Connect with us

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ; പണ്ട് പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട്, എന്ന് അന്തസ്സോടെ പറഞ്ഞ ബോബി ചെമ്മണ്ണൂരിനെയും അയാൾക്ക് കയ്യടിച്ച ആ മനുഷ്യരെയും പേടിയോടെ അല്ലാതെ നോക്കിക്കാണാനാവില്ല; സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!

Social Media

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ; പണ്ട് പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട്, എന്ന് അന്തസ്സോടെ പറഞ്ഞ ബോബി ചെമ്മണ്ണൂരിനെയും അയാൾക്ക് കയ്യടിച്ച ആ മനുഷ്യരെയും പേടിയോടെ അല്ലാതെ നോക്കിക്കാണാനാവില്ല; സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ; പണ്ട് പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട്, എന്ന് അന്തസ്സോടെ പറഞ്ഞ ബോബി ചെമ്മണ്ണൂരിനെയും അയാൾക്ക് കയ്യടിച്ച ആ മനുഷ്യരെയും പേടിയോടെ അല്ലാതെ നോക്കിക്കാണാനാവില്ല; സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!

മലയാളികൾ ഒരു വ്യവസായിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അത് ബോബി ചെമ്മണ്ണൂരിനെ ആയിരിക്കും. ഒരു സെലിബ്രിറ്റി സ്റ്റാസ്റ്റസ് നിലനിർത്താൻ മലയാളികൾക്കിടയിൽ സാധിച്ച വ്യവസായ വ്യക്തി. വേഷം കൊണ്ടും ബോബി ചെമ്മണ്ണൂർ ശ്രദ്ധിക്കപ്പെടാറുണ്ട്.

കഴിഞ്ഞ ആഴ്ച തൃശൂരിൽ നടന്ന പൂരത്തിന് എത്തിയ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പർ കൂൾ ലുക്ക് സമ്മാനിക്കുന്ന ട്രെൻ്റിംഗ് പ്രിൻ്റഡ് നീല ജീൻസും കറുത്ത ഷൂസും പിന്നിൽ കെട്ടിയ നീളൻ മുടിയും കൊമ്പൻ മീശയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത ലുക്കിലായിരുന്നു ബോബി ചെമ്മണ്ണൂർ പൂരം കാണാനെത്തിയത്.

ഒരു കൂളിങ്ങ് ഗ്ലാസും കയ്യിലൊരും കാലൻ കുടയുമുണ്ടായിരുന്നു. ഈ വേഷത്തിൽ ചിലരെങ്കിലും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. പൂരനഗരിയിലെ സ്റ്റാളിൽനിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളിൽ പങ്കെടുക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം..

ഇപ്പോൾ ബോബി ചമ്മണ്ണൂർ പങ്കുവെച്ച പൂരം വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സാന്ദ്ര സോമൻ, സിൻസി അനിൽ എന്നിവർ സോഷ്യൽ മീഡിയയിൽ കുറിച്ച വിമർശന കുറിപ്പുകളും വൈറലാണ്. സാന്ദ്ര സോമൻ എഴുതിയ വാക്കുകൾ…

“തൃശ്ശൂർ പൂരത്തിന് വേഷം മാറി പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിൻ്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും. എന്നാൽ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിൻ്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടാണ്. പൊതുമധ്യത്തിൽ താൻ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാൾ അവതരിപ്പിക്കുമ്പോൾ എന്നെ അതിശയിപ്പിക്കുന്നത് ആ വീഡിയോക്ക് താഴെയായി അയാൾക്ക് കിട്ടുന്ന സ്വീകാര്യത എത്രത്തോളം ആണെന്നുള്ള തിരിച്ചറിവാണ്.”

Sex education series കണ്ടവർക്കറിയാം Aimee Gibbs എന്ന കഥാപാത്രം ബസ്സിനുള്ളിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിൻ്റെ ട്രോമയിൽ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാൻ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. സമാന സാഹചര്യത്തിൽ ഇത്തരം അതിക്രമങ്ങൾ നേരിട്ട അതിൻ്റെ ട്രോമയിൽ കഴിയുന്ന സ്ത്രീകൾക്ക് നേരെ പ്രിവിലേജിൻ്റെ പുറത്തുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ആ പ്രസ്താവന.

“ഇപ്പോൾ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്” എന്ന് കൂടി കൂട്ടിച്ചേർക്കപ്പെടുമ്പോൾ അതിനെ കയ്യടിച്ച് ആഘോഷിക്കുന്ന പൊതുമധ്യത്തിൽ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാൻ ആവുന്നില്ല എന്നതാണ് സത്യം…!!! വാല്‍കഷ്ണം:- ആ കൈ അടിച്ചവർ അതിലും വലിയ അപകട കാരികളാണ്.” എന്നതാണ് സാന്ദ്ര കുറിച്ചത്.

