TV Shows
നിന്നെ തൂക്കിയെടുത്ത് കൊണ്ട് പോവും; ഇടിച്ച് ചമ്മന്തിയാക്കുമെന്ന് ദില്‍ഷ; നീയാരാണെന്നാണ് വിചാരമെന്ന് ചോദിച്ച് വീണ്ടും റോബിൻ; ബിഗ് ബോസിലെ രസകരമായ ദോഷ പ്രണയം; ബ്ലെസ്ലിയ്ക്ക് മുന്നിൽ വച്ച് പറയാതെ പ്രണയം പറഞ്ഞ് റോബിന്‍!
നിന്നെ തൂക്കിയെടുത്ത് കൊണ്ട് പോവും; ഇടിച്ച് ചമ്മന്തിയാക്കുമെന്ന് ദില്‍ഷ; നീയാരാണെന്നാണ് വിചാരമെന്ന് ചോദിച്ച് വീണ്ടും റോബിൻ; ബിഗ് ബോസിലെ രസകരമായ ദോഷ പ്രണയം; ബ്ലെസ്ലിയ്ക്ക് മുന്നിൽ വച്ച് പറയാതെ പ്രണയം പറഞ്ഞ് റോബിന്‍!
സംഘർഷങ്ങൾ മാത്രമാണ് ബിഗ് ബോസ് സീസൺ ഫോറിലെ ഹൈലൈറ്റ്. എന്നാൽ ഇടയ്ക്ക് റോബിനും ദിൽഷയും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിൽ പടർന്നുപിടിക്കാറുണ്ട്. ബിഗ് ബോസ് വീട്ടിൽ എല്ലാ സീസണിലും ഒരു പ്രണയ ട്രാക്ക് സ്വാഭാവികമാണ്.
ഈ സീസണിലെ ലവ് കപ്പിള്‍സാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ച റോബിനും ദില്‍ഷയും നല്ല കോംബോ ആയി മാറിയിരിക്കുകയാണ്. ദില്‍ഷയോട് ഇഷ്ടം പറഞ്ഞ് ഒരു ലവ് ട്രാക്കിന് വേണ്ടി റോബിന്‍ ശ്രമിച്ചിരുന്നു. അത് മുന്‍കൂട്ടി മനസിലാക്കിയ ദില്‍ഷ ബുദ്ധിപൂര്‍വ്വം അകലം പാലിച്ചു. പലപ്പോഴും ഇഷ്ടം പറയാന്‍ വന്ന സാഹചര്യങ്ങളിലെല്ലാം റോബിന്‍ സുഹൃത്താണെന്ന് ദില്‍ഷ ആവര്‍ത്തിച്ച് പറഞ്ഞേണ്ടെ ഇരുന്നു.
എത്രയൊക്കെ എതിര്‍ത്താലും റോബിന് ദില്‍ഷയോട് ഇഷ്ടമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുക. റോബിന്റെ സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും ഇത് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഇപ്പോഴിതാ ദില്‍ഷയെ തൂക്കിയെടുത്ത് കൊണ്ട് പോവുമെന്ന് പറഞ്ഞാണ് റോബിന്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ സംസാരം.
വളരെ രസകരമായി ബിഗ് ബോസ് വീട്ടിൽ നടന്ന സംസാരം വായിക്കാം…ദില്‍ഷയും ബ്ലെസ്ലിയും അടുക്കളയുടെ മുന്നിലുള്ള സോഫയില്‍ ഇരിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം റോബിനുമുണ്ട്. ഇടയ്ക്ക് എഴുന്നേറ്റ് ക്യാമറയുടെ മുന്നില്‍ പോയി നില്‍ക്കുകയാണ് താരം. ഇതിനിടെ റോബിന്‍ മോഹന്‍ലാല്‍ കൊണ്ട് പോവാന്‍ പറഞ്ഞ കാര്യത്തെ കുറിച്ച് ദില്‍ഷയോട് സംസാരിച്ചു. ജീവനുള്ള ഒരു വസ്തുവിനെയും ഇവിടെ നിന്ന് കൊണ്ട് പോവാന്‍ സാധിക്കില്ലെന്നാണ് ദില്‍ഷയുടെ അഭിപ്രായം. അപ്പോള്‍ എനിക്ക് പോവേണ്ടെ എന്നായി ദില്‍ഷ.
റോബിന് പോകാം. പക്ഷേ ആരെയും ഇവിടെ നിന്നും കൂട്ടികൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് ദില്‍ഷ പറഞ്ഞു. എങ്കില്‍ നിന്നെ ഞാന്‍ തൂക്കിയെടുത്ത് കൊണ്ട് പോവുമെന്നായി റോബിന്‍. അതിന് ഞാന്‍ കൂടെ വന്നലാല്ലേ എന്ന് ദില്‍ഷ പറഞ്ഞെങ്കിലും സമ്മതമില്ലാതെ തൂക്കിയെടുത്ത് തോളിലിട്ട് കൊണ്ട് പോവും എന്ന് താരം ഉറപ്പിച്ച് പറഞ്ഞു. ഇടിച്ച് ചമ്മന്തിയാക്കുമെന്നൊക്കെ ഇടയില്‍ ദില്‍ഷ സൂചിപ്പിച്ചു. ഇതോടെ നീയാരാണെന്നാണ് വിചാരമെന്ന് ചോദിച്ച് റോബിനെത്തി.
ഞാന്‍ ദില്‍ഷ പ്രസന്നന്‍ എന്ന് പറഞ്ഞ് റോബിനൊപ്പം ചാടി എഴുന്നേറ്റ് ദില്‍ഷ മറുപടി പറഞ്ഞിട്ട് പോയി. എന്നാല്‍ മോഹന്‍ലാല്‍ റോബിനോട് അര്‍ഥം വച്ചാണ്, ഇവിടുന്നു പോകുമ്പോള്‍ വേറെ പലതും കൊണ്ട് പോകാന്‍ സാധിക്കട്ടെ എന്ന് പറഞ്ഞതെന്ന് ആരാധകര്‍ പറയുന്നു.
ഇവരുടെ കോംബോ എന്ത് രസമാണ് കണ്ടിരിക്കാന്‍.
അറിയാതെ തന്നെ ചിരിച്ചു പോവുകയാണ്. പുറത്തിറങ്ങുമ്പോഴേക്കും രണ്ടാളും സെറ്റ് ആയാല്‍ മതിയായിരുന്നു. റോബിന് എത്ര സ്‌നേഹം ഉണ്ടെന്നറിയാന്‍ ദില്‍ഷ നോക്കുന്നതാണ് എന്ത് രസമാണ് കണ്ടിരിക്കാന്‍ എന്ന് തുടങ്ങി അനേകം കമന്റുകളാണ് താരങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.
റോബിന്‍ മാത്രമല്ല ബ്ലെസ്ലിയും ദില്‍ഷയും ഫൈനലിലേക്ക് വരണമെന്നാണ് ആരാധകരുടെ ആവശ്യം. മുന്‍ സീസണുകൡലൊന്നും കാണാത്ത സൗഹൃദം ഇവര്‍ക്കിടയില്‍ ഉണ്ടെന്നാണ് വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. ഒരാളോട് രണ്ട് പേര്‍ ഇഷ്ടം പറഞ്ഞു. മാത്രമല്ല ഈഗോ ഒന്നുമില്ലാതെ ദില്‍ഷയെ പിന്തുണയ്ക്കാനും കൂടെ നില്‍ക്കാനും കഴിയുന്നത് വലിയ കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.
about robin
