Connect with us

ക്യാന്‍സര്‍ ചികിത്സയ്ക്കിടയിൽ സാന്ത്വനം പരമ്പര കാണും; ശിവേട്ടനെ കാണാൻ ആഗ്രഹിച്ച കുഞ്ഞുമകനെ സന്തോഷിച്ച ആ കാഴ്ച്ച ; മണികണ്ഠന്‍ രോഗമുക്തി നേടിയ സന്തോഷം പങ്കുവെച്ച് അച്ചു സുഗന്ത് !

serial

ക്യാന്‍സര്‍ ചികിത്സയ്ക്കിടയിൽ സാന്ത്വനം പരമ്പര കാണും; ശിവേട്ടനെ കാണാൻ ആഗ്രഹിച്ച കുഞ്ഞുമകനെ സന്തോഷിച്ച ആ കാഴ്ച്ച ; മണികണ്ഠന്‍ രോഗമുക്തി നേടിയ സന്തോഷം പങ്കുവെച്ച് അച്ചു സുഗന്ത് !

ക്യാന്‍സര്‍ ചികിത്സയ്ക്കിടയിൽ സാന്ത്വനം പരമ്പര കാണും; ശിവേട്ടനെ കാണാൻ ആഗ്രഹിച്ച കുഞ്ഞുമകനെ സന്തോഷിച്ച ആ കാഴ്ച്ച ; മണികണ്ഠന്‍ രോഗമുക്തി നേടിയ സന്തോഷം പങ്കുവെച്ച് അച്ചു സുഗന്ത് !

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. പരമ്പരയിലെ താരങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സാന്ത്വനം പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കണ്ണനായി മാറിയ നടനാണ് അച്ചു സുഗദ്. സ്വന്തം പേരിനെക്കാളും കണ്ണന്‍ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇന്ന് അച്ചു മലയാളി പ്രേക്ഷകരുടെ സ്വന്തം സഹോദരനാണ്. അച്ചു മാത്രമല്ല ആ പരമ്പരയിലെ എല്ലാ താരങ്ങളും അങ്ങനെ തന്നെയാണ്. കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്.

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന മറ്റൊരു താരമാണ് സജിന്‍. പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടൻ . സാന്ത്വനത്തിലൂടെയാണ് നടനും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കുട്ടികള്‍ക്ക് മുതല്‍ കുടുംബപ്രേക്ഷകര്‍ വരെ ശിവേട്ടന്‌റെ ഫാന്‍ ആണ്.

ഇപ്പോഴിത ഒരു കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സജിന്‍. അച്ചുവാണ് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. കൂടാതെ ആ കുഞ്ഞിന് നേരില്‍ കണ്ടതിന്റെ വിശേഷവും പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് വിശേഷം പങ്കിട്ടത്.

അച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ…’കുറച്ച് നാള്‍ മുന്‍പ് എനിക്ക് വാട്സാപ്പില്‍ ഒരു മെസ്സേജ് വന്നു.’നൃത്തം ചെയ്തു ലഭിക്കുന്ന കാശ് മുഴുവനും നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റ് അസുഖ ബാധിതര്‍ക്കും നല്‍കി വരുന്ന ചിപ്പി എന്ന കുട്ടിയെ കുറച്ചു പേര്‍ക്കെങ്കിലും അറിയാം. ഇന്നാ ചിപ്പിയുടെ ഇളയ സഹോദരന്‍ 5 വയസ് മാത്രമുള്ള മണികണ്ഠന്‍ ക്യാന്‍സര്‍ ബാധിതനായി ആര്‍ സി സി യില്‍ ചികിത്സയില്‍ ആണ്.

