News
പൃഥ്വിരാജിനെ കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തും
പൃഥ്വിരാജിനെ കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തും
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. താരം പ്രധാന വേഷത്തിലെത്തുന്ന പൃഥ്വിരാജ് എന്ന ചിത്രം വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. ചിത്രം ജൂണ്‍ 5 ന് ആണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൃഥ്വിരാജ് കാണും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ വച്ച് ചിത്രത്തിന് ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങ് നടത്തുന്നുണ്ട്. അമിത് ഷായ്‌ക്കൊപ്പം മറ്റ് ചില കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ചിത്രം കാണും എന്ന സൂചനകള്‍ ഉണ്ട്. ഇന്ത്യയിലെ അവസാന ഹിന്ദു രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന സിനിമയാണ് പൃഥ്വിരാജ്.
അമിത് ഷാ തന്റെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ എപ്പോഴും ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പേരാണ് പൃഥ്വിരാജ് ചൗഹാന്റേത്. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരായ രാജാക്കന്മാരുടെ വീര ചരിത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് അമിത് ഷാ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
പത്മ പുരസ്‌കാര ജേതാവായ ഡോക്ടര്‍ ചന്ദ്രപ്രകാശ് ഡ്വിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചൗഹാന്റെ വേഷം അവതരിപ്പിക്കുന്നത്. അക്ഷയ്ക്ക് പുറമേ സോനു സുഡ്, സഞ്ജയ് ദത്ത്, അലി ഫസല്‍ തുടങ്ങി ഒരു വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