സിൻസി അനിൽ നൽകിയ ഒരു കമൻ്റിന് ബോബി ചെമ്മണ്ണൂർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വിമർശനങ്ങളേറ്റു വാങ്ങുകയാണ്. സിൻസി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘പൂരപ്പറമ്പിൽ ജാക്കി വെക്കാൻ പോകാഞ്ഞത് ദാരിദ്ര്യം ഇല്ലാത്തത് കൊണ്ട് മാത്രമാണോ. അതോ പഴയത് പോലെയല്ല പെണ്ണുങ്ങളൊക്കെ സ്പോട്ടിൽ പ്രതികരിക്കും എന്നൊരു തിരിച്ചറിവ് ഉള്ളത് കൂടി കൊണ്ടല്ലേ, അല്ലേ അണ്ണാ….??? പറയുമ്പോൾ അത് കൂടി പറയു.’. ഇതിനു ബോബി ചെമ്മണ്ണൂർ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.

പഴയ കാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ട്. എനിക്ക് അനുഭവമുണ്ട്. അതുകൊണ്ട് മുതിർന്ന പെണ്ണുങ്ങളെ മോശമായി കാണരുത് സഹോദരീ’ എന്നായിരുന്നു. ബോബി ചെമ്മണ്ണൂരിൻ്റെ ഈ മനസ്ഥിതിയെ കുറിച്ചാണ് സിൻസി അനിലിൻ്റെ പ്രതികരണം.

‘ഒരു കമൻ്റിനു തന്ന മറുപടിയാണിത്. അവിടെയും മാസ് മറുപടി എന്ന് പറഞ്ഞു കൈയടിക്കാനും ആളുകളെ കണ്ടു. എത്ര ഉളുപ്പില്ലാതെ ആണ് ഇവറ്റകൾ സ്ത്രീകൾക്ക് എതിരെ ഉള്ള ലൈംഗിക അക്രമണങ്ങളെ നിസ്സാരവൽക്കരിക്കുന്നത്. ഈ പോസ്റ്റ്‌നു അടിയിൽ പൊങ്കാല ഇടനിരിക്കുന്നവരോടാണ്. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ…രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്. പൂരപറമ്പിൽ പെണ്ണിൻ്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും ലങ്ങേരു നന്നായില്ലല്ലോ സിവനെ’. സിൻസി കുറിക്കുന്നു.

ഈ കുറിപ്പുകളിൽ നിന്നും ഒന്നു വ്യക്തമാണ്, ബോബി ചെമ്മണ്ണൂരിന് എങ്ങനെ ഇത്ര ആരാധകർ ഉണ്ടായി എന്ന്…സ്ത്രീകളെ വലവീശിപ്പിടിക്കുക…, സ്ത്രീകളെ അധിക്ഷേപിക്കുക, ഇങ്ങനെ സ്ത്രീകളെ ചൊൽപ്പടിയ്ക്കു നിർത്താൻ സാധിക്കുന്ന പുരുഷന്മാർ ആണ് പൗരുഷം ഉളവന്മാർ എന്ന സമൂഹം കൽപ്പിച്ചുവച്ചിരിക്കുന്ന ബോധത്തിലൂടെയാണ് ബോബി ചെമ്മണ്ണൂരൊക്കെ പൊതുസമൂഹത്തിനു മുന്നിൽ കയ്യടി നേടുന്നത്.

സ്ത്രീകളെ വശീകരിക്കുന്നതൊക്കെ വലിയ കഴിവായി കാണിച്ചു സിനിമകൾ ഇറക്കിയപ്പോൾ പഴയ സിനിമകൾ പലതും കയ്യടി നേടിയിട്ടുണ്ട്. ഒപ്പം സ്ത്രീവിരുദ്ധ ഡയലോഗുകൾ അടിച്ചു പല നടന്മാരും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയൊരു താര പരിവേഷം മാത്രമാണ് ബോബി ചെമ്മണ്ണൂർ എന്ന സ്ത്രീവിരുദ്ധനും ചിലർ കൊടുക്കുന്നത്.

സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പരാമർശമാണ് ബോബി ചെമ്മണ്ണൂർ നടത്തിയത് എന്ന ഉത്തമ ബോധ്യമുണ്ടായിട്ടും ഒരു വിഭാഗം ബോബി ചെമ്മണ്ണൂരിന് കൈയ്യടി നൽകുന്നുമുണ്ട് എന്നതാണ് വിരോധാഭാസമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. എത്രോയോക്കെ വിമർശിച്ചാലും ബോബി ചെമ്മണ്ണൂരിനെയൊന്നും നിയമത്തിനു മുന്നിൽ എത്തിക്കാൻ സാധിക്കില്ല. അതും സിൻസി അനിലിന്റെ ഒരു കുറിപ്പിൽ പരാമർശിച്ചിരുന്നു .

about boby chemmannoor

More in Social Media

Trending