Connect with us

“ഹിന്ദുഫോബിക് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ മറ്റൊരു ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിക്കെതിരെ ‘കശ്മീർ ഫയൽസ്’ സംവിധായകൻ!

Bollywood

“ഹിന്ദുഫോബിക് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ മറ്റൊരു ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിക്കെതിരെ ‘കശ്മീർ ഫയൽസ്’ സംവിധായകൻ!

“ഹിന്ദുഫോബിക് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ മറ്റൊരു ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിക്കെതിരെ ‘കശ്മീർ ഫയൽസ്’ സംവിധായകൻ!

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെയാണ് വിവേക് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ ഒരു ചടങ്ങിൽ സംസാരിക്കാൻ അധികൃതർ തന്നെ സമീപിച്ചെന്നും എന്നാൽ ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്നും ഇദ്ദേഹം പറയുന്നു.

” യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി മെയ് 31 ന് ഒരു ചടങ്ങ് അഭിസംബോധന ചെയ്യാൻ എന്നെ ക്ഷണിച്ചു. പക്ഷെ ആ ചടങ്ങിന് വെറും മണിക്കൂറുകൾ മുമ്പ് എന്നെ ഇവർ ആ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചു. ഇ മെയിൽ വഴിയാണ് ഇവർ വിവരം കൈമാറിയത്. എന്നോട് പോലും ചോദിക്കാതെ ഇവർ ഈ ചടങ്ങ് ജൂലൈ 1 ലേക്ക് മാറ്റി. എന്നാൽ ഈ ദിവസം അവിടെ ആരും ഉണ്ടാകാൻ സാധ്യത ഇല്ല. അതിനാൽ ആ പരിപാടിയിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ല,” അദ്ദേഹം പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ഏതാനും പാക്കിസ്ഥാനി, കശ്മീരി മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനാലാണ് ഇത് സംഭവിച്ചത് എന്നും വിവേക് പറഞ്ഞു.


“ഹിന്ദുഫോബിക് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ മറ്റൊരു ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു. അവർ എന്നെ റദ്ദാക്കി. വാസ്തവത്തിൽ, അവർ ഹിന്ദു വംശഹത്യയും സർവകലാശാലയിലെ ന്യൂനപക്ഷമായ ഹിന്ദു വിദ്യാർത്ഥികളും റദ്ദാക്കുകയായിരുന്നു. ഇവിടെ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാൾ ഒരു പാകിസ്ഥാനിയാണ്.

ഈ പ്രയാസകരമായ പോരാട്ടത്തിൽ എന്നെ പിന്തുണയ്ക്കുക. സർവകലാശാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും.” എന്നാണ് വീഡിയോക്ക് വിവേക് നൽകിയിരിക്കുന്ന തലക്കെട്ട്. അവർ എന്നെ വിളിക്കുന്നത് ഇസ്ലാമോഫോബിക് എന്നാണ്. ആയിരക്കണക്കിന് കാശ്മീരി ഹിന്ദുക്കളെ കൊന്നൊടുക്കുന്നത് ഹിന്ദുഫോബിക് അല്ല എന്ന മട്ടിലാണ് ഇവരുടെ പെരുമാറ്റം. ഇത് ന്യൂനപക്ഷത്തെ അടിച്ചമർത്തലാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

1990 കളിൽ കാശ്മീർ താഴ്‌വരയിൽ കശ്മീരി ഹിന്ദുക്കളുടെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളുടെയും പലായനത്തിന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ചിത്രം ദ കശ്മീർ ഫയൽസ്. 2022 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രം ചൂടേറിയ ചർച്ചയുടെ കേന്ദ്രമായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പലരും ചിത്രത്തെ പ്രശംസിച്ചപ്പോൾ പലരും ഇതിന് വിമർശനവുമായും രം ഗത്ത് വന്നു. ഈ മാസം ആദ്യം, വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഈ സിനിമ സിംഗപ്പൂരിൽ നിരോധിച്ചിരുന്നു.

More in Bollywood

Trending

Recent

To Top