Connect with us

മത്സരാർഥികൾ തമ്മിൽ കൈയ്യേറ്റശ്രമം, റിയാസിനെ ഉപദ്രവിച്ചതിന് ഡോക്ടർ മച്ചാന് സംഭവിച്ചത്? ഔട്ട്‌ ആയി..റീകാർഡ് കിട്ടി; അടുത്ത രജിത്ത് കുമാറോ ?; റോബിൻ കുറിച്ച് ഫാൻസ്‌ പേജിൽ വൈറലാകുന്ന കുറിപ്പ്!

TV Shows

മത്സരാർഥികൾ തമ്മിൽ കൈയ്യേറ്റശ്രമം, റിയാസിനെ ഉപദ്രവിച്ചതിന് ഡോക്ടർ മച്ചാന് സംഭവിച്ചത്? ഔട്ട്‌ ആയി..റീകാർഡ് കിട്ടി; അടുത്ത രജിത്ത് കുമാറോ ?; റോബിൻ കുറിച്ച് ഫാൻസ്‌ പേജിൽ വൈറലാകുന്ന കുറിപ്പ്!

മത്സരാർഥികൾ തമ്മിൽ കൈയ്യേറ്റശ്രമം, റിയാസിനെ ഉപദ്രവിച്ചതിന് ഡോക്ടർ മച്ചാന് സംഭവിച്ചത്? ഔട്ട്‌ ആയി..റീകാർഡ് കിട്ടി; അടുത്ത രജിത്ത് കുമാറോ ?; റോബിൻ കുറിച്ച് ഫാൻസ്‌ പേജിൽ വൈറലാകുന്ന കുറിപ്പ്!

ഈ ആഴ്ച നോമിനേഷനിലുള്ള താരങ്ങളില്‍ ഒരാളാണ് റോബിന്‍. പതിവ് പോലെയുള്ള സംവാദത്തിനായി റോബിന്‍ എത്തിയപ്പോള്‍ നാടകീയമായ രംഗങ്ങളായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. റോബിനെതിരെ ചോദ്യങ്ങളുമായി ലക്ഷ്മി പിയ, ബ്ലെസ്ലി, ജാസ്മിന്‍, റിയാസ്, അഖില്‍, ധന്യ എന്നിവര്‍ എത്തുകയുണ്ടായി.

ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്നെ മുന്നോട്ട് പോകാന്‍ പിന്തുണയ്ക്കുക. നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എന്നെ പുറത്താക്കുക. നിങ്ങള്‍ എന്നെ നിര്‍ത്തുകയാണെങ്കില്‍ ഞാന്‍ കളിക്കും. ആര്‍ക്കു വേണ്ടിയും ഞാന്‍ മാറില്ല. എനിക്ക് മനസിന് ശരിയെന്ന് തോന്നുന്നതേ ഞാന്‍ ചെയ്യൂ എന്നായിരുന്നു റോബിന്‍ പറഞ്ഞത്.

നിങ്ങള്‍ പോയിട്ടേ ഞാന്‍ പോകൂവെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ലക്ഷ്മി പ്രിയ. ഷോയില്‍ മുന്നോട്ട് പോയാല്‍ മാത്രമേ ജയിക്കാനാകൂ. ആര് പോകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇമോഷണല്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന കാര്യങ്ങള്‍ എന്നോടും പറയാറുണ്ട്. പക്ഷെ അങ്ങനെ സംഭവിക്കാതെ ഇവിടെ നില്‍ക്കുകയാണെന്നും അതാണ് വേണ്ടതെന്നും റോബിന്‍. ജയിക്കണമെങ്കില്‍ വൈകാരികത പാടില്ലെന്നും റോബിന്‍ പറഞ്ഞു.

അതേസമയം ഡിബേറ്റ് ലൈവിൽ പൂർണ്ണമായി കണ്ടാൽ റോബിൻ ആണ് സംസാരിച്ചു വിജയിച്ചത് എന്ന് മനസിലാക്കാം . അവസാനം റിയാസും റോബിനും തമ്മിൽ കൊമ്പുകോർത്തു.

