Connect with us

ഡോ റോബിന്റെ ബ്രില്ലിൻസ് അതാണ് , ഇനി ടോപ്പ് 3 യിൽ അയാൾ പുഷ്പം പോലെ കയറും; റോബിൻ ആകെ ചെയ്യേണ്ടത് അത് മാത്രം ;വൈറലായി കുറിപ്പ് !

News

ഡോ റോബിന്റെ ബ്രില്ലിൻസ് അതാണ് , ഇനി ടോപ്പ് 3 യിൽ അയാൾ പുഷ്പം പോലെ കയറും; റോബിൻ ആകെ ചെയ്യേണ്ടത് അത് മാത്രം ;വൈറലായി കുറിപ്പ് !

ഡോ റോബിന്റെ ബ്രില്ലിൻസ് അതാണ് , ഇനി ടോപ്പ് 3 യിൽ അയാൾ പുഷ്പം പോലെ കയറും; റോബിൻ ആകെ ചെയ്യേണ്ടത് അത് മാത്രം ;വൈറലായി കുറിപ്പ് !

ബിഗ് ബോസ് 50 ദിവസം പിന്നിടുമ്പോൾ കളി ഏറെ കുറെ മുറുകുകയാണ്. ടോപ് 5 ൽ ആരൊക്കെ എത്തുമെന്ന ചർച്ചകൾ ഇതിനോടകം ബിഗ് ബോസ് ആരാധകർക്കിടയിൽ സജീവ ചർച്ചയായിട്ടുമുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് ടോപ് 3 ത്രീയിൽ എന്തുകൊണ്ടും മത്സരാർത്ഥിയായ ഡോ റോബിൻ എത്തുമെന്ന് പറയുകയാണ് ഒരു ആരാധകൻ. ഇതുവരെ റോബിൻ പുറത്തെടുത്ത് ‘സ്ട്രാറ്റജികൾ’ വിശകലനം ചെയ്ത് കൊണ്ടാണ് ആരാധകന്റെ കുറിപ്പ്. വായിക്കാം

ഈ സീസണിൽ പൊതുവെ, ജനങ്ങൾക് അറിയാത്ത ഒരു കോണ്ടെസ്റ്റാന്റ് ആയിരുന്നു റോബിൻ……പ്രേക്ഷകരിൽ 99% ആളുകളും ഒരു പക്ഷെ ബിഗ് ബോസ്സിൽ നിന്ന് വന്നതിനു ശേഷം മാത്രം കേട്ടൊരു പേരായിരിക്കും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ….എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള, ഏറ്റവും മികച്ച രീതിയിൽ മുന്നേറുന്ന ഒരു മത്സരാർത്ഥി ആയി റോബിൻ മാറിയിരിക്കുന്നു…..പണ്ട് ഒരു സീസണിൽ സൽമാൻ ഖാൻ പറഞ്ഞിട്ടുണ്ട്…..If everyone in the house has problem with one particular person, then he is freaking running the show..ആദ്യ ദിവസങ്ങളിൽ ഇത് തന്നെ ആയിരുന്നു റോബിൻ ചെയ്തിരുന്നതും….’

‘സീസണിൽ ഒരു ഇമ്പാക്ട് ഉണ്ടാവാൻ വേണ്ടി ആവശ്യമുള്ളതിനും, ഇല്ലാത്തതിനും സീനും ഇഷ്യൂസും ഉണ്ടാക്കി ജന മനസ്സിൽ റോബിൻ എന്ന പേര് അടിച്ചേല്പിച്ചു…… സംഗതി കണ്ടന്റ് ആണെങ്കിലും, ഫാൻസ്‌ ആണെങ്കിലും, ഹേറ്റേഴ്‌സ് ആണെങ്കിലും, മോട്ടിവേഷൻ ആണെങ്കിലും, എയറിൽ പോവാൻ ആണെങ്കിലും റോബിൻ മാത്രമായിരുന്നു പ്രേക്ഷകർക്കിടയിൽ ഉള്ള ഡിസ്കഷൻ എന്ന് വേണം പറയാൻ…

