Connect with us

കിരണിന്റെ പ്രണയം സത്യം; ഇവരെ ദൈവങ്ങൾ കൂട്ടിച്ചേർത്തത്; കല്യാണിയും കിരണും പുതിയ ജോലിയിൽ; തോൽക്കില്ല ഇവർ ആർക്കുമുന്നിലും; മൗനരാഗം പുത്തൻ കഥാവഴിത്തിരിവിലേക്ക്!

serial

കിരണിന്റെ പ്രണയം സത്യം; ഇവരെ ദൈവങ്ങൾ കൂട്ടിച്ചേർത്തത്; കല്യാണിയും കിരണും പുതിയ ജോലിയിൽ; തോൽക്കില്ല ഇവർ ആർക്കുമുന്നിലും; മൗനരാഗം പുത്തൻ കഥാവഴിത്തിരിവിലേക്ക്!

കിരണിന്റെ പ്രണയം സത്യം; ഇവരെ ദൈവങ്ങൾ കൂട്ടിച്ചേർത്തത്; കല്യാണിയും കിരണും പുതിയ ജോലിയിൽ; തോൽക്കില്ല ഇവർ ആർക്കുമുന്നിലും; മൗനരാഗം പുത്തൻ കഥാവഴിത്തിരിവിലേക്ക്!

മൗനരാഗം ഇനിയുള്ള കഥ പൂർണ്ണമായും കിരൺ കല്യാണി പ്രണയവും അതിജീവനവുമാണ്. എല്ലാ മൗനരാഗം പ്രേക്ഷകരും ആഗ്രഹിച്ച പോലെ ഇനിയങ്ങോട്ടുള്ള ഓരോ എപ്പിസോഡിലും നിങ്ങൾക്ക് കിരണിനെയും കല്യാണിയേയും സ്‌ക്രീനിൽ കാണാം.. അതും വളരെ ഇൻസ്പിരേഷണൽ ആയ പ്രണയമായിത്തന്നെ..

ഒരു ചെറിയ ജീവിതം അത് ഒന്നേ എന്നും പറഞ്ഞു തുടങ്ങുന്നത് പോലെയാണ് കിരൺ കല്യാണി ലൈഫ്. രണ്ടാളും അച്ഛന്റെയും അമ്മയുടെയും ഒന്നും സഹായമില്ലാതെ ജീവിച്ചു കാണിച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ശരിക്കും ഒരു ചില്ലിക്കാശില്ലാതെയാണ് കിരൺ ഇപ്പോൾ കല്യാണിയ്‌ക്കൊപ്പം നിൽക്കുന്നത്.

വീട്ടിൽ നിന്നും ഓഫീസിൽ നിന്നും അടിച്ചിറക്കിയെങ്കിലും ഇത്രനാൾ സരയു കണ്സ്ട്രക്ഷന് വേണ്ടി വിയർപ്പൊഴുക്കിയ കാശ് കിരണിനു ഉണ്ടല്ലോ… എന്നാൽ അതും നഷ്ട്ടമായിരിക്കുകയാണ് കിരണ്.. അതായത് രൂപയുടെ അനുവശം ഇല്ലാതെ ഒരു ചില്ലിക്കാശ് ബാങ്ക് അകൗണ്ടിൽ നിന്നും എടുക്കാൻ സാധിക്കില്ല. അങ്ങനെ ആകമൊത്തം ദാരിദ്ര്യം ആണ്.

അച്ഛൻ സഹായിക്കാം എന്ന് എത്രയൊക്കെ പറഞ്ഞിട്ടും അതും അതെല്ലാം കിരൺ വേണ്ട എന്ന് വാക്കുകയായിരുന്നു. ഇതുവരെ തിരിഞ്ഞുനോക്കാത്ത അച്ഛന്റെ സഹായം വേണ്ട എന്ന് വരെ സി എസിനോട് കിരൺ പറഞ്ഞു. അത് ശരിക്കും മോശമായിപ്പോയി… കിരണിനു കല്യാണിയെ സ്വന്തമാക്കാൻ സാധിച്ചത് പോലും സി എസ് എത്തിയതുകൊണ്ടാണ്. എന്നിട്ട് കിരൺ സി എസിനോട് കണക്ക് പറഞ്ഞത് ശരിയായില്ല.

ഇനി അടുത്ത സംഭവം, സി എസ് കിരണിനെ കുറിച്ച് പറഞ്ഞ കാര്യമാണ്. ശരിക്കും മകനെ ഓർത്ത് സി എസ് ഇപ്പോൾ അഭിമാനിക്കുകയാണ്. എന്റെ മകൻ നന്ദി ഉള്ളവനാണ്. അവൻ അവന്റെ അമ്മയോട് ഇന്നും നന്ദി കാണിക്കുന്നു എന്ന് ആ അച്ഛൻ പറയുമ്പോൾ എനിക്ക് ഒരു സംശയം , അമ്മയോട് നന്ദി കാണിക്കാൻ ശ്രമിച്ചപ്പോൾ അച്ഛനോട് നന്ദികേട് കാണിച്ചോ എന്ന്.

പക്ഷെ അച്ഛന് അത് ഒരു പ്രശ്‌നം ആയില്ല.. കിരണും ഇപ്പോൾ ആഗ്രഹിക്കുന്നത്… അമ്മയോട് വാശി കാണിച്ചു മാറി നിന്ന് സ്വന്തം കാര്യം നോക്കി ജീവിക്കാൻ അല്ല.. പകരം സ്വന്തം കാലിൽ നിന്നു ജീവിച്ചു കാണിക്കുന്നതിനോടൊപ്പം ആമയെയും അച്ഛനെയും ഒന്നിച്ചു ചേർക്കണം എന്നുള്ള ആഗ്രഹം കൂടി കിരണിനുണ്ട്.

ഏകദേശം അതും കഥയിൽ പതിയെ സംഭവിക്കും എന്ന് വേണം വിലയിരുത്താൻ. കാരണം… സി എസ് കിരണിനെ ഇറക്കിവിട്ട ദേഷ്യത്തിൽ രാഹുലിനെ നേരിൽ പോയി കണ്ട് വെല്ലുവിളിക്കുന്നുണ്ട്.. അധികം വൈകാതെ രാഹുലിന് തന്നെ രൂപയോട് സി എസിനെ കുറിച്ചുള്ള സത്യങ്ങൾ പ്രൈഡ്‌നി വരും എന്ന്.

ഏതായാലും പുതിയ പ്രൊമോയിൽ പൂർണ്ണമായും കിരണും കല്യാണിയും ആണ്. കിരണും കല്യാണിയും ഒന്നിച്ചു കഷ്ട്ടപ്പെടുമ്പോൾ അത് കണ്ടു മാറി നിന്ന് ചിരിക്കുന്ന സരയുവും ശാരിയും ആണ് പ്രൊമോയിലെ ഹൈ ലൈറ്റ്… കാരണം… കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കുന്നതിനു തൊട്ടു മുൻപ് വരെയും അതെ ചിരി ഇവരുടെ മുഖത്തുണ്ടായിരുന്നു. അത് പോയതുപോലെ ഇതും പോകും .

about mounaragam

More in serial

Trending

Recent

To Top