Connect with us

പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കെടോ…. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ; രൂക്ഷ വിമർശനവുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

News

നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയതില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

പകയും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സമാധാനവും പറഞ്ഞുകൊടുക്കണമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു

’പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’ ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിഎച്ച്പിയുടെ പതസഞ്ജലനത്തിലാണ് നൂറോളം വനിതകള്‍ റോഡിലൂടെ വാളുമായി പ്രകടനം നടത്തിയത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. പ്രകടനത്തിനെതിരെ എസ്ഡിപിഐ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി.

പ്രകടനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്ത്രീകള്‍ക്കിടയില്‍ ആയുധപരിശീലനം നടത്തുന്ന ഭീകരവാദ സംഘടനയായ ദുര്‍ഗ്ഗാവാഹിനിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് പരാതിയില്‍പറയുന്നു.

More in News

Trending

Recent

To Top