വീടിനകത്തുള്ള കോണ്ടെസ്റ്റാൻസും വീടിനു പുറത്തുള്ള പ്രേക്ഷകരും റോബിൻ എന്ന പേര് മാത്രം ചർച്ചയാക്കിയതും, ഷോ മൊത്തത്തിൽ അയാളെ ചുറ്റി പറ്റി കൊണ്ട് പോകാൻ സാധിച്ചത് അയാളുടെ ബ്രില്ലിൻസ് തന്നെ ആണ്…..പിന്നീട് പ്രണയം എന്ന സ്ട്രടെജി ( അത് യഥാർത്ഥ പ്രണയം ആണെങ്കിൽ അല്ലെങ്കിലും ) ദിൽഷയോടൊപ്പം ചേർന്ന് പ്രേക്ഷക മനസ്സുകളിൽ എത്തുമ്പോൾ ഒരു പക്ഷെ അടുത്തൊരു പേർളിഷ് കോമ്പോ അവിടെ ഉണ്ടായേക്കാം എന്ന് പ്രേക്ഷകർ വിചാരിക്കും എന്ന് അദ്ദേഹം മുൻകൂട്ടി കണ്ട് കാണണം.വീട്ടിൽ പൊതുവെ നെഗറ്റീവ് വൈബ് ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്ന് തോന്നിയ കോണ്ടെസ്റ്റാന്റ്സ് ആയിരുന്നു റോബിന്റെ സ്ഥിര വേട്ട മൃഗം…. ജാസ്മിൻ ആയാലും, നിമിഷ ആയാലും, ഡെയ്സി ആയാലും, ശേഷം വന്ന റിയാസ് ആയാലും, അവരുടെ കാറക്ടർ ഒരുപക്ഷെ ഭൂരിപക്ഷ പ്രേക്ഷകർക് ഇഷ്ടപ്പെടില്ല എന്ന് മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ ആണ് അവർക്കെതിരെ കളിച്ചു കൊണ്ടിരുന്നതും.’

എന്തായാലും ആദ്യത്തെ 50 ദിവസങ്ങളിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കി പ്രേക്ഷക മനസ്സിൽ ഞാൻ ഒരു ഗെയിമർ ആണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും, പിന്നീട് തന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു ഹേറ്റേഴ്‌സ് ആയവരെ കൂടി ഫാൻസ്‌ ആക്കി മാറ്റാനുള്ള ഒരു പ്ലാൻ ആയിരുന്നു അയാളുടെ മനസ്സിൽ.അപ്പോഴാണ് വൈൽഡ് കാർഡ് എൻട്രികളുടെ വരവ്…..അവരെ കൂടി മുളയിലേ നുള്ളാനുള്ള പരുപാടി ആയിരുന്നു നമ്മൾ കഴിഞ്ഞ വീക്ക്‌ കണ്ടത്…. അതിൽ ഒരർത്ഥത്തിൽ അയാൾ ജയിച്ചു എന്ന് വേണം നമ്മൾ കരുതാൻ……

എന്നാൽ അതിന്റെ പരിണിത ഫലം വീക്കേണ്ടിൽ ലാലേട്ടനിൽ നിന്ന് കിട്ടിയ ലാസ്റ്റ് വാണിംഗ് കൂടി ആണ്.ഇനിയുള്ള 50 ദിവസങ്ങളിൽ സേഫ് ഗെയിം കളിച്ചാലും, പുഷ്പം പോലെ ടോപ് 3 ഇൽ എത്താൻ ചാൻസ് ഉള്ള റോബിൻ, ഇനി ആകെ ചെയ്യേണ്ടത് സ്വന്തം ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്യുക മാത്രമാണ്……
ഈ ഒരു അഗ്നി പരീക്ഷ, അയാൾക് മറികടക്കാൻ പറ്റട്ടെ എന്ന് റോബിന്റെ ഗെയിം ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകനായ ഞാൻ ആഗ്രഹിക്കുന്നു…..’

about bigboss malayalam

Continue Reading
You may also like...

More in News

Trending

Recent

To Top