Connect with us

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്… ആ കഥാപാത്രം അങ്ങനെയൊരാളാണ്… അതൊഴിവാക്കാന്‍ കഴിയില്ലല്ലോ?

Actress

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്… ആ കഥാപാത്രം അങ്ങനെയൊരാളാണ്… അതൊഴിവാക്കാന്‍ കഴിയില്ലല്ലോ?

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്… ആ കഥാപാത്രം അങ്ങനെയൊരാളാണ്… അതൊഴിവാക്കാന്‍ കഴിയില്ലല്ലോ?

ഉടല്‍ സിനിമയുടെ മറക്കാനാവാത്ത ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച നടി ദുർഗ കൃഷ്ണയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിൽ ഷൈനി എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടും കിട്ടിയെന്നും ഒരുതവണ തന്റെ ചവിട്ടേറ്റ ഇന്ദ്രന്‍സ് ചേട്ടന്‍ വേദന കൊണ്ട് ചുരുണ്ടുകൂടിയെന്നും നടി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു.സിനിമ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിൽ തന്നെയായിരുന്നു എന്ന് താരം റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആളുകളോടൊന്നും അടുപ്പമില്ലാതെയാകുക, ആരോടും സംസാരിക്കാതിരിക്കുക, ഒറ്റക്കിരിക്കാൻ തോന്നുക . അങ്ങനെ വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ഇതേ തുടർന്നാണ് രൂപത്തിൽ പോലും മാറ്റങ്ങൾ കൊണ്ടുവന്നത്. തന്റെ അഭിനയ ജീവിതത്തിൽ ഇത്രയും പെർഫോം ചെയ്യാൻ ഉള്ള ഒരു സിനിമ ഇതാദ്യമാണ് ലഭിക്കുന്നത് എന്നും അത്ര തീവ്രതയുള്ള ഒരു കഥാപാത്രമായിരുന്നു ഷൈനി എന്നും ദുർഗ കൃഷ്ണ പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top