Connect with us

ദിലീപ് ആ നീക്കത്തിലേക്ക് , അന്വേഷണ സംഘം വട്ടം ചുറ്റുന്നു , ഇത് പ്രതീക്ഷിച്ചില്ല ;ഇനി മാരക ട്വിസ്റ്റിലേക്ക് !

News

ദിലീപ് ആ നീക്കത്തിലേക്ക് , അന്വേഷണ സംഘം വട്ടം ചുറ്റുന്നു , ഇത് പ്രതീക്ഷിച്ചില്ല ;ഇനി മാരക ട്വിസ്റ്റിലേക്ക് !

ദിലീപ് ആ നീക്കത്തിലേക്ക് , അന്വേഷണ സംഘം വട്ടം ചുറ്റുന്നു , ഇത് പ്രതീക്ഷിച്ചില്ല ;ഇനി മാരക ട്വിസ്റ്റിലേക്ക് !

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം പാതി വഴിയിൽ നിർത്തുന്നതിനെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്ന് ഉയരുന്നത് .
ദിലീപിന്റെ അഭിഭാഷകരെയും ചോദ്യം ചെയ്യാത്തയാണ് കേസ് അവസാനിപ്പിക്കുന്നത് . അതുപോലെ കാവ്യാ മാധവനെയും ചോദ്യം ചെയ്തെങ്കിലും കൂടുതൽ വ്യക്തത വരുത്താനായി വീണ്ടും ചെയ്‌യും എന്ന് പറഞ്ഞെങ്കിലും . ഇപ്പോൾ കാവ്യാ മാധവനെ പ്രതി ചേർക്കാതെയാണ് കുറ്റം പത്രം സമർപ്പിക്കുന്നത് .

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ആറുമാസം കൂടി, കുറഞ്ഞത് മൂന്ന് മാസം കൂടിയുണ്ടെങ്കിലേ ഇതുവരെ പുറത്ത് വന്ന തെളിവുകൾ പരിശോധിക്കാനും ചിലരെയൊക്കെ ചോദ്യം ചെയ്യാനും സാധിക്കുകയുള്ളുവെന്നും മുൻ എസ്പി ജോർജ് ജോസഫ്. മൂന്ന് മാസം കൊണ്ട് തീരില്ലെങ്കിലും ഏറ്റവും കുറഞ്ഞത് അത്രയും സമയമെങ്കിലും വേണം.

അങ്ങനെയിരിക്കുന്ന അവസരത്തിൽ പാതിവഴിക്ക് അന്വേഷണം നിർത്തി തുടരന്വേഷണത്തിലെ കുറ്റച്ചാർജ് കൊടുക്കുകയാണ്. ഒരു പ്രതിയേക്കൂടി ചേർത്തിട്ടുണ്ട്. ഇങ്ങനെയൊന്നുമല്ല നമ്മൾ പ്രതീക്ഷിച്ചിരുന്നതെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. മീഡിയ വൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അന്വേഷണ ഉദ്യോഗസ്ഥൻമാരെ മാറ്റണമെന്ന് വരെ ഇന്നലെ മുതൽ ഞാൻ പറയുന്നുണ്ട്. പാതിവഴിക്ക് ഒരു അന്വേഷണം നിർത്തി റിപ്പോർട്ട് കൊടുത്താൽ അതൊരു തട്ടിക്കൂട്ട് അന്വേഷണമാണ്. അക്കാര്യത്തിൽ ആ ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടി വരും. ആദ്യ കേസ് അന്വേഷിക്കുന്ന ബൈജു പൌലോസും രണ്ടാമത്തെ കേസായ ഗൂഡാലോചന കേസ് അന്വേഷിക്കുന്ന എസ്പിയും സമാധാനം പറയേണ്ടി വരുമെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

