Connect with us

നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം ; ക്രൈം ബ്രാഞ്ചിന് മുൻപിൽ അയാൾ! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിഞ്ഞു വീഴുന്നു? നെഞ്ചിടിച്ച് ദിലീപ് !

News

നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം ; ക്രൈം ബ്രാഞ്ചിന് മുൻപിൽ അയാൾ! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിഞ്ഞു വീഴുന്നു? നെഞ്ചിടിച്ച് ദിലീപ് !

നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം ; ക്രൈം ബ്രാഞ്ചിന് മുൻപിൽ അയാൾ! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിഞ്ഞു വീഴുന്നു? നെഞ്ചിടിച്ച് ദിലീപ് !

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഈ മാസം 30 ന് സമർപ്പിക്കാനാണ് കോടതി നിർദേശം . ഇനി ഏതാനം ദിവസങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഉള്ളത് . അതുകൊണ്ടു തന്നെ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണ്ണായകമാണ് .നടിയെ ആക്രമിച്ച കേസന്വേഷണവുമായി ബന്ധപ്പെട്ട് തിരക്കിട്ട നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തി വരുന്നത് . സിനിമാ രംഗത്ത് നിന്നുളളവരില്‍ നിന്നുളള
മൊഴിയെടുക്കൽ ത്വരിതഗതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. മീശമാധവന്‍ അടക്കമുളള ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആണ് മഹാ സുബൈര്‍.നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി കൂടിയായ നടന്‍ ദിലീപുമായി അടുത്ത ബന്ധമുളള നിര്‍മ്മാതാവാണ് വര്‍ണചിത്ര സുബൈര്‍ എന്ന മഹാ സുബൈര്‍. ദിലീപിന്റെ അഞ്ചോളം ചിത്രങ്ങള്‍ മഹാ സുബൈര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തിയാണ് അന്വേഷണ സംഘം മഹാ സുബൈറിന്റെ മൊഴി രേഖപ്പെടുത്തിയത്.
ദിലീപുമായുളള ബന്ധത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമാണ് മഹാ സുബൈറില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നത് എന്നാണ് വിവരം. ദിലീപും മഹാ സുബൈറും പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.. ഇതിനെ തുടര്‍ന്നാണ് സുബൈറില്‍ നിന്ന് മൊഴിയെടുത്തത്.നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ബൈജു പൗലോസിന്റെ നേതൃത്വത്തിലുളള സംഘമാണ് മഹാ സുബൈറിന്റെ മൊഴിയെടുത്തത്.

കാവ്യാ മാധവനും ദിലീപും നായികാ നായകന്മാരായി അഭിനയിച്ച ഹിറ്റ് ചിത്രം മീശ മാധവന്‍ നിര്‍മ്മിച്ചത് മഹാ സുബൈര്‍ ആയിരുന്നു. അത് കൂടാതെ ദിലീപ് അഭിനയിച്ച മിസ്റ്റര്‍ മരുമകന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, സ്പീഡ് ട്രാക്ക് അടക്കമുളള ചിത്രങ്ങള്‍ മഹാ സുബൈര്‍ നിര്‍മ്മിച്ചവയാണ്.ദിലീപുമായി അടുപ്പമുളള സിനിമാ രംഗത്തുളള പലരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അധികം സമയമില്ല എന്നതിനാല്‍ തന്നെ തിടുക്കത്തില്‍ നീങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ് ഉളളത്.ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

ദിലീപ് കോടതിയില്‍ ഫോണ്‍ സമര്‍പ്പിച്ചത് തെളിവുകള്‍ നശിപ്പിച്ചതിന് ശേഷമാണ് എന്ന് പോലീസ് കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കി. മുംബൈയിലേക്ക് ഫോണുകള്‍ അയച്ചും സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ സഹായത്തോടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്റെ വാദം.
അതേസമയം ഫോണില്‍ നിന്നും നശിപ്പിക്കപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുളളവ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണ് എന്ന് എങ്ങനെയാണ് ഉറപ്പിച്ചത് എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

തെളിവുകള്‍ നശിപ്പിച്ചു എന്ന വാദം നിലനില്‍ക്കണം എങ്കില്‍ അവയ്ക്ക് നടിയെ ആക്രമിച്ച കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനാകണം എന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി 26ലേക്ക് മാറ്റിയ കോടതി അന്നേക്ക് തെളിവുകള്‍ ഹാജരാക്കണം എന്നുളള അന്ത്യശാസനവും പ്രോസിക്യൂഷന് നല്‍കി.നടിയെ ആക്രമിച്ച കേസിലെ പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയിരുന്നു. ബിഷപ്പിന്റെ സഹായത്തോടെ ജാമ്യം വാങ്ങിത്തരാം എന്ന് പറഞ്ഞ് ബാലചന്ദ്ര കുമാര്‍ തന്റെ പക്കല്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നുവെന്ന് ദിലീപ് ആരോപിച്ചിരുന്നു. ജാമ്യത്തിന് വേണ്ടി ഇടപെട്ടിട്ടില്ലെന്നാണ് ബിഷപ്പിന്റെ മൊഴി.

Continue Reading
You may also like...

More in News

Trending

Recent

To Top