Connect with us

ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മസിലളിയാ; നൈസ് ആയി ഒഴിവാക്കിയെന്ന് അനുശ്രീ; നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചുകൂടെ…; ഉണ്ണിമുകുന്ദന്റെ ഒരൊറ്റ പോസ്റ്റിൽ എല്ലാം മാറിമറിഞ്ഞു!

News

ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മസിലളിയാ; നൈസ് ആയി ഒഴിവാക്കിയെന്ന് അനുശ്രീ; നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചുകൂടെ…; ഉണ്ണിമുകുന്ദന്റെ ഒരൊറ്റ പോസ്റ്റിൽ എല്ലാം മാറിമറിഞ്ഞു!

ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മസിലളിയാ; നൈസ് ആയി ഒഴിവാക്കിയെന്ന് അനുശ്രീ; നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചുകൂടെ…; ഉണ്ണിമുകുന്ദന്റെ ഒരൊറ്റ പോസ്റ്റിൽ എല്ലാം മാറിമറിഞ്ഞു!

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ സൂപ്പർഹിറ്റ് ചിത്രമാണ് ട്വൽത് മാൻ. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. കഴിഞ്ഞദിവസം സിനിമയുടെ വിജയാഘോഷം നടന്നിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ആഘോഷത്തിൽ ഒരുമിച്ചിരുന്നു. ചടങ്ങിൽ പകർത്തിയ ചിത്രങ്ങൾ നടൻ ഉണ്ണിമുകുന്ദൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരുന്നു.

ചിത്രത്തിൽ ഒപ്പം അഭിനയിച്ച ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും ഉണ്ണിമുകുന്ദൻ ഫോട്ടോ എടുത്തിരുന്നു. ഇതിൽ അനുശ്രീക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചപ്പോൾ ആണ് സംഭവം ഹിറ്റ് ആയത്. രസകരമായ നിരവധി പ്രതികരണങ്ങൾ ആണ് പോസ്റ്റിനു താഴെ വന്നത്. ഏറ്റവും അവസാനം ശിവദയുടെ കൂടെയുള്ള ചിത്രം ഞാൻ പങ്കിട്ടു എന്നായിരുന്നു ചിത്രത്തിനു താഴെ ഉണ്ണിമുകുന്ദൻ നൽകിയ ക്യാപ്ഷൻ.

ചിത്രത്തിന് താഴെ വളരെ രസകരമായ കമ്മന്റുകളാണ് വന്നത്. അനുശ്രീക്കൊപ്പം ചിത്രം എടുത്തിട്ട് ശിവദയെ മെൻഷൻ ചെയ്തതിന് “ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മിസ്റ്റർ മസിലളിയൻ” എന്നാണ് ഒരു ആരാധകൻ കമന്റിട്ടത്.

മെൻഷൻ മാറിപ്പോയെന്നു പറഞ്ഞ് നിരവധി ആരാധകർ കമ്മന്റിടുകയും കളിയാക്കുകയും ചെയ്തു ” ഷൈനിയുടെ കൂടെ നിന്നിട്ട് നയനയെ ടാഗ് ചെയ്യുന്നോ എന്നും കമന്റുകളെ വന്നു. പലരും നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യങ്ങളും കമന്റായി ഇട്ടു. ഇതേ സമയം “എന്നെ നൈസ് ആയി ഒഴിവാക്കിയെടി ഉണ്ണിച്ചേട്ടൻ” എന്നാണ് അനുശ്രീ ശിവദയെ മെൻഷൻ ചെയ്ത് കമന്റിട്ടത്.

അതേസമയം, സിനിമ പ്രേക്ഷരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തി. പതിനൊന്ന് സുഹൃത്തിക്കൾ ബാച്ചിലർ അവരിൽ ഒരാളുടെ ബാച്ചിലർ പാർട്ടിക്കായി പോവുകയും പാര്‍ട്ടി പുരോഗമിക്കവേ ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ആരാണ് കൊലയാളി എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് സിനിമ. അടച്ചിട്ട മുറിയിലാണ് അന്വേഷണം.

ഫോണ്‍ കോളുകളിലൂടെയും വാട്‍സ്‍ആപ് മെസേജുകളിലൂടെയും ശേഷിച്ച പത്ത് പേരുടെ സംഭാഷണങ്ങളിലൂടെയുമൊക്കെ ഓരോ രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം.

മലയാളത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഈ വേറിട്ട കുറ്റാന്വേഷണ രീതി ജിത്തു ജോസഫിന്റെ മാത്രം കഴിവാണ്. ഇഴച്ചലുകളില്ലാതെ ക്ലോസ്‍ഡ് റൂമിലെ കേസന്വേഷണം പുരോഗിമിക്കുന്നുവെന്നത് തന്നെ ജീത്തു ജോസഫിന്റെ ആഖ്യാനപാടവത്തിന്റെ തെളിവ്.

ചിത്രത്തിന്റെ അവസാനം വരെ ആത്മഹത്യയാണോ കൊലപാതകമാണോ, ആരാണ് കൊലപാതകി എന്നീ ചോദ്യങ്ങള്‍ മാറി മറിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അവസാനരംഗം വരെ രഹസ്യത്തിന്റെ തുമ്പ് പ്രേക്ഷകന് കിട്ടാത്ത തരത്തിലുള്ള തിരക്കഥയാണ് കെ ആര്‍ കൃഷ്‍ണകുമാർ ചിത്രത്തിനായി ഒരുക്കിയത്. ഒരു കഥയില്‍ മറ്റൊരു കഥയിലേക്കും ഒരു രഹസ്യത്തില്‍ നിന്ന് മറ്റൊരു രഹസ്യത്തിലേക്കും മാറിമാറിയെത്തി ഒടുവില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ത്രില്ലടിപ്പിക്കുന്ന കാഴ്‍ചാനുഭവമാണ് ചിത്ത്രത്തിനുള്ളത്.

മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയിലെ 10 താരങ്ങള്‍ ചിത്രത്തിലെ വിജയാഘോഷ ചടങ്ങിനെത്തിയിരുന്നു, ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരായിരുന്നു.

about unni mukundan and anusree

Continue Reading
You may also like...

More in News

Trending

Recent

To Top