Connect with us

ഹർജിയിലൂടെ അതിജീവിത ഉദ്ദേശിക്കുന്നത് അത് തന്നെയാവും ;ഇവിടുത്തെ പ്രധാന പ്രശ്നം അതാണ് ; നിർണ്ണായക വെളിപ്പെടുത്തൽ !

News

ഹർജിയിലൂടെ അതിജീവിത ഉദ്ദേശിക്കുന്നത് അത് തന്നെയാവും ;ഇവിടുത്തെ പ്രധാന പ്രശ്നം അതാണ് ; നിർണ്ണായക വെളിപ്പെടുത്തൽ !

ഹർജിയിലൂടെ അതിജീവിത ഉദ്ദേശിക്കുന്നത് അത് തന്നെയാവും ;ഇവിടുത്തെ പ്രധാന പ്രശ്നം അതാണ് ; നിർണ്ണായക വെളിപ്പെടുത്തൽ !

നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . അതി ശക്തമായ പോരാട്ടമാണ് അതിജീവിതയും നടത്തുന്നത്. കേസിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് കേരളകര ഉറ്റു നോക്കുന്നത് .
സമയം നീട്ടി നല്‍കുക എന്നതിനപ്പുറം തെളിവുകള്‍ വിളിച്ചുവരുത്തി ഹൈക്കോടതി തന്നെ പരിശോധിക്കണമെന്നാണ് ഹർജിയിലൂടെ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ഉദ്ദേശിക്കുന്നതെന്ന് അഡ്വ. അജകുമാർ. അതിജീവിത നല്‍കിയ ഹർജികള്‍ ഒരേ ബെഞ്ചില്‍ പോയി മിക്കവാറും ഒന്നിച്ചൊരു തീരുമാനം ഉണ്ടാവാനാണ് സാധ്യത. സത്യസന്ധമായ ഒരു അന്വേഷണം നടന്ന് കഴിഞ്ഞാല്‍ അതിജീവിത കൊടുത്തിരിക്കുന്ന ഹർജിക്ക് തന്നെ വലിയ പ്രസക്തിയില്ലാതെ പോവും.

പക്ഷെ പ്രോപ്പറായ അന്വേഷണം നടന്നുവെന്ന് കോടതിക്ക് ബോധ്യമാകണമെങ്കില്‍ സമയം 15 ദിവസത്തേക്കോ 30 ദിവസത്തേക്കോ നീട്ടിനല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തില്‍ വ്യക്തമായ ഒരു സമയപരിധി പറയാന്‍ സി ആർ പിസിയിലെ വകുപ്പുകള്‍ കോടതിയെ സഹായിക്കുന്നില്ല. 482 എന്ന് പറയുന്ന വളരെ വിശാലമായ അധികാരം കിട്ടുന്ന വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്ര ദിവസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കണമെന്ന നിർദേശം കൊടുക്കുന്നത്. സത്യം പറഞ്ഞുകഴിഞ്ഞാല്‍ അന്വേഷണം ആ സമയത്തിനുള്ളില്‍ പൂർത്തിയായിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ വീണ്ടും സമയം നീട്ടിക്കിട്ടും.

ഇവിടുത്തെ പ്രധാന പ്രശ്നം എന്ന് പറയുന്നത് തുടരന്വേഷണത്തിന്റെ ഭാഗമായി കോടതികള്‍ ഉള്‍പ്പെടുന്ന അന്വേഷണം വരുന്നു എന്നുള്ളതാണ്. അപ്പോള്‍ കോടതികള്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. നാളെയത് ജുഡീഷ്യറിക്ക് കളങ്കമാവാതെ വരണം. ജുഡീഷ്യറിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ വ്യക്തമായ അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നും അജകുമാർ വ്യക്തമാക്കുന്നു.

നടി ആക്രമിക്കട്ടെ കേസിലെ അതിജീവിതയുടെ ഹർജി ആർട്ടിക്കിള്‍ 266-ാം വകുപ്പ് അനുസരിച്ച് ഭരണഘടനാപരമായി റിട്ട് ഹർജിയാണ്. നടി കൊടുത്തിരിക്കുന്ന പരാതിയാവട്ടെ 482 അനുസരിച്ച് സമയരപരിധി നീട്ടിക്കിട്ടണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. സമപരിധിവെച്ചതിനാല്‍ തന്നെ ഒരു പ്രോട്ടോക്കോള്‍ പോലെ കീഴ്ക്കോടതിയിലാണ് അപേക്ഷിക്കേണ്ടത്. അങ്ങനെയാണ് ആ അപേക്ഷ വന്നിരിക്കുന്നത്. യഥാർത്ഥത്തില്‍ അതിജീവിതയുടെ ഹർജിയാണ് പ്രധാനപ്പെട്ടത്. അതുകൊണ്ട് തന്നെ അതിജീവിത ആവശ്യപ്പെടുകയാണെങ്കില്‍ ആ ഹർജി പരിഗണിക്കാനിരിക്കുന്ന ജഡ്ജി പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന് വേണ്ട സമയം അനുവദിച്ചുകൊടുക്കായാണ് വേണ്ടതെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ സക്കറിയ ജോർജും അഭിപ്രായപ്പെട്ടു. അന്വേഷണ സമയം നീട്ടുക എന്ന് പറയുന്നത് രണ്ട് തരത്തിലുണ്ട്. ഒന്ന് പ്രതിക്ക് അനുകൂലമായി, അവരെ സഹായിക്കാന്‍ വേണ്ടി ദീർഘമായി നീട്ടിക്കൊണ്ട് പോവാം. രണ്ടാമത്തെ കേസില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ അന്വേഷണത്തില്‍ വലിയ താല്‍പര്യമൊന്നും ഇല്ല. അതുകൊണ്ട് കെയർലെസ്സായി നീട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സ്ഥിതി ഇത് രണ്ടുമല്ല. ഇവിടുത്തെ സ്ഥിതി ഇതില്‍ നിന്നും തീർത്തും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി അക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ആവശ്യമായ സമയം അനുവദിക്കണം. കോടതിയാണ് അത് അനുവദിച്ച് കൊടുക്കേണ്ടത്. അതിനിടയില്‍ കയറി കോടതി ഇടപെടരുത്. ഒരു തരത്തിലും സമയപരിധിവെക്കാന്‍ പാടില്ല. ചിലപ്പോള്‍ ഇത്തരത്തിലുളള കേസുകള്‍ കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാനസികവൃഥയുണ്ടാവുകയും അവർ ആത്മഹത്യ ചെയ്യുന്ന സ്ഥിതിവരെയുണ്ടാവുകയും ചെയ്യുന്നു. വനിത കമ്മീഷന്‍ ഡയറക്ടറായിട്ടും വനിത സെല്‍ എസ്പിയായിട്ടും ഇരുന്നതിനാല്‍ സ്ത്രീകളുടെ ട്രോമയേക്കുറിച്ച് എനിക്ക് അറിയാമെന്നും സക്കറിയ ജോർജ് വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top