Connect with us

സുബ്ബയ്യ കസ്റ്റഡിയിൽ; തുമ്പിയെ അറസ്റ്റിലാക്കി ശ്രേയ നന്ദിനി; ഇനിയുള്ളത് കൊട്ടിക്കലാശം; ശ്രേയയുടെ പ്ലാൻ അതുതന്നെ; തൂവൽസ്പർശം, ആദ്യ സിനിമാറ്റിക് പരമ്പരയുടെ ട്വിസ്റ്റ് എന്താകും ?

serial

സുബ്ബയ്യ കസ്റ്റഡിയിൽ; തുമ്പിയെ അറസ്റ്റിലാക്കി ശ്രേയ നന്ദിനി; ഇനിയുള്ളത് കൊട്ടിക്കലാശം; ശ്രേയയുടെ പ്ലാൻ അതുതന്നെ; തൂവൽസ്പർശം, ആദ്യ സിനിമാറ്റിക് പരമ്പരയുടെ ട്വിസ്റ്റ് എന്താകും ?

സുബ്ബയ്യ കസ്റ്റഡിയിൽ; തുമ്പിയെ അറസ്റ്റിലാക്കി ശ്രേയ നന്ദിനി; ഇനിയുള്ളത് കൊട്ടിക്കലാശം; ശ്രേയയുടെ പ്ലാൻ അതുതന്നെ; തൂവൽസ്പർശം, ആദ്യ സിനിമാറ്റിക് പരമ്പരയുടെ ട്വിസ്റ്റ് എന്താകും ?

കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചതുമുതൽ പുതിയ ജനറൽ പ്രോമോ വന്ന നേരം തൊട്ട് എല്ലാ തൂവൽസ്പർശം പ്രേക്ഷകരും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്നത്. അറിയാൻ ആഗ്രഹിക്കുന്നത്… ഒരൊറ്റക്കാര്യം ആണ്.. തുമ്പിയുടെ സത്യങ്ങൾ തിരിച്ചറിയുന്നതോടെ തുമ്പിയെ ശ്രേയ ചേച്ചി വെറുക്കുമോ? അകറ്റി നിർത്തുമ്പോ അറസ്റ്റ് ചെയ്യുമോ?

എന്നാൽ കഥ പോകുന്നത് പൂർണ്ണമായും ശ്രേയ നന്ദിനി ഐ പി എസ് എന്ന കഥാപാത്രത്തിലൂടെയാണ്. ഇവിടെ തുമ്പിയ്ക്ക് തുമ്പിയുടെ ഭൂതകാലം ശ്രേയ ചേച്ചിയെ അറിയിക്കാൻ സാധിക്കില്ല. കാരണം മൂന്നാം വയസിൽ തന്നെ സ്നേഹസദനം ഓർഫനേജിൽ നിന്നും തട്ടികൊണ്ട് പോയത് സുബ്ബയ്യ ആണ്…

അന്ന് കുഞ്ഞ് ശ്രേയ തന്റെ കുഞ്ഞാവയെ തിരിച്ചു കൊണ്ടുപോകാൻ വരുമ്പോൾ തുമ്പി അവിടെ ഇല്ല.. അങ്ങനെ കുഞ്ഞാവേ എന്നും വിളിച്ചു നിലവിളിച്ചു കരഞ്ഞ ശ്രേയയുടെ കുട്ടിക്കാലം ഇന്നും ശ്രേയ യ്ക്ക് നല്ല ഓർമ്മയുണ്ട് . സർവീസിൽ കയറിയ ശ്രേയ മാളുവിനെ മിസ് ആയ കേസ് ആയിരുന്നു ആദ്യം അന്വേഷിച്ചത്. അന്ന് കേസ് അന്വേഷിച്ച ചാക്കോ സാറിന് ഈ കേസിനെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു .

ഇപ്പോഴും ചാക്കോ സാറുമായി ചേർന്ന് തുമ്പിയുടെ ബാക്കി കഥ അന്വേഷിക്കുകയാണ്. ഇപ്പോൾ മാളുവിന്റെ ഡാഡി അവിനാശ് ക്രിയേറ്റ് ചെയ്ത ധർമ്മേന്ദ്ര എന്ന കഥാപാത്രമാണ്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ധർമ്മേന്ദ്ര കഥയിലെ ഇല്ല.. തുമ്പിയെ അച്ഛനുമായി നിൽക്കുന്നത് കണ്ടു എന്ന് അറിഞ്ഞ ശ്രേയ ചേച്ചി ധര്മേന്ദ്രയെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ അതും സാധിച്ചില്ല..

അവസാനം ധർമേന്ദ്രയുടെ ഫോൺ ട്രെയിസ് ചെയ്തപ്പോ രണ്ടു മാസമായിട്ട് ധർമേന്ദ്രയുടെ ഫോൺ ഓൺ ആയിട്ടില്ല. ഈ വിവരം അറിയുന്നതോടെ ശ്രേയ ചേച്ചിയ്ക്ക് നല്ല ദേഷ്യം തോന്നുന്നുണ്ട്. അങ്ങനെ തുമ്പിയോട് തന്നെ ശ്രേയ കഥകൾ ഒക്കെ ചോദിക്കുന്നുണ്ട്.

