Connect with us

തുമ്പിയുടെ പെരുമാറ്റത്തിൽ സംശയിച്ച് ശ്രേയ ; തുമ്പിയുടെ പ്ലാൻ B യും ഹർഷന് മുന്നിൽ പാളിപ്പോയി ; തുമ്പിയെ കണ്ട് ഞെട്ടി ഹർഷൻ ; തൂവൽസ്പർശം അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !

serial

തുമ്പിയുടെ പെരുമാറ്റത്തിൽ സംശയിച്ച് ശ്രേയ ; തുമ്പിയുടെ പ്ലാൻ B യും ഹർഷന് മുന്നിൽ പാളിപ്പോയി ; തുമ്പിയെ കണ്ട് ഞെട്ടി ഹർഷൻ ; തൂവൽസ്പർശം അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !

തുമ്പിയുടെ പെരുമാറ്റത്തിൽ സംശയിച്ച് ശ്രേയ ; തുമ്പിയുടെ പ്ലാൻ B യും ഹർഷന് മുന്നിൽ പാളിപ്പോയി ; തുമ്പിയെ കണ്ട് ഞെട്ടി ഹർഷൻ ; തൂവൽസ്പർശം അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !

ഇന്നത്തെ എപ്പിസോഡ് ആക നിരാശയായിരുന്നു. ശരിക്കും കൊച്ചു ഡോക്ടർ എല്ലാം ശ്രേയ ചേച്ചിയോട് പറയും എന്നാണ് തോന്നുന്നത്. ഇപ്പോഴുള്ള തുമ്പിയുടെ അവസ്ഥ എന്തെന്ന് വ്യക്തമായി തുമ്പി കൊച്ചു ഡോക്ടറോട് പറയുന്നുമുണ്ട്.

സുബ്ബയ്യയെയും ചീരുവിനെയും വിട്ട് തുമ്പിയ്ക്ക് വരാൻ സാധിക്കില്ല. അത്ര കഷ്ടപ്പെട്ടാണ് അവ ർ തുമ്പിയെ വളർത്തിയത്. എന്നാൽ ശ്രേയ ചേച്ചിയിൽ നിന്നും അകറ്റിയതിനു തുമ്പിയ്ക്ക് ഇപ്പോൾ അവരോട് ദേഷ്യം ഉണ്ട്. ഇതിനിടയിൽ സുബ്ബയ്യയെ അറിയുന്ന ഒരാൾ അവിനാഷിന്റെ അമ്മയാണ്.

ഈ കഥ അവസാനിക്കുന്നതോടെ പല കഥകളും എല്ലാവരും അറിയും. ഇനി ആ സഹദേവനും അവിനാഷും വല്ലാത്തൊരു ചതി നടത്തിയിട്ടുണ്ട്. അതായത്. തുമ്പി എവിടയൊക്കെ പോയി എന്ന് സഹദേവൻ ആളെ വിട്ട് കണ്ടുപിടിച്ചിരിക്കുകയാണ്. തുമ്പി ഹര്ഷന്റെ കേസുമായി ബന്ധപ്പെട്ടാണ് പുറത്തുപോയത്.

ഒരു തൂപ്പുകാരിയുടെ വേഷം ആണ് ഇനി ലേഡി റോബിൻ ഹുഡ് അണിയാൻ പോകുന്നത് അതിനായി ഒരു ഏജൻസിയെ കാണാൻ തുമ്പി പോയിരുന്നു. അതും , അതോടൊപ്പം പവിത്രയുടെ പേരിൽ മിത്ര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പവർ ഓഫ് അറ്റോണി എഴുതിവക്കാൻ ലീഗൽ അഡ്വൈസറി കണ്ടതും എല്ലാം സഹദേവൻ കണ്ടെത്തി. എന്നിട്ട് അതെല്ലാം അവിനാഷിനെ അറിയിച്ചു.

അതെല്ലാം അപ്പച്ചിയും വിച്ചുവും കണ്ടെത്തി.. എന്നിട്ട് അത് ശ്രേയയുടെ മുന്നിൽ വച്ച് തുമ്പിയോട് പറഞ്ഞു. അപ്പോൾ ഈ കാര്യം ശ്രേയ ചേച്ചി അറിഞ്ഞാൽ പ്രശ്നം ആകും.. ഏതായാലും തുമ്പി തന്ത്ര പൂർവം അവിടെ നിന്നും അപ്പച്ചിയെയും വിച്ചുവിനെയും മാറ്റി..

എങ്കിലും ശ്രേയ ചേച്ചിയ്ക്ക് നല്ല സംശയം തോന്നി.. അപ്പോൾ ശ്രേയ ചേച്ചി തുമ്പിയുടെ പിന്നാലെ പോയി അവർ എന്താണ് പറയുന്നത് കേൾക്കുകയാണ്. അങ്ങനെ തുമ്പി പറയുന്നത് ശ്രേയ ചേച്ചി കേൾക്കുന്നുണ്ട്.

അപ്പോൾ അതിൽ നിന്നും തുമ്പിയെ വളർത്തിയ അച്ഛനെ അരുൺ കണ്ടു എന്ന് പറയുനുണ്ട. ശ്രേയ ചേച്ചിയുടെ അറിവിൽ തുമ്പിയെ വളർത്തിയത് ധർമ്മേന്ദ്ര ആണ്. അങ്ങനെ കൊച്ചു ഡോക്ടറെ വിളിച്ച് ധർമ്മേന്ദ്രയെ എങ്ങനെ അറിയാം എന്ന് ശ്രേയ ചേച്ചി തിരക്കുകയാണ്.

അവിടെ കൊച്ചു ഡോക്ടർ എല്ലാ സത്യങ്ങളും ശ്രേയ ചേച്ചിയോട് പറയുമോ?

അതുപോലെ നാളെ തുമ്പി തൂപ്പുകാരിയായി ഹർഷന്റെ ഓഫീസിൽ എത്തുന്നുണ്ട്. അവിടെ ചെന്ന ശേഷം , മറ്റൊരു തൂപ്പ് ജോലിചെയ്യുന്ന സ്ത്രീയുമായി കൂട്ടായി, ആ ഓഫീസിൽ ഹർഷന്റെ റൂം തന്നെ തൂക്കാൻ കയറും.. അവിടെ ആ അലമാര ഒഴിച്ച് ബാക്കി എല്ലാം തുടയ്ക്കാൻ തുമ്പിയോട് അവർ പറയും.

അത് കേട്ട് തുമ്പി ജോലി തുടങ്ങിയിട്ട് ആ അലമാര തന്നെ പോയി കുത്തിത്തുറക്കാൻ ശ്രമിക്കും. അതേസമയം, ഹര്ഷനും മറ്റൊരാളും കൂടി ആ മുറിയിലേക്ക് കടന്നു വരും . അയാൾ തുമ്പിയെ കാണുകയും ചെയ്യും.. അതും തുമ്പി അലമാര കുത്തിത്തുറക്കുന്നത് തന്നെയാണ് കാണുന്നത്.

about thoovalsparsham

More in serial

Trending

Recent

To Top