Connect with us

ചൈന നിക്ഷേപിച്ച 19 ബില്യണ്‍ ഡോളറില്‍ 9 ബില്യണ്‍ ഡോളര്‍ വരുന്ന തുക വകമാറ്റി ചെലവഴിച്ചെന്നു പാക്കിസ്ഥാന്‍ സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു; ടിവി അവതാരകന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

News

ചൈന – പാക്കിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ചൈന നിക്ഷേപിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വെളിപ്പെടുത്തലില്‍ കുലുങ്ങി പാക്ക് ഭരണനേതൃത്വം. ചൈന നിക്ഷേപിച്ച 19 ബില്യണ്‍ ഡോളറില്‍ 9 ബില്യണ്‍ ഡോളര്‍ വരുന്ന തുക വകമാറ്റി ചെലവഴിച്ചെന്നു പാക്കിസ്ഥാന്‍ സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞെന്ന വെളിപ്പെടുത്തലാണ് വിവാദമാകുന്നത്.

ജനറല്‍ ബജ്വ ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതാണ് എന്ന തരത്തില്‍ പാക്ക് ചാനലായ എആര്‍ഐയുടെ അവതാരകന്‍ ഒരു ടോക് ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗി(എന്‍)ന്റെ അന്നത്തെ സര്‍ക്കാരും മറ്റുള്ളവരുമാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും പറഞ്ഞു.

എന്നാല്‍ വെളിപ്പെടുത്തല്‍ ഉണ്ടായതിനു പിന്നാലെ ഇതിന്റെ ആധികാരകത ചോദ്യം ചെയ്ത് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം രംഗത്തുവന്നു. ‘ശുദ്ധ അസംബന്ധം’ എന്നാണ് പാക്ക് സൈനിക മേധാവി ഇതിനോടു പ്രതികരിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

പാക്കിസ്ഥാന്‍ – ചൈന സാമ്ബത്തിക ഇടനാഴിക്കായി ചൈന നിക്ഷേപിച്ച പണത്തില്‍നിന്നു പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗി(എന്‍)ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കവര്‍ന്നെന്ന് പാക്ക് സൈനിക മേധാവി തന്നോട് പറഞ്ഞെന്നാണ് എആര്‍ഐ അവതാരകന്റെ അവകാശവാദം.

മറ്റു രണ്ടു പേരുടെ സാന്നിധ്യത്തിലാണ് ജനറല്‍ ബജ്വ ഇക്കാര്യം പറഞ്ഞതെന്നും അവതാരകന്‍ ടോക് ഷോയിലൂടെ വെളിപ്പെടുത്തി. ചൈനയുടെ പക്കല്‍ ഇതുസംബന്ധിച്ച് തെളിവുകളുണ്ടെന്നും നാണക്കേടു കാരണം ചൈന പുറത്തിവിടാത്തതാണെന്നും ജനറല്‍ പറഞ്ഞതായി ഇയാള്‍ പറയുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ മറുപടി പറയാന്‍ തയാറാണെന്നാണ് അവതാരകന്റെ നിലപാട്.

More in News

Trending

Recent

To Top