TV Shows
ദില്‍ഷയെ കണ്ടുപഠിക്ക്. അവള്‍ ഒരു പെണ്‍കുട്ടിയാണ്; ഇതാണോ ഫ്രണ്ട്ഷിപ്പ്?; അഖിലിന് ക്ലാസ് എടുത്ത് സുചിത്ര; ഒത്തുതീർപ്പ് ശ്രമവുമായി അഖിലും ; ബിഗ് ബോസിലെ സുചിത്ര അഖിൽ ബന്ധം വഷളാകുന്നു !
ദില്‍ഷയെ കണ്ടുപഠിക്ക്. അവള്‍ ഒരു പെണ്‍കുട്ടിയാണ്; ഇതാണോ ഫ്രണ്ട്ഷിപ്പ്?; അഖിലിന് ക്ലാസ് എടുത്ത് സുചിത്ര; ഒത്തുതീർപ്പ് ശ്രമവുമായി അഖിലും ; ബിഗ് ബോസിലെ സുചിത്ര അഖിൽ ബന്ധം വഷളാകുന്നു !
വളരെയധികം വ്യത്യസ്‌തകൾ നിറച്ചാണ് ഇത്തവണ ബിഗ് ബോസ് സീസൺ മുന്നേറുന്നത്. ഒരുപക്ഷേ ബിഗ്
ബോസ് കാണികളെ പിടിച്ചിരുത്തുന്ന എപ്പിസോഡുകളായിരുന്നിരിക്കണം ഇത്തവണത്തെ സീസണിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സീസണിൽ നിന്നെല്ലാം വളരെ വിചിത്രമായി ഒരു സീസൺ ആയിരിക്കുകയാണ് ബിഗ് ബോസ്.
ഇപ്പോൾ അമ്പത് ദിനങ്ങള്‍ പിന്നിട്ട് അറുപത്തിലേക്ക് കടക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. എവിക്ഷനു ശേഷമുള്ള പുതിയ വീക്ക്‌ലി ടാസ്‌ക്കിലാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം. വാശിയേറിയ പോരാട്ടമാണ് ഇനിയുള്ള ദിനങ്ങളില്‍. അതിനുള്ള സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നാണയശേഖരമത്സരം അതിന്റെ തുടക്കമിട്ടിരിക്കുകയാണ്. പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറായിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. എങ്ങെനയും മത്സരം ജയിക്കണമെന്ന ഒറ്റ വാശിയിലാണ് എല്ലാ മത്സരാര്‍ത്ഥികളും .
അതിനിടെ ഹൗസിലെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ സൗഹൃദങ്ങളും പിണക്കങ്ങളും പതിവാകുകയാണ്. സുഹൃത്തുക്കളായ അഖിലും സുചിത്രയുമാണ് ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ ഇപ്പോള്‍ പിണങ്ങിയിരിക്കുന്നത്. സുചിത്രയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്ന അഖിലിന് ചില കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുകൊടുക്കുകയാണ് ഇപ്പോള്‍ സുചിത്ര.
തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ അതില്‍ ഇടപെടാതെ മാറി നിന്ന അഖിലിനോട് ഒരു നല്ല സുഹൃത്ത് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ക്ലാസ്സെടുത്തു കൊടുക്കുകയാണ് സുചിത്ര. ‘ഫ്രണ്ട്ഷിപ്പ് എന്നു പറഞ്ഞാല്‍ ഇങ്ങനെയാണോ? ദില്‍ഷ പോലും ന്യായമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി സുഹൃത്തുക്കള്‍ക്കായി വാദിക്കാറുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്കു ശരിക്കും വിഷമമുണ്ട്.’
ഞാന്‍ അപ്പോള്‍ വന്നിരുന്നുവെന്ന് അതിനിടയില്‍ സൂരജ് പറയുന്നുണ്ട്. എന്നാല്‍ അതിനൊന്നും ചെവികൊടുക്കാതെ അഖിലിനോട് തുടര്‍ന്നും സംസാരിക്കുകയാണ് സുചിത്ര.
പക്ഷെ, സുചിത്രയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയാണ് അഖില്‍. ദേഷ്യത്തില്‍ സെറ്റിയില്‍ വന്നിരുന്ന സുചിത്രയെ താന്‍ കണ്ടിരുന്നുവെന്നും അപ്പോള്‍ ഞാനും ഇവിടെത്തന്നെയുണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു. സുചിത്ര റിലാക്‌സ് ചെയ്തിരിക്കട്ടെ എന്നുവിചാരിച്ചാണ് ഒന്നും മിണ്ടാതിരുന്നത്. അപ്പോള്‍ സംസാരിക്കേണ്ട ആവശ്യം തനിക്ക് തോന്നിയിരുന്നില്ല എന്നും അഖില്‍ പറയുന്നു.
എന്നാല്‍ ഒരു പ്രശ്‌നം വരുമ്പോള്‍ സുഹൃത്തുക്കള്‍ ഇങ്ങനെയാണോ എന്ന് ചോദിക്കുകയാണ് സുചിത്ര. സുഹൃത്തുക്കള്‍ ഒരു കാഴ്ചക്കാരെ പോലെ ദൂരെ നോക്കിയിരിക്കുമ്പോള്‍ തനിക്കു സങ്കടമുണ്ടെന്ന് സുചിത്ര സൂചിപ്പിക്കുന്നു.
‘ദില്‍ഷയെ കണ്ടുപഠിക്ക്. അവള്‍ ഒരു പെണ്‍കുട്ടിയാണ്. സുഹൃത് ബന്ധത്തിന്റെ പേരില്‍ അവള്‍ അവളുടെ വ്യക്തിത്വം മറന്ന് ഒരു ന്യായവുമില്ലാത്ത കാര്യത്തിന് വേണ്ടി പോലും റോബിനു വേണ്ടിയും ബ്ലെസ് ലിക്കും വേണ്ടിയും തര്‍ക്കിക്കുന്നുണ്ടല്ലോ. അവര്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുപോലും പലപ്പോഴും ദില്‍ഷ വിലയിരുത്താറില്ല.’ അതാണ് തന്റെ കാഴ്ചപ്പാടില്‍ നല്ല സുഹൃത് ബന്ധം എന്ന് പറയുകയാണ് സുചിത്ര. ഇതിനോട് പ്രേക്ഷകരും പ്രതികരിക്കുന്നുണ്ട്.
about biggboss