ഓരോ കീമോ എടുക്കുമ്പോഴും അവന്‍ സാന്ത്വനം സീരിയല്‍ ആണ് കാണുന്നത്. അവന് ഒത്തിരി ഇഷ്ടം ഉള്ള സീരിയല്‍ അതാണ്. ശിവന്‍ എന്ന കഥാപാത്രം ആണ് അവന്റെ പ്രിയപ്പെട്ടത്. ആ കഥാപാത്രം ചെയ്യുന്ന നടനുമായി അവന് ഫോണില്‍ ഒന്ന് സംസാരിക്കണം എന്നൊരു ആഗ്രഹം, അദ്ദേഹത്തിന്റെ നമ്പര്‍ ഒന്ന് തരാമോ’ എന്നായിരുന്നു സന്ദേശം’;മണിക്ണഠനെ കുറിച്ച് അച്ചു പറഞ്ഞു തുടങ്ങി.

‘ശിവേട്ടന്റെ നമ്പര്‍ അപ്പോള്‍ തന്നെ അയച്ചു കൊടുത്തു. രണ്ട് ദിവസത്തിനുശേഷം മണികണ്ഠന്റെ അച്ഛന്‍ പ്രദീപേട്ടന്‍ എന്നെ വിളിച്ചു.നന്ദി അറിയിക്കാനുള്ള വിളിയായിരുന്നു അത്.. ശിവേട്ടനുമായി എന്റെ മകന്‍ സംസാരിച്ചെന്നും, കുറേ നാളിന് ശേഷം സന്തോഷം കൊണ്ടവന്‍ തുള്ളിച്ചാടിയെന്നും, ഇതൊക്കെ മോന്‍ കാരണമാണെന്നും പറഞ്ഞ് പ്രദീപേട്ടന്‍ കരഞ്ഞു.

മറുപടി പറയാനാവാതെ മരവിച്ച പോലെ ഞാന്‍ കേട്ടുനിന്നു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീടുള്ള വിളികളില്‍ പറഞ്ഞറിയിക്കാനാവാത്ത ബന്ധം ഞങ്ങള്‍ തമ്മിലായി. അവര്‍ നാലുപേരും എന്റെ പ്രിയപ്പെട്ടവരായി. മണികണ്ഠന്‍ എന്റെ കുഞ്ഞനുജനായി’; നടന്‍ പറഞ്ഞു.

ആ മോനെ കാണണമെന്ന് മനസിലൊരുപാട് ആഗ്രഹമുണ്ടായിരുന്നു. ആത്മാര്‍ത്ഥമായാഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ കൂടെയുണ്ടാകുമെന്നല്ലേ. 22ആം തീയതി ഓച്ചിറയിലെ ശിവശക്തി നൃത്ത സംഗീത വിദ്യാകേന്ദ്രമവതരിപ്പിക്കുന്ന പ്രോഗ്രാമിന്റെ ഇനാഗുറേഷന് എന്നെ ക്ഷണിച്ചു. അവിടെ എന്നെയും കാത്ത് പ്രദീപേട്ടനും കുടുംബവുയുണ്ടായിരുന്നു. മണികണ്ഠനെ കണ്ടു. സ്റ്റേജില്‍ വെച്ച് അവനൊരുമ്മയും കൊടുത്തു. ചിപ്പിമോള് എനിക്ക് തന്ന സമ്മാനവും മനസ്സില്‍ ചേര്‍ത്തുവെച്ചു.

പുറത്തേക്കിറങ്ങിയപ്പോള്‍ മോനേ എന്ന് വിളിച്ച് എന്നെ ചേര്‍ത്തുപിടിച്ചുകരഞ്ഞ പ്രദീപേട്ടന്റെ മുഖം മനസിലിപ്പോഴും വിങ്ങലുണ്ടാക്കുന്നു ?? പൊക്കവും വണ്ണവുമില്ലാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന എന്റെ മനസിനെ മണികണ്ഠന്‍ ഒരു പുഞ്ചിരികൊണ്ട് പുച്ഛിച്ചു’; അച്ചു കുഞ്ഞിനെ കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചു.

നടന്റെ പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

about santhwanam

Continue Reading
You may also like...

More in serial

Trending

Recent

To Top