Connect with us

ജൂറി ‘ഹോമി’നെ പരിഗണിക്കാതിരുന്നതിന് വിജയ് ബാബുവിന്റെ പീഡനക്കേസുമായി യാതൊരു ബന്ധവുമില്ല, പോസ്റ്റിന് മറുപടി നൽകി സജി ചെറിയാന്‍

News

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ‘ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്നാണോ ‘ഹോം’ ഒഴിവാക്കപ്പെട്ടതെന്നാണ് ആരോപണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി സജി ചെറിയാന്‍.

ജൂറി ‘ഹോമി’നെ പരിഗണിക്കാതിരുന്നതിന് വിജയ് ബാബുവിന്റെ പീഡനക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ പാരഡൈസോ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു സജി ചെറിയാന്‍.

സിനിമയ്ക്ക് സ്വതന്ത്രമായി നിലനില്‍പ്പുണ്ട്. വ്യക്തികളുടെ വിവാദങ്ങള്‍ സിനിമയെ ബാധിക്കില്ല എന്നാണ് ജൂറി പറഞ്ഞത് എന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. ഹോമിന് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സും മഞ്ജു പിള്ളയും അറിയിച്ചു. ജൂറി ഹോം കണ്ടു കാണില്ല. അത് കൊണ്ടാണ് പുരസ്‌കാരം ലഭിക്കാതിരുന്നത് എന്നാണ് ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്.

‘ബലാല്‍സംഗ കേസില്‍ വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുമോ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ ചോദ്യം. ‘

More in News

Trending

Recent

To Top