Connect with us

നന്ദിനിയുടെ മക്കൾ ഒരിക്കലും പിരിഞ്ഞുപോകില്ല; ശ്രേയ നന്ദിനി എല്ലാ സത്യങ്ങളും അറിയുന്നു; തുമ്പിയെ അറസ്റ്റ് ചെയ്യുന്നത് അതിനു വേണ്ടി; ആ കള്ളങ്ങൾ മറനീക്കി പുറത്തേയ്ക്ക്; തുമ്പി രക്ഷപെടും ; തൂവൽസ്പർശം വരും ആഴ്ച്ച കഥ ഇങ്ങനെ!

serial

നന്ദിനിയുടെ മക്കൾ ഒരിക്കലും പിരിഞ്ഞുപോകില്ല; ശ്രേയ നന്ദിനി എല്ലാ സത്യങ്ങളും അറിയുന്നു; തുമ്പിയെ അറസ്റ്റ് ചെയ്യുന്നത് അതിനു വേണ്ടി; ആ കള്ളങ്ങൾ മറനീക്കി പുറത്തേയ്ക്ക്; തുമ്പി രക്ഷപെടും ; തൂവൽസ്പർശം വരും ആഴ്ച്ച കഥ ഇങ്ങനെ!

നന്ദിനിയുടെ മക്കൾ ഒരിക്കലും പിരിഞ്ഞുപോകില്ല; ശ്രേയ നന്ദിനി എല്ലാ സത്യങ്ങളും അറിയുന്നു; തുമ്പിയെ അറസ്റ്റ് ചെയ്യുന്നത് അതിനു വേണ്ടി; ആ കള്ളങ്ങൾ മറനീക്കി പുറത്തേയ്ക്ക്; തുമ്പി രക്ഷപെടും ; തൂവൽസ്പർശം വരും ആഴ്ച്ച കഥ ഇങ്ങനെ!

കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചതുമുതൽ പുതിയ ജനറൽ പ്രോമോ വന്ന നേരം തൊട്ട് എല്ലാ തൂവൽസ്പർശം പ്രേക്ഷകരും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്നത്. അറിയാൻ ആഗ്രഹിക്കുന്നത്… ഒരൊറ്റക്കാര്യം ആണ്.. തുമ്പിയുടെ സത്യങ്ങൾ തിരിച്ചറിയുന്നതോടെ തുമ്പിയെ ശ്രേയ ചേച്ചി വെറുക്കുമോ? അകറ്റി നിർത്തുമ്പോ അറസ്റ്റ് ചെയ്യുമോ?

എന്നാൽ കഥ പോകുന്നത് പൂർണ്ണമായും ശ്രേയ നന്ദിനി ഐ പി എസ് എന്ന കഥാപാത്രത്തിലൂടെയാണ്. ഇവിടെ തുമ്പിയ്ക്ക് തുമ്പിയുടെ ഭൂതകാലം ശ്രേയ ചേച്ചിയെ അറിയിക്കാൻ സാധിക്കില്ല. കാരണം മൂന്നാം വയസിൽ തന്നെ സ്നേഹസദനം ഓർഫനേജിൽ നിന്നും തട്ടികൊണ്ട് പോയത് സുബ്ബയ്യ ആണ്…

അന്ന് കുഞ്ഞ് ശ്രേയ തന്റെ കുഞ്ഞാവയെ തിരിച്ചു കൊണ്ടുപോകാൻ വരുമ്പോൾ തുമ്പി അവിടെ ഇല്ല.. അങ്ങനെ കുഞ്ഞാവേ എന്നും വിളിച്ചു നിലവിളിച്ചു കരഞ്ഞ ശ്രേയയുടെ കുട്ടിക്കാലം ഇന്നും ശ്രേയ യ്ക്ക് നല്ല ഓർമ്മയുണ്ട് . സർവീസിൽ കയറിയ ശ്രേയ മാളുവിനെ മിസ് ആയ കേസ് ആയിരുന്നു ആദ്യം അന്വേഷിച്ചത്. അന്ന് കേസ് അന്വേഷിച്ച ചാക്കോ സാറിന് ഈ കേസിനെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു .

