്‍, നിങ്ങള്‍ മതിയായവില്ലെന്ന് പറഞ്ഞവരെ ഓര്‍ക്കുക..’, എന്നും അമൃത കുറിച്ചു.
വിമര്‍ശിച്ചവര്‍ക്ക് ഇരുവരും വളരെ ശക്തമായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ പ്രതികരിച്ചിരുന്നു. അന്യരുടെ ജീവിതത്തില്‍ ഒരു ജോലിയുമില്ലാതെ അഭിപ്രായം പറയുന്നവര്‍ക്ക് തങ്ങളുടെ വക പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു എന്ന് പോസ്റ്റ് ഇട്ടുകൊണ്ടാണ് അമൃതയും ഗോപിസുന്ദറും വിമര്‍ശിച്ചത്.
സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന പേരില്‍ അമൃത ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാര്‍ ചേര്‍ന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്ബോസ് സീസണ് രണ്ടില്‍ മത്സരാര്‍ത്ഥികളായും ഇരുവരും എത്തിയിരുന്നു.