പക്ഷെ അപ്പോഴും തുമ്പി ഒന്നും പറയില്ല… തുമ്പി ശ്രേയയ്ക്ക് മുന്നിൽ നിന്ന് പറയുന്നതോടെ ശ്രേയ തന്റേതായ വഴിയ്ക്ക് തുമ്പിയുടെ പാസ്റ്റ് അനേഷിച്ചു പോകുകയാണ്. ഇനി നമ്മൾ കാണാൻ പോകുന്നതും അതാണ് .

ഇനി ഇവിടെ നിർണ്ണായകമാകുന്ന ഒരു സംഭവം , ആ കോളനിയുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരാനായിട്ട് ഒരു റിപ്പോർട്ട് വിവേക് ചെയ്യുന്നുണ്ട്. ഒരു ഡോകുമെന്ററി പോലെ ആ കോളനിയുടെ ആളുകളുടെ അവസ്ഥ എല്ലാം ക്യാമെറയിൽ പകർത്തുകയാണ് വിവേക്…

ഈ ക്യാമെറാ ദൃശ്യങ്ങളിലൂടെ അതിൽ നിന്നും സുബ്ബയ്യയെ ശ്രേയയ്ക്ക് കിട്ടുന്നുണ്ട്.. ആൾറെഡി ആ കോളനി അരുണിന്റെ കോളനിയാണ് എന്ന് ശ്രേയ കണ്ടുപിടിച്ചു ,. ആ കോളനിയ്ക്ക് തുമ്പിയുമായിട്ടുള്ള ബന്ധം ആണ് അറിയേണ്ടത്.

അവിടെ ആണ് വിവേകിന്റെ കാമറ ദൃശ്യങ്ങളിൽ നിന്നും സുബ്ബയ്യയ്യ കണ്ടത്തുന്നത്. ഇനി അതിൽ നിന്നും പഴയ കേസ് ഫയൽ ശ്രേയ കണ്ടതും.. അതോടെ സുബ്ബയ്യയും മാളുവും തമ്മിലുള്ള ബന്ധം അറിയും. ഇതോടെ , ശ്രേയ അവിനാഷിനെയും കസ്റ്റഡിയിൽ എടുക്കും…

മാളുവായിട്ട് വേഷം കെട്ടിച്ചു കൊണ്ടുവന്നത് ലേഡി റോബിൻ ഹുഡിനെയായിരുന്നല്ലോ.. അപ്പോൾ അവിടം മുതലുള്ള കള്ളത്തരങ്ങൾ അവിനാശിൽ നിന്നും കണ്ടെത്തി തുടങ്ങുകയാണ്, അതിന്റെ കൂടെ സുബ്ബയ്യ ശ്രേയയുടെ പോലീസ് ജീപ്പിനു മുന്നിൽ തന്നെ വന്നു വീഴുന്നുണ്ട്. അവിടെ കാണുന്ന അതെ ബ്ലൂ ഷർട്ടിൽ തന്നെ സുബ്ബയ്യയെ ജയിലിലും ആക്കുന്നുണ്ട്.. അതെ ജയിലിൽ തന്നെ അവിനാഷിനെയും ശ്രേയ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നുണ്ട്.

സൊ കോളനിയുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടയിൽ ശ്രേയ ഒരു സൈലെന്റ്റ് പ്ലാൻ തുമ്പിയുടെ പാസ്റ്റ് കണ്ടത്താൻ ചെയ്തു… പക്ഷെ തുമ്പി ഇതിനിടയിലും ഹർഷന് എതിരായിട്ടുള്ള കളികളുമായി മുന്നോട്ടുപോകുകയാണ്. റവന്യു ഉദ്യോഗസ്ഥയുടെ വേഷം കെട്ടിയാകണം ഹർഷന് മുന്നിൽ പോകുന്നത്. പക്ഷെ ഇതിനിടയിൽ തൂപ്പുകാരിയായി ചെന്ന് ഹർഷന്റെ അലമാരയിൽ നിന്നും ഡോക്കുമെന്റ്സ് എടുത്തു മാറ്റുന്നുണ്ട്.

പിന്നെ ഹർഷനുമായി നടക്കുന്ന യുദ്ധവും കഥയിൽ ഒരു ട്വിസ്റ്റ് ആണ്… അപ്പോൾ ലേറ്റസ്റ്റ് ജനറൽ പ്രൊമോയിൽ കണ്ട കഥയിലേക് എത്താൻ ഇനിയും സമയം എടുക്കും എന്നാണ് തോന്നുന്നത്. ശരിക്കും കുറെ എലെമെന്റ്സ് വച്ച് ഒരു വല്ലാത്ത ജനറൽ പ്രൊമോ ആണ് എത്തിയിരിക്കുന്നത് .

about thoovaslaprsham

More in serial

Trending

Recent

To Top