നീതിപൂർവമല്ലാത്ത ഒരു വിചാരണയ്ക്കുള്ള ശ്രമം പൊലീസ് നടത്തിയെന്ന് പറഞ്ഞ് ദിലീപും ഹർജിയുമായി വരും. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർ വെള്ളത്തിലാവും. അതുകൊണ്ടാണ് അന്വേഷണഉദ്യോഗസ്ഥൻമാർ വ്യത്യസ്തമായി ചിന്തിക്കണമെന്ന് പറയുന്നത്. സർക്കാറിന്റെ ഔട്ട് സൈഡ് ഏജൻസിയുടെ ഒരു സമ്മർദ്ദവും അവരുടെ മേൽ വരാൻ പാടില്ല. അതൊരു ബാലപാഠമാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഭീരുവാകാൻ പാടില്ലെന്ന് പോലീസ് സ്റ്റാൻഡിങ് ഓർഡേഴ്സിലും പോലീസ് ആക്ടിന് അകത്തും പറയുന്നുണ്ട്.
എന്നാൽ ഈ കേസിൽ പൊലീസുകാർ ഇവിടെ ഭീരുവായി മാറിയിരിക്കുകയാണ്. സർക്കാറിൽ നിന്നുള്ള സമ്മർദ്ദവും കോടതിയിൽ നിന്ന് ലഭിക്കാത്ത സഹകരണവും എല്ലാം കൂടെ വെച്ചിട്ട് തട്ടിക്കൂട്ടിയുള്ള അന്വേഷണത്തിന് ശ്രമിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് പേരും ചോദ്യം ചെയ്യപ്പെടുമെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. ഒരു കേസിലെ അന്വേഷണം ഒരു ഉദ്യോഗസ്ഥന് മാത്രമേ നടത്താൻ സാധിക്കുകയുള്ളു. അയാൾക്ക് സഹായിയായി എത്രപേർക്ക് വേണമെങ്കിലും വരും. ക്രൈംബ്രാഞ്ച് മേലധികാരികളാരും അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം സംഭവ സ്ഥലത്ത് പോവേണ്ട ആവശ്യമില്ല. അങ്ങനെയല്ല അന്വേഷണം നടത്തേണ്ടത്. ഒരാൾ മാത്രം അന്വേഷണം നടത്തുകയും അവരോടൊപ്പമുള്ള ഉദ്യോഗസ്ഥർ അവരെ സഹായിക്കുകയുമാണ് ചെയ്യേണ്ടത്.

ഒരു ഉദ്യോഗസ്ഥന്റെ മനസ്സിൽ കൂടിയാണ് അന്വേഷണം പോവേണ്ടത്. എന്തുകൊണ്ടാണ് ഇവിടെ കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ട് പറഞ്ഞിട്ട് വിട്ടു. അവരുടെ റോൾ എന്താണ്. അതുപോലെ ദിലീപിന്റെ അഭിഭാഷകരിൽ എത്ര പേരെ ചോദ്യം ചെയ്യാനുണ്ട്. ഇതൊന്നും ഇല്ലാതെ അന്വേഷണം പാതിവഴിയിൽ നിർത്തുകയല്ലേ. കോടതിയിൽ നിന്നും ചില രേഖകൾ പുറത്തേക്ക് പോയല്ലോ, ദൃശ്യങ്ങളും വെളിയിൽ പോയല്ലോ. ഇതൊക്കെ അന്വേഷണത്തിൽ വരേണ്ടതാണ്.

ഇക്കാര്യത്തിൽ ഒരു കോടതിയേയും പേടിക്കേണ്ട ആവശ്യമില്ല. അന്വേഷണത്തിന് അകത്ത് ഇടപെടാൻ സാധിക്കില്ല. കോടതിക്ക് അന്വേഷണത്തിന് ഒരു സമയം പറയാം. ആ സമയത്തിനുള്ളിൽ റിപ്പോർട്ട് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും സമയം കൊടുത്തേ മതിയാകുള്ളു. അതില്ലാതെ തട്ടിക്കൂട്ടി അന്വേഷണം നടത്തിയാൽ പുനരന്വേഷണം നടത്തേണ്ടി വരുമെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top