Connect with us

കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കണം ; പൊട്ടിത്തെറിച്ച് സൊനാക്ഷി!

Bollywood

കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കണം ; പൊട്ടിത്തെറിച്ച് സൊനാക്ഷി!

കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കണം ; പൊട്ടിത്തെറിച്ച് സൊനാക്ഷി!

ബോളിവുഡിന്റെ വിവാദനായകനാണ് എന്നും കമാല്‍ ആര്‍ ഖാന്‍. കെആര്‍കെയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ ബോളിവുഡില്‍ നിന്നും തന്നെ നല്ല മറുപടികളും ലഭിക്കാറുണ്ട്. ഒരിക്കല്‍ ഇത്തരത്തില്‍ യുവനടി സൊനാക്ഷി സിന്‍ഹയില്‍ നിന്നും കെആര്‍കെയ്ക്ക് ചുട്ടമറുപടി ലഭിച്ചിരുന്നു.

2014 ലായിരുന്നു വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഹോളിവുഡിലെ താരമായ കിം കഡാഷിയാനെയും ബോളിവുഡിലെ നടിമാരേയും താരതമ്യം ചെയ്തൊരു ട്വീറ്റായിരുന്നു പ്രശ്നമായി മാറിയത്. കിമ്മിനെ പോലെ വടിവൊത്ത ശരീരമുള്ള നടിമാര്‍ ബോളിവുഡില്‍ ഇല്ലെന്നായിരുന്നു കമാല്‍ ആര്‍ ഖാന്റെ പരിഹാസം. ബോളിവുഡിലെ നായികമാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ആര്‍ക്കാണ് ഏറ്റവും വലിയ പിന്‍വശമുള്ളതെന്ന് സോഷ്യല്‍ മീഡിയയോട് റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു കെആര്‍കെ ചെയ്തത്. പരിനീതി ചോപ്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ എന്നിവര്‍ക്കിടയിലായിരുന്നു കെആര്‍കെ മത്സരം നടത്തിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഈ പ്രവൃത്തിക്കെതിരെ സൊനാക്ഷി സിന്‍ഹ രംഗത്തെത്തുകയായിരുന്നു.

”എന്തുകൊണ്ടാണ് ബോളിവുഡിലെ ഒരു നടിയ്ക്കും കിം കഡാഷിയാനെ പോലെ പിന്‍വശമില്ലാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. തീര്‍ത്തും നിരാശപ്പെടുത്തുന്നത്” എന്നായിരുന്നു കെആര്‍കയുടെ ട്വീറ്റ്. പിന്നാലെ മറുപടിയുമായി സൊനാക്ഷി എത്തുകയായിരുന്നു. കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ഥല നഷ്ടമുണ്ടാക്കുന്ന ആളും നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കപ്പെടേണ്ട ആളാണെന്ന് തോന്നുന്നുവെങ്കില്‍ പ്ലീസ് റേറ്റ് ദിസ് എന്നായിരുന്നു കെആര്‍കെയ്ക്ക് സൊനാക്ഷി നല്‍കിയ മറുപടി.

സൊനാക്ഷിയ്ക്കെതിരെ രംഗത്തെത്തി നോക്കിയെങ്കിലും ഇയാള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ”പ്രിയപ്പെട്ട സൊനാക്ഷി സിന്‍ഹ, നിനക്ക് അപമാനിക്കലായി തോന്നിയെങ്കില്‍ ക്ഷമിക്കണം. ബോളിവുഡിലെ ഏറ്റവും സെക്സിയായ നടിയെ തിരഞ്ഞെടുക്കാനുള്ളൊരു സര്‍വെ മാത്രമായിരുന്നു അത്.” എന്നായിരുന്നു കെആര്‍കെയുടെ പ്രതികരണം.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top