News
ഖുശ്ബു-സുന്ദര്‍ ദമ്പതിമാരുടെ മൂത്ത മകള്‍ അവന്ദിക അഭിനയത്തിലേയ്ക്ക്; എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് ഖുഷ്ബു
ഖുശ്ബു-സുന്ദര്‍ ദമ്പതിമാരുടെ മൂത്ത മകള്‍ അവന്ദിക അഭിനയത്തിലേയ്ക്ക്; എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് ഖുഷ്ബു
തെന്നിന്ത്യയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദറിന്റെയും മൂത്തമകള്‍ ആയ അവന്ദിക അഭിനയത്തിലേയ്ക്ക് എത്തുകയാണ്. ലണ്ടനിലെ ആക്റ്റിംഗ് സ്‌കൂളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തീകരിച്ചിരിക്കുകയാണ് അവന്ദിക. കരിയര്‍ സ്വന്തമായി പടുത്തുയര്‍ത്താനാണ് മകള്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ മകളെ താനോ സുന്ദറോ എവിടെയും ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ഖുശ്ബു ട്വീറ്ററിലൂടെ അറിയിച്ചു.
1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ‘ലാവാരിസ്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസന്‍, സത്യരാജ്, സുരേഷ്ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു. രജനീകാന്തിന് ഒപ്പം അഭിനയിച്ച ‘അണ്ണാതെ’ ആണ് ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ഖുശ്ബു ചിത്രം.