ഇപ്പോഴും ചാക്കോ സാറുമായി ചേർന്ന് തുമ്പിയുടെ ബാക്കി കഥ അന്വേഷിക്കുകയാണ്. ഇപ്പോൾ മാളുവിന്റെ ഡാഡി അവിനാശ് ക്രിയേറ്റ് ചെയ്ത ധർമ്മേന്ദ്ര എന്ന കഥാപാത്രമാണ്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ധർമ്മേന്ദ്ര കഥയിലെ ഇല്ല.. തുമ്പിയെ അച്ഛനുമായി നിൽക്കുന്നത് കണ്ടു എന്ന് അറിഞ്ഞ ശ്രേയ ചേച്ചി ധര്മേന്ദ്രയെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ അതും സാധിച്ചില്ല..

അവസാനം ധർമേന്ദ്രയുടെ ഫോൺ ട്രെയിസ് ചെയ്തപ്പോ രണ്ടു മാസമായിട്ട് ധർമേന്ദ്രയുടെ ഫോൺ ഓൺ ആയിട്ടില്ല. ഈ വിവരം അറിയുന്നതോടെ ശ്രേയ ചേച്ചിയ്ക്ക് നല്ല ദേഷ്യം തോന്നുന്നുണ്ട്. അങ്ങനെ തുമ്പിയോട് തന്നെ ശ്രേയ കഥകൾ ഒക്കെ ചോദിക്കുന്നുണ്ട്.

പക്ഷെ അപ്പോഴും തുമ്പി ഒന്നും പറയില്ല… തുമ്പി ശ്രേയയ്ക്ക് മുന്നിൽ നിന്ന് പറയുന്നതോടെ ശ്രേയ തന്റേതായ വഴിയ്ക്ക് തുമ്പിയുടെ പാസ്റ്റ് അനേഷിച്ചു പോകുകയാണ്. ഇനി നമ്മൾ കാണാൻ പോകുന്നതും അതാണ് .

ഇനി ഇവിടെ നിർണ്ണായകമാകുന്ന ഒരു സംഭവം , ആ കോളനിയുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരാനായിട്ട് ഒരു റിപ്പോർട്ട് വിവേക് ചെയ്യുന്നുണ്ട്. ഒരു ഡോകുമെന്ററി പോലെ ആ കോളനിയുടെ ആളുകളുടെ അവസ്ഥ എല്ലാം ക്യാമെറയിൽ പകർത്തുകയാണ് വിവേക്…

ഈ ക്യാമെറാ ദൃശ്യങ്ങളിലൂടെ അതിൽ നിന്നും സുബ്ബയ്യയെ ശ്രേയയ്ക്ക് കിട്ടുന്നുണ്ട്.. ആൾറെഡി ആ കോളനി അരുണിന്റെ കോളനിയാണ് എന്ന് ശ്രേയ കണ്ടുപിടിച്ചു ,. ആ കോളനിയ്ക്ക് തുമ്പിയുമായിട്ടുള്ള ബന്ധം ആണ് അറിയേണ്ടത്.

അവിടെ ആണ് വിവേകിന്റെ കാമറ ദൃശ്യങ്ങളിൽ നിന്നും സുബ്ബയ്യയ്യ കണ്ടത്തുന്നത്. ഇനി അതിൽ നിന്നും പഴയ കേസ് ഫയൽ ശ്രേയ കണ്ടതും.. അതോടെ സുബ്ബയ്യയും മാളുവും തമ്മിലുള്ള ബന്ധം അറിയും. ഇതോടെ , ശ്രേയ അവിനാഷിനെയും കസ്റ്റഡിയിൽ എടുക്കും… അവസാനം തുമ്പിയെ ശ്രേയ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമോ..? കാണാം കൂടുതൽ വിശദമായി വീഡിയോയിലൂടെ…!

about thoovalsparsham

More in serial

Trending

Recent

To Top