Connect with us

ഇരയായ നടിയുടെ അമ്മയ്ക്ക് ഭീഷണി കോള്‍…, പിടിയിലാകുമെന്നുറപ്പായതോടെ രാജ്യം വിട്ടു; വിജയ് ബാബുവിനായി ക്രഡിറ്റ് കാര്‍ഡുകളുമായി നെടുമ്പാശേരി വഴി ദുബായിലേക്ക്…, ആ യുവനടിയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

Malayalam

ഇരയായ നടിയുടെ അമ്മയ്ക്ക് ഭീഷണി കോള്‍…, പിടിയിലാകുമെന്നുറപ്പായതോടെ രാജ്യം വിട്ടു; വിജയ് ബാബുവിനായി ക്രഡിറ്റ് കാര്‍ഡുകളുമായി നെടുമ്പാശേരി വഴി ദുബായിലേക്ക്…, ആ യുവനടിയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

ഇരയായ നടിയുടെ അമ്മയ്ക്ക് ഭീഷണി കോള്‍…, പിടിയിലാകുമെന്നുറപ്പായതോടെ രാജ്യം വിട്ടു; വിജയ് ബാബുവിനായി ക്രഡിറ്റ് കാര്‍ഡുകളുമായി നെടുമ്പാശേരി വഴി ദുബായിലേക്ക്…, ആ യുവനടിയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബു തിങ്കളാഴ്ച കൊച്ചിയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 30ന് വിജയ് ബാബു എത്തിയാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിലാണ് പോലീസ്. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. അതിനിടെ വിദേശത്ത് കഴിയുന്ന വിജയ് ബാബുവിനെ സഹായിച്ചവരും കുടുങ്ങിയേക്കും. വിജയ് ബാബുവിന് ക്രഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയ യുവനടി അടക്കമുളളവരെ പോലീസ് ചോദ്യം ചെയ്തേക്കും.

നടി പീഡന പരാതി നല്‍കിയതിന് പിന്നാലെ രാജ്യം വിട്ട വിജയ് ബാബു ഇപ്പോഴും വിദേശത്ത് തുടരുകയാണ്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിജയ് ബാബു നാട്ടില്‍ തിരിച്ച് എത്തിയ ശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാമെന്നുളള നിലപാടിലാണ് കോടതി. 30ന് വിജയ് ബാബു തിരിച്ചെത്തുമെന്ന് വ്യക്തമാക്കി വിമാന ടിക്കറ്റ് അടക്കമുളള രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതിനിടെ വിജയ് ബാബുവിനെ സഹായിച്ച യുവനടിയെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. ദുബായിലുളള വിജയ് ബാബുവിന് നടി ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ യുവനടി വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുളള ഫ്രൈഡേ ഫിലിംസിന്റെ മേല്‍നോട്ടം നടത്തുന്നതും ഇവര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃശൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് യുവനടി ക്രഡിറ്റ് കാര്‍ഡുകളുമായി നെടുമ്പാശേരി വഴി ദുബായിലേക്ക് പോയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. രണ്ട് ക്രഡിറ്റ് കാര്‍ഡുകളാണ് നടി വിജയ് ബാബുവിന് എത്തിച്ച് നല്‍കിയത്. വിദേശത്ത് തങ്ങാനുളള പണത്തിന് വേണ്ടി കാര്‍ഡുകള്‍ എത്തിക്കാന്‍ വിജയ് ബാബു നടിയോട് ആവശ്യപ്പെടുകയായിരുന്നു.

ഈ യുവനടിയെ കൂടാതെ സിനിമാ രംഗത്തുളള മറ്റ് ചിലരില്‍ നിന്നും വിജയ് ബാബുവിന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വരും ദിവസങ്ങളില്‍ യുവനടി അടക്കമുളളവരെ പോലീസ് ചോദ്യം ചെയ്യും. വിജയ് ബാബുവിന് എതിരെ പീഡന ആരോപണം ഉന്നയിച്ച നടിയെ പിന്തിരിപ്പിക്കാനും നടന്റെ സുഹൃത്തായ യുവനടി ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും യുവനടിയില്‍ നിന്ന് പോലീസ് ചോദിച്ചറിയും.

അതേസമയം, പ്രതിയായ വിജയ് ബാബു കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്നു ഹൈക്കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. നടി പൊലീസില്‍ പരാതിപ്പെട്ടതടക്കമുള്ള വിവരങ്ങള്‍ വിജയ് ബാബുവിന് അറിയാമായിരുന്നു. കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണു വിദേശത്തേക്കു കടന്നത്. ഏപ്രില്‍ 19നാണു ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

പ്രതി അതിജീവിതയുടെ പേര് വെളിപ്പെടുത്തി. വിദേശത്തുള്ളയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹൈക്കോടതിയില്‍ പറഎന്നാല്‍ ഉപഹര്‍ജിയില്‍ താന്‍ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുമെന്നും വിജയ് ബാബുവിനു വേണ്ടി ഹാജരായ അഡ്വ.എസ്.രാജീവ് വാദിച്ചു.

ഏപ്രില്‍ 22നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അതിനു മുന്‍പ് കേരളത്തില്‍നിന്നു പോയിരുന്നു. ഈദ് അവധിക്കു മുന്‍പ് ദുബായ് ഗോള്‍ഡന്‍ വീസയുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ശരിയാക്കേണ്ടതുണ്ടായിരുന്നു. തുടര്‍ന്നാണു ദുബായിലേക്കു പോയത്. കേസ് റജിസ്റ്റര്‍ ചെയ്തതതും നടപടികള്‍ ആരംഭിച്ചതും ഇന്ത്യയില്‍നിന്നു പോയതിനുശേഷമാണെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി രേഖകള്‍ നല്‍കുമെന്നും അറിയിച്ചു.

അതിനിടെ പോലീസ് തനിക്കെതിരെ കേസ് എടുത്തത് അറിയാതെയാണ് രാജ്യം വിട്ടത് എന്നാണ ്വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 22ന് ആണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിന് എതിരെ പോലീസ് കേസെടുത്തത്. 24ന് വിജയ് ബാബു രാജ്യം വിട്ടു. കേസ് എടുത്തത് അറിഞ്ഞ് തന്നെയാണ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിജയ് ബാബു രാജ്യം വിട്ടത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top