Connect with us

കേരളത്തിലെ രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു, ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്, പിന്നീട് ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു; താരങ്ങളുടെ വിവാഹ ബന്ധം പരാജയപ്പെടാനുള്ള കാരണം ഇങ്ങനെ

Malayalam

കേരളത്തിലെ രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു, ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്, പിന്നീട് ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു; താരങ്ങളുടെ വിവാഹ ബന്ധം പരാജയപ്പെടാനുള്ള കാരണം ഇങ്ങനെ

കേരളത്തിലെ രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു, ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്, പിന്നീട് ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു; താരങ്ങളുടെ വിവാഹ ബന്ധം പരാജയപ്പെടാനുള്ള കാരണം ഇങ്ങനെ

നടി കാവ്യ മാധവന്റെയും ഉർവ്വശിയുടെയും ആദ്യ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ഇരുവരും രണ്ടാമതൊരു വിവാഹം കഴിച്ച് ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ്

ഹിന്ദുമതവിശ്വാസികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ താരങ്ങളുടെ ആദ്യ വിവാഹ ബന്ധം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഭക്തൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു കുറിപ്പിൽ ഉർവ്വശി- മനോജ് കെ ജയൻ വിവാഹ ബന്ധത്തെ കുറിച്ചും കാവ്യ – നിശ്ചൽ വിവാഹ ബന്ധത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേർപെടുത്തേണ്ടി വന്നത് എന്നതിനും ജ്യോത്സൻ കൂടിയായ ഭക്തന് വിശദീകരണമുണ്ട്. അത് ഇങ്ങനെയാണ്.

വിശ്വാസത്തിൻ്റെ പേരിലുള്ള വിലയിരുത്തലായാണ് ഭക്തൻ തൻ്റെ പരാമർശത്തെ കാണുന്നത്. ഇത് വ്യക്തിപരമായ അധിക്ഷേപമല്ലെന്ന മുൻകൂർ ജാമ്യവും ഭക്തൻ എടുക്കുന്നുണ്ട്. കൊല്ലൂർ മൂകാംബിക ദേവിയുടെ ഐതീഹ്യവുമായി ബന്ധപ്പെടുത്തിയാണ് വിലയിരുത്തൽ എന്നതാണ് ശ്രദ്ധേയം. കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് മറ്റൊരു സ്ത്രീ ക്ഷേത്ര മുറ്റത്ത് സർവ്വാഭരണ വിഭൂഷിതയായി എത്തുന്നത് ഇഷ്ടപ്പെടില്ലെന്നും അതിനു ദേവി സമ്മതിക്കില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിലെ ആ ഭാഗം ഇങ്ങനെയാണ്. ‘സുന്ദരിയായ ദേവിക്കു മുന്നിൽ സർവ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല.എത്താൻ പറ്റില്ല.തടസങ്ങൾ പലതും സംഭവിക്കാം. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം . ആ ക്ഷേത്രത്തിൽ പുരുഷൻമാർ സർവ്വാഭരണത്തോടെ വരും ദേവിയുമായി അടുത്ത സുഹൃത്തുക്കളും ആകും. ചോദിച്ചത് എന്തും കൊടുക്കും ഒഴിഞ്ഞ മനസും ഒഴിഞ്ഞ കൈയ്യും ആയിട്ടാണ് ദേവിയുടെ മുന്നിൽ എത്തിയതെങ്കിൽ പിന്നീട് ശ്രദ്ധിച്ചാൽ അറിയാം ജീവിത ശൈലിയിലെ മാറ്റം. പ്രശസ്തി, സമ്പത്ത്. എല്ലാം തികഞ്ഞ വ്യക്തിയായി മാറിയിട്ടുണ്ടാകും, നൂറു ശതമാനവും. എം ജി ആർ, ഇളയരാജ, രജനികാന്ത്, യേശുദാസ്, ജയറാം ,എം ടി. തുടങ്ങി പത്മശ്രീ തുടങ്ങി പത്മവിഭൂഷൻ വരെ കിട്ടിയവരുടെ ലിസ്റ്റെടുത്താൽ ഏറ്റവും കൂടുതൽ ഈ അമ്മയുടെ മക്കൾ തന്നെ.’

കൊല്ലൂർ മൂകാംബികയുടെ വിഗ്രഹത്തിൽ രണ്ട് ഉത്സവ വിഗ്രഹങ്ങളും എംജിആർ കൊടുത്ത വിലമതിക്കാനാകാത്ത വാളും സ്ഥാനം പിടിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേവി ഒരു സ്ത്രീയെ സീകരിക്കുന്നത് മൂന്ന് ഗുണങ്ങൾ ഉള്ളവരെ മാത്രമാണെന്നും നിർമ്മല ഭക്തിയും വിശ്വസ്നേഹവും ലാളിത്യവുമാണ് ആ ഗുണങ്ങളെന്നും കുറിപ്പിലുണ്ട്. ഒരു ഭക്തൻ എന്ന നിലയിൽ കുറിച്ചിടുന്നതാണ് ഇതെന്നും ഒരു ആധികാരികതയും ഇതിനില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ചില വ്യക്തികൾ തൊഴുതു പോരാൻ നിന്നാൽ ദേവി വിടില്ല. അങ്ങനെ നിർത്തി പരീക്ഷിക്കും. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല, രണ്ടിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് താമസിയാതെ ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു.

ഉർവ്വശി – മനോജ് ക ജയൻ, കാവ്യാ മാധവൻ – നിശാൽ ചന്ദ്രൻ എന്നിവരാണ് അവർ. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്. മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണമായി വരാൻ പാടില്ല. അതു കൊണ്ട് കല്യാണമണ്ഢപം ക്ഷേത്രത്തിനകത്ത് ഇല്ലെന്നും ദേവിയുടെ ആ സൗന്ദര്യം നിങ്ങൾ ആസ്വദിക്കു അത് മറക്കാൻ പറ്റാത്ത ഒരു ലഹരിയായി മാറുമെന്നും, പ്രണയവും, സ്നേഹവും എല്ലാം ആയി തോന്നുമെന്നും വൈറലാകുന്ന കുറിപ്പിൽ പറയുന്നു. നിരവധി ഭക്തരാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

മനോജ് കെ ജയനും ഉർവ്വശിയും വിവാഹിതരാകുകയും പിന്നീട് ദാമ്പത്യ ജീവിതം പരാജയമായതോടെ വിവാഹ ബന്ധം വേർപെടുത്തി മനോജ് കെ ജയൻ ആശയെ വിവാഹം ചെയ്തു. ശിവപ്രസാദിനെയാണ് ഉർവ്വശി രണ്ടാമത് വിവാഹം ചെയ്തത്

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം, അതിനുശേഷം കുടുംബബന്ധത്തിൽ അസാരസ്യങ്ങള്‍ ഉണ്ടായതോടെ ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടതോടെ 2011-ൽ ഇവർ വേര്‍പിരിയുകയായിരുന്നു. 2016 നവംബര്‍ 25നായിരുന്നു കാവ്യ ദിലീപിനെ വിവാഹം ചെയ്തത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top