Connect with us

എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്, എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്; ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്; തുറന്നടിച്ച് മല്ലിക സുകുമാരൻ!

Actress

എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്, എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്; ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്; തുറന്നടിച്ച് മല്ലിക സുകുമാരൻ!

എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്, എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്; ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്; തുറന്നടിച്ച് മല്ലിക സുകുമാരൻ!

മലയാളികൾക്ക് ആമുഖം ഒന്നും ആവശ്യമില്ലാത്ത നടിയാണ് മല്ലിക സുകുമാരൻ . ഇപ്പോഴിതാ കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം മല്ലികാ സുകുമാരന്‍. എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്. ചിലയിടങ്ങളില്‍ ഈ വിഭാഗത്തിന് കൂടുതല്‍ വോട്ടുകള്‍ ഉണ്ടെന്നുള്ളത് കൊണ്ടാണെന്നും മല്ലികാ സുകുമാരന്‍ ആരോപിച്ചു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞത്. ഇതിനോടകം അവരുടെ വാക്കുകള്‍ വൈറലായി കഴിഞ്ഞു. നേരത്തെ വിജയ് ബാബുവിനെതിരായ മീടു കേസിലെ മല്ലികാ സുകുമാരന്റെ നിലപാട് പരാതിക്കാരിക്ക് എതിരായിരുന്നു.

പുറത്തൊക്കെ നില്‍ക്കും, അവിടെയുള്ള ആളുകള്‍ എന്നോട് ചിലതൊക്കെ ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ഖത്തറിലൊക്കെ താമസിച്ചിരുന്ന സമയത്ത്. അവിടുന്ന് സുഹൃത്തുക്കളൊക്കെ ചോദിക്കും, കേരളത്തില്‍ ഇങ്ങനൊക്കെ ആളുകള്‍ പ്രസംഗിക്കുമോയെന്ന്. അപ്പോള്‍ നമ്മള്‍ തന്നെ വായും പൊളിച്ച് നിന്ന് നോക്കി നില്‍ക്കും. ഇതിപ്പോ എവിടെയാ, കേരളത്തില്‍ ഇങ്ങനൊക്കെ പ്രസംഗിക്കുമോ എന്ന് നമ്മള്‍ തന്നെ ചിന്തിക്കും. നമ്മള്‍ അപ്പോള്‍ അതിശയിച്ചിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതൊന്നും നമ്മുടെ നേതാക്കള്‍ കേള്‍ക്കാതിരിക്കുന്നത്. അവരെന്താ അതിനെ എതിര്‍ക്കാതിരിക്കുന്നത്. ഇതൊക്കെയാണ് പ്രശ്‌നമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

ഇങ്ങനെ മതവിദ്വേഷം വളര്‍ത്തുന്നവരെ എന്തുകൊണ്ടാണ് ഇവിടെ അറസ്റ്റ് ചെയ്യാത്തത്. അതിപ്പോള്‍ മുസ്ലീമാവട്ടെ, ക്രിസ്ത്യാനിയാവട്ടെ, ഹിന്ദുവാകട്ടെ, ഇങ്ങനെയൊന്നും പറയരുത് എന്ന് ഒരു മതസ്ഥരോട് മാത്രം പറഞ്ഞാല്‍ പോരാ. എല്ലാവരോടും പറയണം. ഇവിടെ ഒരു ചെറിയ വേര്‍തിരിവുണ്ട്. ഒരു വിഭാഗത്തോട് മാത്രമാണ് കൂടുതലായി പറയുക. മറ്റവരോട് ഒന്നും പറയില്ല. കാരണം കുറച്ച് പോക്കറ്റുകള്‍ അവരുടെ വോട്ടുബാങ്കിന്റേതാണ്. അത് തന്നെയാണ് കാര്യം അതുകൊണ്ട് അവരോട് പറയാന്‍ പേടിയാണ്. ഈ വോട്ടിന് വേണ്ടി പലതും കണ്ണടച്ച് വിടുകയാണ്. പക്ഷേ മറുഭാഗത്ത് അക്രമം പ്രോത്സാഹിപ്പിച്ച് വിടുകയാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

വോട്ട് വേണ്ട, അധികാരം വേണ്ട, അഞ്ച് വര്‍ഷം പുറത്തിരുന്നോളാം, എന്നാലും നാട് നന്നാവണമെന്ന് എല്ലാവരും ഒന്ന് ചിന്തിച്ച് നോക്കൂ. അവര്‍ തന്നെ അധികാരത്തില്‍ വരികയും, ആ വോട്ടെല്ലാം അവര്‍ക്ക് കിട്ടുകയും ചെയ്യും. ഇതുകൊണ്ട് വീട്ടിലിരിക്കുന്ന എത്രയോ പേര്‍ സന്തോഷിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ആരും ചെയ്യുന്നില്ല.എല്ലാവരും സാഹിത്യത്തില്‍ നല്ല പ്രസംഗമാണ്. പക്ഷേ പ്രവര്‍ത്തി വരുമ്പോള്‍ വട്ടപൂജ്യമാണ്. അതേസമയം സൂര്യനെല്ലി കേസിലെ തന്റെ പ്രസ്താവന വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മല്ലിക പറയുന്നു. ആദ്യ കാലത്ത് ഏഷ്യാനെറ്റിലെങ്ങാനും ആണ്. ശ്രീകണ്ഠന്‍ നായരുടെ ഷോ ആണെന്ന് സംശയമുണ്ട്. 149 പീഡനം എന്നത് എനിക്ക് മനസ്സിലാവാത്ത കാര്യമാണെന്നും മല്ലിക പറഞ്ഞു.

