Connect with us

പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 1 ഒരു ലക്ഷം രൂപ നിക്ഷേപിച്ചു; പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

Malayalam

പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 1 ഒരു ലക്ഷം രൂപ നിക്ഷേപിച്ചു; പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 1 ഒരു ലക്ഷം രൂപ നിക്ഷേപിച്ചു; പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പല നിര്‍ണായക വിവരങ്ങളും അന്വഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസില്‍ തുടരന്വേഷണത്തിനായുള്ള സമയം ഈ മാസം 31 വരെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ ആവശ്യമായതിനാല്‍ തന്നെ കൂടുതല്‍ സമയം തേടി ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷം സംഘം പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ പറയുന്നത്. 2015 നവംബര്‍ 1 ഒരു ലക്ഷം രൂപ നല്‍കി. പള്‍സര്‍ സുനിയുടെ അമ്മയുടെ യൂണിയന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നവംബര്‍ 2 ന് ഈ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ലഭിച്ചെന്നാണ് അപേക്ഷയില്‍ ക്രൈംബ്രാഞ്ച് പറയുന്നത്.

ദിലീപിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍ലിച്ചതെന്നും ഗ്രാന്റ് പ്രൊഡക്ഷന്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്താനായതെന്നും ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഏറെ നിര്‍ണായകമായിരിക്കും ഈ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തല്‍. നേരത്തേ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നായിരുന്നു കത്ത് കണ്ടെടുത്തത്.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നായിരുന്നു കത്തില്‍ പറയുന്നത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അതിജീവിതയായ നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ ഉന്നത ഇടപെടല്‍ ഉണ്ടായെന്നും എട്ടാം പ്രതിയായ ദിലീപിന് ഭരണമുന്നണിയുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹര്‍ജി.

തൊട്ട് പിന്നാലെയായിരുന്നു കേസില്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തില്‍ പല നിര്‍ണായക തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ആയതിനാല്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് അന്വേഷണ സംഘം അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. 200 മണിക്കൂര്‍ ഓഡിയോകള്‍ അടക്കം ഇനിയും പരിശോധിക്കേണ്ടതായുണ്ടെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മാത്രമല്ല ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം അപേക്ഷയില്‍ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണത്തിന് രണ്ടാം തവണ കൂടുതല്‍ സമയം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നിന്നും തേടിയത്. എന്നാല്‍ ഒന്നര മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാനായിട്ടില്ല.

ദൃശ്യങ്ങളിലെ ഹാഷ് വാല്യു മാറിയതിനാല്‍ എഫ് എസ് എല്ലില്‍ ഇവ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. മാത്രമല്ല കേസില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ഇന്നത്തെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയെ ചോദ്യം ചെയ്‌തെങ്കിലും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നേരത്തേ ചോദ്യം ചെയ്യലില്‍ കാവ്യ സഹകരിച്ചിരുന്നില്ലെന്നും പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണ് നല്‍കിയതെന്നുമായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. കേസില്‍ തെളിവ് നശിപ്പിച്ച അഭിഭാഷകരേയും ചോദ്യം ചെയ്യേണ്ടതുണ്ട്.

അതേസമയം, 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് അക്രമണത്തിന്റെ ഗൂഡാലോചനയുടെ തുടക്കം കുറിക്കുന്നതെന്നുള്ള കാര്യം എല്ലാവരേയും പോലെ പത്രമാധ്യമങ്ങളില്‍ വായിച്ചുള്ള അറിവാണ് തനിക്കുള്ളതെന്നും ആ ഗൂഡാലോചന കണ്ടയാളല്ല താനെന്നും ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുപോലെ കൃത്യം നിര്‍വ്വഹിക്കുന്ന ദിവസം ഞാന്‍ അവിടെയില്ല. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ ഞാന്‍ അതിന് സാക്ഷിയില്ല.

എന്റെ ജീവന് ഭീഷണി വന്നപ്പോഴാണ് ഞാന്‍ കേസ് കൊടുത്തത്. ആ കേസ് കൊടുക്കാനുണ്ടായ സാഹചര്യം ഞാന്‍ പിന്നിലോട്ട് എഴുതിയപ്പോഴാണ് പല കാര്യങ്ങളും ഉയര്‍ന്ന് വന്നതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട കാര്യമുള്‍പ്പെടെ ആ പരാതിയിലാണ് എഴുതി നല്‍കിയിരിക്കുന്നത്. എന്നെ കൊണ്ടുവിട്ട വണ്ടിയില്‍ പള്‍സര്‍ സുനിയുണ്ടായിരുന്നു. അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അവിടെ വെച്ച് കണ്ടിട്ടുണ്ട്. ആ വീഡിയോ ആണെന്ന് വ്യക്തമാക്കി കൊണ്ട് തന്നെ ദിലീപ് എന്നെ വീഡിയോ കാണാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ലെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.

More in Malayalam

Trending

Recent

To Top