Connect with us

ഞങ്ങളുടെ മകന് 16 വയസ്; കുട്ടികൾ പ്രണയത്തെ കുറിച്ചും സെക്‌സിനെ കുറിച്ചും അറിയണം; മകന്റെ പ്രണയത്തിന് എതിര് നില്‍ക്കില്ല,കാരണം ഞങ്ങള്‍ക്ക് അത് പറയാനുള്ള അവകാശമില്ല,; പക്ഷെ ഒറ്റ കണ്ടീഷന്‍ മാത്രം; വിലപ്പെട്ട വാക്കുകൾ പങ്കുവച്ച് മനോജും ബീന ആന്റണിയും!

serial news

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആയിരിക്കുകയാണ് ബീന ആന്റണിയും മനോജ്ഉം. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ ഇവർ യൂട്യൂബില്‍ സ്ഥിരമായി വീഡിയോകള്‍ ചെയ്യുന്നുണ്ട്.

മനോജ് ഇപ്പോള്‍ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ വിശകലനവുമായി സജീവമാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മകന്റെ പ്രണയത്തെ കുറിച്ചുള്ള തന്റെയും ഭാര്യയുടെയും സങ്കല്‍പങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. മകന്റെ പ്രണയത്തിന് ഞങ്ങള്‍ ഒരിക്കലും എതിര് നില്‍ക്കില്ല എന്നാണ് മനോജും ബീന ആന്റണിയും പറയുന്നത്.

എന്റെ മകന് ഇപ്പോള്‍ പതിനാറ് വയസ്സ് ആയി. രണ്ട് വര്‍ഷം കൂടെ കഴിഞ്ഞാല്‍ അവന്‍ വോട്ട് അവകാശമുള്ള പൗരനായി മാറും. അവന് ആരെ വേണമെങ്കിലും പ്രണയിക്കാം വിവാഹം ചെയ്യാം. അതിലൊന്നും ഒരിക്കലും ഞാനും ബീനയും ഇടപെടില്ല. കാരണം ഞങ്ങള്‍ക്ക് അത് പറയാനുള്ള അവകാശമില്ല, ഞങ്ങള്‍ പ്രണയിച്ച് വിവാഹം ചെയ്തവരാണ്.

ഒറ്റ നിര്‍ബന്ധം മാത്രമേ അവനോട് ഞങ്ങള്‍ പറഞ്ഞുള്ളൂ, അവന് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്യാം. അതിന് ഞങ്ങള്‍ എതിരല്ല, പക്ഷെ പ്രണയിക്കുന്ന കാര്യം അവന്‍ ഞങ്ങളോട് പറയണം. ജാതിയോ മതമോ, സമ്പത്തോ ഒന്നും ഞങ്ങള്‍ നോക്കുന്നില്ല, ക്യാരക്ടര്‍ നന്നായിരിക്കണം എന്ന് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.

ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് വേണം എന്നത് ബീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അവളരെ പൊട്ടു തൊട്ട് മുടി പിന്നിയിട്ട് ഒരുക്കി കൊണ്ടു നടക്കാന്‍. അവന്‍ കല്യാണം കഴിച്ച് വരുന്ന പെണ്‍കുട്ടി ഞങ്ങളുടെ മകള്‍ തന്നെയായിരിയ്ക്കും. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന പെണ്‍കുട്ടി ഭാഗ്യവതിയായിരിയ്ക്കും.

ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ ഒരിക്കല്‍ പ്രണയം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മകനെയും ഒപ്പം ഇരുത്തിയിരുന്നു. അന്ന് ഒരുപാട് പേര്‍ അതിനെ വിമര്‍ശിച്ചു. പക്ഷെ എന്നെ സബന്ധിച്ച് മക്കള്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സെക്‌സിനെ കുറിച്ചും എല്ലാം പഠിക്കണം, അറിയണം. എങ്കില്‍ മാത്രമേ അവര്‍ക്ക് നല്ലതിനെ തിരിച്ചറിയാന്‍ സാധിയ്ക്കുകയുള്ളൂ. അല്ലാത്ത പക്ഷം വികലമായ അറിവായിരിയ്ക്കും അവര്‍ക്ക് ലഭിയ്ക്കുക.

about beena antony

More in serial news

Trending