Connect with us

ഒരു ചില്ലിക്കാശും ഇല്ലാതെ കിരൺ തെരുവിലേക്ക്; ദാരിദ്ര്യത്തിൽ വീണ്ടും കല്യാണി; ഇവരെ രക്ഷിക്കാൻ സി എസ് എത്തുന്നു; പക്ഷെ മൗനരാഗത്തിൽ ഇനി സംഭവിക്കുക അപ്രതീക്ഷിതം!

serial

ഒരു ചില്ലിക്കാശും ഇല്ലാതെ കിരൺ തെരുവിലേക്ക്; ദാരിദ്ര്യത്തിൽ വീണ്ടും കല്യാണി; ഇവരെ രക്ഷിക്കാൻ സി എസ് എത്തുന്നു; പക്ഷെ മൗനരാഗത്തിൽ ഇനി സംഭവിക്കുക അപ്രതീക്ഷിതം!

ഒരു ചില്ലിക്കാശും ഇല്ലാതെ കിരൺ തെരുവിലേക്ക്; ദാരിദ്ര്യത്തിൽ വീണ്ടും കല്യാണി; ഇവരെ രക്ഷിക്കാൻ സി എസ് എത്തുന്നു; പക്ഷെ മൗനരാഗത്തിൽ ഇനി സംഭവിക്കുക അപ്രതീക്ഷിതം!

അങ്ങനെ മൗനരാഗത്തിലെ പണവും സ്വർണ്ണവും കണക്ക് പറച്ചിൽ അവസാനിച്ചു . കല്യാണിയും കിരണും ഇനി ദരിദ്രർ. അല്ല.. അതെങ്ങനെ രൂപ വീട്ടിൽ നിന്നും പുറത്താക്കി എന്നല്ലേ ഉള്ളു . അതിനു ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ.. ? അതുപോലെ സരയു കൺസ്ട്രക്ഷൻ കിരണിന്റേതാണല്ലോ..? അപ്പോള് അവിടെ നിന്നും കിരണിനെ ഇറക്കി വിടാൻ സരയുവിനു എങ്ങനെ സാധിക്കും.. എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ എല്ലാ മൗനരാഗം പ്രേക്ഷകരും ചോദിക്കുന്നുണ്ട്.

ഇപ്പോൾ രൂപ ആശുപത്രിയിലാണ്. രൂപയുടെ കാൽ പിടിച്ചു മാപ്പ് പറഞ്ഞിട്ടും കിരണിനെ മനസിലാക്കാൻ രൂപയ്ക്ക് സാധിച്ചില്ല. അങ്ങനെ കിരൺ തിരിച്ചു കല്യാണിയുടെ അടുത്തേക്ക് അതായത്, അവരുടെ പുതിയ വീട്ടിലേക്ക് പോകുകയാണ്/ അവിടെ ആകെ വിഷമിച്ചിരിക്കുന്നത് കല്യാണിയാണ് . കല്യാണിയ്ക്ക് ഇപ്പോൾ വേദന, ആ കല്യാണം നടനാണത്തോടെ കിരൺ ദരിദ്രനായല്ലോ എന്നാണ്.

അത് പ്രകാശൻ പറഞ്ഞു പരത്തുന്നതോടെ ആകും കല്യാണി അങ്ങനെ ചിന്തിച്ചു തുടങ്ങുക. കല്യാണിയെ വിവാഹം കഴിക്കുന്നതോടെ കിരണിനു കഷ്ടകാലം തുടങ്ങും. അങ്ങനെ ആണല്ലോ മൂങ്ങ മുത്തശിയും പറഞ്ഞു നടക്കുന്നത് .

ഇനി എന്തുകൊണ്ട് കിരൺ അച്ഛന്റെ അടുത്ത് പോകുന്നില്ല.. അച്ഛൻ കിരണിനെ വിളിക്കുന്നുമില്ലേ… രണ്ടുദിവസം ആയിട്ട് സി എസിനെ കാണിച്ചിട്ടുമില്ലല്ലോ… സംഭവം സി എസ് കിരണിനെ വിളിക്കുന്നുണ്ട്. പക്ഷെ കിരൺ ഫോൺ എടുക്കാറില്ല.. അച്ഛനുമായി ബന്ധം ഉണ്ട് എന്നറിഞ്ഞതോടെയാണ് ‘അമ്മ ഈ അവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നത്. അപ്പോൾ ഇനിയും അച്ഛനൊപ്പം പോയാൽ അച്ഛന്റെ നിരപരാധിത്വം തെളിയിക്കാനും സാധിക്കില്ല.. അതുപോലെ ‘അമ്മ കൂടുതൽ വെറുക്കാനും കാരണമാകും..

അങ്ങനെ ഇനിയുള്ള കിരണിന്റെയും കല്യാണിയുടെയും ജീവിതം ശരിക്കും ഇനി ദാരിദ്ര്യമാണ്… ഒന്നെന്നു പറഞ്ഞു ഇനി തുടങ്ങും . പുതിയ കമ്പനി കിരൺ തുടങ്ങാനും സാദ്യതയുണ്ട്. അതേസമയം.. രൂപയുടെ പ്രവർത്തികൾ വിമർശിക്കപ്പെടേണ്ടതാണ് . രൂപയുടെ ത്യാഗത്തിന്റെ കഥയൊക്കെ കുറെ എപ്പിസോഡുകളായി പറയുന്നുണ്ട്. ശരിക്കും അവർ എന്ത് ത്യാഗം ചെയ്തു. രാഹുലിനെയും മകളെയും സ്നേഹിച്ചു കിരണിനെയും സോണിയെയും ശ്രദ്ധിച്ചിട്ടു കൂടിയില്ല…

ഇപ്പോഴുള്ള മൗനാഗത്തിലെ കഥ പൂർണ്ണമായും ദാരിദ്ര്യത്തിന്റെയാണ്… കിരണിനെയും കല്യാണിയേയും ഇങ്ങനെ പട്ടിണിക്കിടാണ്ടായിരുന്നു എന്നൊക്കെ കമെന്റുകൾ വരാൻ തുടങ്ങിയിട്ടുണ്ട്.എന്നാൽ അധികം വൈകാതെ കിരണും കല്യാണിയും സ്വന്തം കമ്പനി മെച്ചപ്പെടുത്തിയെടുക്കും .

about mounaragam

More in serial

Trending

Recent

To Top