Connect with us

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തരുണിയെ മരണം തട്ടിയെടുത്തതും ഇതേ സ്ഥലത്ത്…!; നേപ്പാള്‍ വിമാന അപകടം വാര്‍ത്തയാകുമ്പോള്‍

Malayalam

‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു തരുണി സച്ച്‌ദേവ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് തരുണിയെ മരണം കവര്‍ന്നെടുത്തത്. ഇപ്പോഴിതാ വീണ്ടും തരുണിയുടെ മരണം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ നേപ്പാള്‍ വിമാന അപകടത്തോടെയാണ് വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്.

പത്ത് വര്‍ങ്ങള്‍ക്ക് മുമ്പ് സമാനമായ ഒരു വിമാന അപകടത്തിലായിരുന്നു തരുണി മരണപ്പെടുന്നത്. തന്റെ പതിനാലാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കൊപ്പം നേപ്പാളിലെ പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം.

ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. തരുണി ഉള്‍പ്പെടെ 15 പേരാണ് അന്ന് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി പറന്ന വിമാനം അപകടത്തില്‍പ്പെട്ടത് ഇതേ സ്ഥലത്തായിരുന്നു എന്നതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് ആധാരമായിരിക്കുന്നത്. അപകടം തുടര്‍ക്കഥായാകുന്ന ഇത്തരം അപകടങ്ങളുടെ വ്യക്തമായ കാരണം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.

More in Malayalam

Trending