Connect with us

ആ പ്രമുഖ നടന് വ്യക്തി വിരോധം;വിജയ് ബാബുവിനെ കുടുക്കിയത് ലോബി ; പരാതിയുമായി ബന്ധുക്കള്‍ !

News

ആ പ്രമുഖ നടന് വ്യക്തി വിരോധം;വിജയ് ബാബുവിനെ കുടുക്കിയത് ലോബി ; പരാതിയുമായി ബന്ധുക്കള്‍ !

ആ പ്രമുഖ നടന് വ്യക്തി വിരോധം;വിജയ് ബാബുവിനെ കുടുക്കിയത് ലോബി ; പരാതിയുമായി ബന്ധുക്കള്‍ !

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന് പുതിയ പ്രതിരോധമൊരുക്കി ബന്ധുക്കള്‍. വിജയ് ബാബുവിനെ കുടുക്കിയത് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണെന്നാണ് ആരോപണം. വിജയ് ബാബുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. പോലീസ് ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് വിജയ് ബാബു അപ്രതീക്ഷിതമായിട്ടായിരുന്നു വിജയിച്ചത്. അവിടെ എത്തിയതിന് ശേഷം മലയാള സിനിമാ രംഗത്തെ വലിയ സ്വാധീനമുള്ള നടന് വിജയ് ബാബുവിനോട് വ്യക്തി വിരോധമുണ്ടെന്ന ആരോപണമാണ് പ്രതിയുടെ ബന്ധുക്കള്‍ ഉന്നയിച്ചത്. എന്നാല്‍ പരാതിയില്‍ ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി പറയുന്നുമില്ല.

വിജയ് ബാബു തിരിച്ച് നാട്ടിലെത്തിക്കാന്‍ എംബസി മുഖേന നടത്തുന്ന ശ്രമങ്ങളെല്ലാം കോടതിയെ സര്‍ക്കാര്‍ അറിയിക്കും. ഇതിനെ പ്രതിരോധിക്കാനാണ് കൊച്ചി ലോബി അടക്കമുള്ള കാര്യങ്ങള്‍ വിജയ് ബാബു ഉന്നയിക്കുന്നത്. ആരോപണങ്ങളുടെ സത്യാവസ്ഥ കോടതിയെ ധരിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാമെന്നാണ് വിജയ് ബാബു കണക്കുകൂട്ടുന്നത്. അതേസമയം വിജയ് ബാബു ജോര്‍ജിയയില്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടെയുള്ള വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക് പോസ്റ്റുകള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെയാണ് വിജയ് ബാബു ഗള്‍ഫില്‍ നിന്ന് മുങ്ങിയത്.

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്നും, വീണ്ടും യാത്രയ്ക്കായി എത്തിയാല്‍ അറിയിക്കണമെന്നുമാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് വിദേശകാര്യ മന്ത്രാലയം വഴി പോലീസ് നീക്കം നടത്തുന്നത്. അടുത്ത നടപടിയായി വിസ റദ്ദാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. മെയ് 19ന് വിജയ് ബാബു ഹാജരായിരുന്നില്ല. താന്‍ ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു പറയുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറണമെന്ന് ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജ്. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം.

അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 29-ന് നല്‍കിയ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

ജാമ്യാപേക്ഷ തള്ളണമെന്നാണ് പൊലീസിന്റെ നിലപാട്. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നാട് വിട്ടിരിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിക്കും. കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോകുകയായിരുന്നു. ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നടന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് വിവരം.

പ്രതിയെ രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരുന്നു. ഈ മാസം 24നുള്ളില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു. 24നുള്ളില്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് ശ്രമം. ഇതിനായി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

അതേസമയം സിനിമയില്‍ അവസരം നല്‍കാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top