ഇവിടെ വിജയ് ബാബുവിന്റെ കേസില്‍ ലഹരി തന്ന് പീഡിപ്പിച്ചു എന്ന് പറഞ്ഞു. മാപ്പ് പറയാന്‍ വന്ന സമയത്ത് പീഡിപ്പി്ച്ചു എന്നും പറഞ്ഞു. മൂന്ന് പ്രാവശ്യമൊക്കെ ഇത് സംഭവിക്കാം. എന്നാല്‍ പതിനാറ് പ്രാവശ്യം എന്നൊക്കെ പറയുമ്പോള്‍ അയാളുടെ ചെവിക്കുറ്റി നോക്കി ഇവളൊന്ന് പൊട്ടിക്കണമായിരുന്നു. എന്നിട്ട് ഇറങ്ങി പോരണമായിരുന്നു. എന്നാല്‍ അതിന് ധൈര്യമില്ലാത്തവര്‍ പിന്നെ കവല പ്രസംഗം നടത്താന്‍ നില്‍ക്കരുത്. അത് ചുമ്മാതെ ഒരു സംഘടനയെ തെറി പറയാനും, കുറച്ചാളുകളെ മോശക്കാരാക്കി കാണിക്കാനും വേണ്ടിയാണ്..

ഇപ്പോള്‍ ഈ കേസില്‍ ആവേശം കാണിക്കുന്നവരൊന്നും ഈ അതിജീവിതയുടെ കേസില്‍ ഈ ആവേശമൊന്നും കാണിച്ചില്ലല്ലോ എന്നും മല്ലിക ചോദിക്കുന്നു.എന്തൊക്കെ പറഞ്ഞാലും അതിജീവിതയുടെ കാര്യത്തില്‍ ആകെയുണ്ടായിരുന്നത് ഡബ്ല്യുസിസി മാത്രമാണ്. അവര്‍ ആ വിഷയം ശക്തമായി തന്നെ ഉന്നയിച്ചു. അത് സര്‍ക്കാരിന്റെ ശ്രദ്ധയിലൊക്കെ കൊണ്ടുവരികയും ചെയ്തു. അവര്‍ ആ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. അവര്‍ കുറച്ച് കൂടി ആക്ടീവായി എല്ലാവരുടെ കാര്യത്തിലും അവര്‍ ഇറങ്ങണം.

തെറ്റ് ചെയ്തവരാണെങ്കില്‍ അത് ചൂണ്ടിക്കാണിക്കണം. ആരും ഒന്നും സഹിച്ച് ഇരിക്കേണ്ട കാര്യമില്ല. ഇത് സിനിമാ മേഖലയില്‍ മാത്രമാണോ നടക്കുന്നത്. രാഷ്ട്രീയത്തില്‍ നടക്കുന്നില്ലേ? ആറ് മാസം കഴിയുമ്പോള്‍ അതൊന്നും പിന്നീട് കേള്‍ക്കാറില്ല. രാഷ്ട്രീയത്തിലെ പ്രശ്‌നം വനിതാ കമ്മീഷനാണ് തീരുമാനിക്കുക. യഥാര്‍ത്ഥത്തില്‍ വനിതാ കമ്മീഷനില്‍ നിയമിക്കേണ്ടത് രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെയാണെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് അതീതരമായി വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഒക്കെ നിയമിക്കാന്‍ കെല്‍പ്പുള്ള മുഖ്യമന്ത്രിമാര്‍ ഇവിടെ തന്നെയുണ്ട്. എന്നാല്‍ പാര്‍ട്ടി അതിന് സമ്മതിക്കാത്തത് കൊണ്ടാണിത്. പാര്‍ട്ടിയുടെ നിര്‍ദേശം ചിലപ്പോള്‍ ഈ മുഖ്യമന്ത്രി നടപ്പാക്കേണ്ടി വരും. തെറ്റ് ആരാണ് ചെയ്തത് അവര്‍ ശിക്ഷിക്കപ്പെടണം. അതിന് മുഖ്യമന്ത്രിമാരുടെ കൈകള്‍ ബന്ധിപ്പിക്കരുത്.

അതിജീവിതയുടെ കൂടെയാണ് ഞാന്‍. അടുത്ത കാലത്ത് ഏറ്റവും വേദനിപ്പിച്ച കാര്യമാണിത്. അതിനി ആര് ചെയ്താലും, ഏത് മഹാന്‍ പറഞ്ഞിട്ട് ചെയ്താലും, ഇനി വേറെ ആര് ചെയ്താലും അവരെ പിടിക്കണം. തക്കതായ ശിക്ഷ കൊടുക്കണം. നമ്മള്‍ക്കും പെണ്‍കുട്ടികളുണ്ട്. പഠനം കഴിഞ്ഞ്, ട്യൂഷനും പോയി ആ പെണ്‍കുട്ടി വീട്ടില്‍ വരുന്നത് വരെ അച്ഛനമ്മമാര്‍ക്ക് പേടിയാണ്. ഖത്തറിലൊക്കെ സ്ത്രീകളെ രക്ഷിക്കാന്‍ സംവിധാനമുണ്ട്. അവിടെ ഫലവത്തായ കാര്യങ്ങളുണ്ടെന്ന് പറയാനാവില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

ABOUT MALIKA SUKUMARAN

Continue Reading
You may also like...

More in Actress

Trending

Recent

To Top