News
എഫ്എസ്എല്‍ റിപ്പോർട്ട് രണ്ട് വർഷം രേഖകളില്‍ പോലും കാണിക്കാതെ വെച്ച ഒരു ജഡ്ജാണ് ഈ കേസില്‍ വിധി പറയാന്‍ പോവുന്നത്, ഒളിഞ്ഞിരിക്കുന്ന അപകടം, ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിലെ മാറ്റം പിന്നിലെ കറുത്ത കരങ്ങൾ
എഫ്എസ്എല്‍ റിപ്പോർട്ട് രണ്ട് വർഷം രേഖകളില്‍ പോലും കാണിക്കാതെ വെച്ച ഒരു ജഡ്ജാണ് ഈ കേസില്‍ വിധി പറയാന്‍ പോവുന്നത്, ഒളിഞ്ഞിരിക്കുന്ന അപകടം, ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിലെ മാറ്റം പിന്നിലെ കറുത്ത കരങ്ങൾ
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേല്‍ ഉന്നത തലത്തില്‍ നിന്നും കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളതെന്ന് അഡ്വ. ആശാ ഉണ്ണിത്താന്‍. കേരളത്തിലെ പെണ്‍പുലിയായി കണ്ടിരുന്ന ഉദ്യോഗസ്ഥയാണ് ബി സന്ധ്യ. അവരെ എങ്ങനെയൊക്കെയാണ് കേസുമായി ബന്ധപ്പെട്ട് ബെഹ്റ നിയന്ത്രിച്ചതെന്ന കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ രീതിയിലാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്.
അതുകൊണ്ട് തന്നെ ഈ അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ആളുകള്‍ എങ്ങനെയാണോ കാര്യങ്ങള്‍ കൊണ്ടുപോവുന്നത്, അങ്ങനെ മാത്രമേ ഈ കേസ് മുന്നോട്ട് പോവുന്നുള്ളുവെന്നും അവർ വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനൽ ചർച്ചയില്‍ പങ്കെടുത്ത് പ്രതികരിക്കുകയായിരുന്നു അവർ.
എഫ്എസ്എല്‍ റിപ്പോർട്ട് രണ്ട് വർഷം രേഖകളില്‍ പോലും കാണിക്കാതെ വെച്ച ഒരു ജഡ്ജാണ് ഈ കേസില്‍ വിധി പറയാന്‍ പോവുന്നതെന്ന ഒരു അപകടം ഇതിലുണ്ട്. അതോടൊപ്പം തന്നെ നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ്യ വാല്യു മാറ്റപ്പെട്ടിട്ടുണ്ട്. അത് എന്ത് എന്ന് നോക്കേണ്ടത് പ്രധാന്യമാണ്. കോടതിയില്‍ സംശയത്തിന്റെ ആനുകൂല്യം എപ്പോഴും പ്രതിക്കാണ് ലഭിക്കാറുള്ളതെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു
ഈ കേസിലും സംശയത്തിന്റെ ആനുകൂല്യം നേടിയെടുക്കാന്‍ പ്രതി ശ്രമിക്കും. അതുകൊണ്ട് തന്നെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ചുള്ള അന്വേഷണവും റിപ്പോർട്ടും അനിവാര്യമാണെന്ന് മനസ്സിലാക്കിയാണ് ഹൈക്കോടതി നേരത്തെ സമയപരിധി നീട്ടിക്കൊടുത്തത്. എന്നാല്‍ വിചാരണക്കോടതി അത് തടഞ്ഞു വെച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇതോടെ പൊലീസിനെ എഫ് എസ് എല്ലില്‍ നിന്നും അതിന്റെ റിപ്പോർട്ട് കിട്ടാനുള്ള സാധ്യതയില്ലാതായി.
എഫ്എസ്എല്‍ റിപ്പോർട്ട് തടഞ്ഞുവെച്ചു എന്നുള്ളതാണ് ഈ കേസിലെ ഏറ്റവും നിർണ്ണായക ഘടകമായി ഞാന്‍ കാണുന്നത്. ആ ഒരു പോയിന്റര് കടക്കാതെ കേസ് മുന്നോട്ട് പോയിട്ട് കാര്യമില്ല. മെമ്മറി കാർഡില്‍ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്യപ്പെടാം, മറ്റ് വീഡിയോകള്‍ വരാം, ശബ്ദം മാറാം അങ്ങനെ പലതും ചെയ്യാമെന്നും ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു.
മെമ്മറി കാർഡില്‍ ആര് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അത് അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല. ഇവിടെ ആര് ആരെയാണ് ഭയപ്പെടുന്നത്. എന്തുകൊണ്ട് പരിശോധനയ്ക്കായി ഇത് എഫ് എസ് എല്ലിലേക്ക് അയക്കാന്‍ മടി കാണിക്കുന്നു. അതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മതി ബാക്കി അന്വേഷണം എന്ന് പറയാന്‍ പറ്റാത്ത് എന്തുകൊണ്ടാണ്.
ഡിജിറ്റല്‍ ഡോക്യുമെന്റിന്റെ വലിയ ഈ കാലഘട്ടത്തിലും സൈബർ ഫോറന്‍സിക് ഇത്രയും മികച്ച് നില്‍ക്കുമ്പോഴും എന്തിനാണ് പരിശോധനയ്ക്ക് അയക്കാതെ ഇത് മാറ്റിയത്. ദൃശ്യങ്ങളിലെ തിരിമറി എന്ന് പറയുന്നത്. കൊലക്കേസിലെ കത്തി എടുത്ത് മാറ്റി വേറെ കത്തി വെക്കുന്നത് പോലെ തന്നെയാണ്. തെളിവുകള്‍ തമ്മില്‍ യോജിക്കാതെ വരുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടും. ഇത്തരം അപകടങ്ങള്‍ ഈ കേസിലും നിലനില്‍ക്കുന്നുണ്ടെന്നും ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു.
ഈ കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ ഡിജി പിയുടെ ഇടപെടല്‍ മൂലമാണ് ഊ കേസില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കേസില്‍ വിധി പറയേണ്ടയാളാണോ അഭ്യന്തര മന്ത്രി. പിന്നീട് അതേ അഭ്യന്തര മന്ത്രിയുടെ കീഴിലുള്ള പോലീസാണ് ഗൂഡാലോചനയുണ്ടെന്നും പറഞ്ഞ് ദിലീപിനെ പ്രതിചേർക്കുന്നത്.