ഈ ഷോയില്‍ വരുന്ന ഒാരോ മനുഷ്യരും വിന്നര്‍ ആകണമെന്ന് പറയും. പക്ഷെ റോബിന്‍ പറയുന്നത് നീ ആണ് വിന്നര്‍ എന്നാണെന്നാണ് നിനക്ക് വല്ല എഗ്രിമെന്റും എഴുതി തന്നിട്ടുണ്ടോ എന്ന് റിയാസ്. ഇതോടെ അയാം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ദിസ് ഈസ് വാട്ട് ഐ ഡുവെന്ന് റോബിന്‍ പറഞ്ഞപ്പോള്‍ റോബിന് ഒരു ടാലന്റുമില്ലെന്നും ഒരു മെസേജും നല്‍കാനുമില്ലെന്നും മര്യാദയ്ക്ക് സംസാരിക്കാനറിയില്ലെന്നും എന്താണ് ഇവിടെ തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും ഒന്നുമില്ലെന്നും റിയാസ് റോബിനെക്കുറിച്ച് പറഞ്ഞു.

കഴിഞ്ഞ സീസണിൽ നിന്നെല്ലാം വ്യത്യസ്‍തമായി മത്സരാർത്ഥികളെ നന്നായി പാർട്ടിസിപ്പറ്റ് ചെയ്യുന്ന ടാസ്കുകൾ ആണ് ഈ സീസണിൽ ഉള്ളത് . റോബിനും റിയാസും തമ്മിൽ നടന്ന കയ്യാങ്കളി ആണ് റോബിൻ ആരാധകരെ ഇപ്പോൾ അസ്വസ്ഥരാക്കിയിരിക്കുന്നത്. റിയാസ് ആണ് ആദ്യം ഡോക്ടറുടെ കയ്യിൽ കയറി പിടിച്ചു വലിച്ചത് എന്നാണ് ഷോ കണ്ട പ്രേക്ഷകർ പറയുന്നത്.

ഇതോടെ ആരെയാകും ബിഗ് ബോസ് പുറത്താക്കുക എന്നാണ് ബിഗ് ബോസ് പ്രേമികൾ ഉറ്റുനോക്കുന്നത്. അതേസമയം റോബിൻ ഔട്ട് ആയി എന്നും സീക്രെട് റൂമിൽ ആണ് എന്നുമുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ അധികമായി വരുന്നുണ്ട്. ഇതിനെ കുറിച്ച് ഫാൻ പേജുകൾ നൽകുന്ന നിർദേശം ഇങ്ങനെ …

ഡോക്ടർ സീക്രെട് റൂമിൽ ആണെന്ന് ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് വരാതെ ആരും അതുവരെ നെഗറ്റീവ് പ്രചരിപ്പിക്കാതെ ഇരിക്കുക. ഔട്ട്‌ ആയി. Redcard കിട്ടി. സീക്രെട് റൂമിൽ ആണ് എന്നുള്ള ഒരു പോസ്റ്റും ദയവായി പ്രചരിപ്പിക്കാതെ ഇരിക്കുക. നിങ്ങൾ ചെയ്യേണ്ടത് എല്ലാ ഗ്രൂപ്പുകളിലും dr റോബിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇടുക. Voting തുടരുക. ഒഫീഷ്യൽ അറിയിപ്പ് കിട്ടാതെ. റൂ മർ വിശ്വസിക്കേണ്ട കാര്യമില്ല. എന്നാണ് ഫാൻസ്‌ പേജുകൾ പറയുന്നത് .

അതേസമയം, റോബിന്റെ മുന്നൊരുക്കങ്ങളും പുറത്ത് പിആര്‍ ടീം ഉള്ളതും വലിയ വിമര്‍ശനമായി മാറിയിരിക്കുകയാണ്. അതിന്റെ ആവശ്യം ഉണ്ടോന്നാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ നടന്‍ അനൂപ് കൃഷ്ണന്‍ ചോദിക്കുന്നത്. ഇത്തരമൊരു ഷോ യിലേക്ക് വരുമ്പോള്‍ ഒന്നും അറിയില്ലെന്ന് പറയുന്നതാണ് നാണക്കേടെന്ന് പറഞ്ഞ അനൂപ് റോബിന്റെ ഗെയിം തന്ത്രങ്ങളെ കുറിച്ചും സൂചിപ്പിച്ചു. രജിത് കുമാറിനെ പോലൊരു സ്ട്രാറ്റജിയാണ് നടത്തുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം.

about robin

Continue Reading
You may also like...

More in TV Shows

Trending

Recent

To Top