Connect with us

സ്ഥലകാലബോധം നഷ്ടപ്പെട്ടു അവളുടെ കണ്ണാടി താഴെ വീണുപോയത് അവള്‍ അറിഞ്ഞില്ല, കണ്ണില്‍ നിന്ന് കണ്ണീര് വരാന്‍ വിതുമ്പുന്നുണ്ടായിരുന്നു..ജാസ്മിന്‍ വെറും എലിക്കുട്ടിയാണ്… ഊണിലും ഉറക്കത്തിലും ‘ഡോക്ടര്‍ ..ഡോക്ടര്‍.. അയാളെ എങ്ങനെ ഇല്ലാതാക്കണം’ എന്ന ചിന്ത മാത്രമാണ് ഉള്ളത്; കുറിപ്പ്

TV Shows

സ്ഥലകാലബോധം നഷ്ടപ്പെട്ടു അവളുടെ കണ്ണാടി താഴെ വീണുപോയത് അവള്‍ അറിഞ്ഞില്ല, കണ്ണില്‍ നിന്ന് കണ്ണീര് വരാന്‍ വിതുമ്പുന്നുണ്ടായിരുന്നു..ജാസ്മിന്‍ വെറും എലിക്കുട്ടിയാണ്… ഊണിലും ഉറക്കത്തിലും ‘ഡോക്ടര്‍ ..ഡോക്ടര്‍.. അയാളെ എങ്ങനെ ഇല്ലാതാക്കണം’ എന്ന ചിന്ത മാത്രമാണ് ഉള്ളത്; കുറിപ്പ്

സ്ഥലകാലബോധം നഷ്ടപ്പെട്ടു അവളുടെ കണ്ണാടി താഴെ വീണുപോയത് അവള്‍ അറിഞ്ഞില്ല, കണ്ണില്‍ നിന്ന് കണ്ണീര് വരാന്‍ വിതുമ്പുന്നുണ്ടായിരുന്നു..ജാസ്മിന്‍ വെറും എലിക്കുട്ടിയാണ്… ഊണിലും ഉറക്കത്തിലും ‘ഡോക്ടര്‍ ..ഡോക്ടര്‍.. അയാളെ എങ്ങനെ ഇല്ലാതാക്കണം’ എന്ന ചിന്ത മാത്രമാണ് ഉള്ളത്; കുറിപ്പ്

ഇത്തവണത്തെ ബിഗ് ബോസ്സിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളാണ് ഡോക്ടർ റോബിനും ജാസ്മിനും
ഓരോദിവസം കഴിയുമ്പോഴും ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുകയാണ്. ഹൗസിലെ ജാസ്മിന്റെ ഓരോയൊരു എതിരാളി ഡോക്ടര്‍ റോബിനാണ്.

ഇരുവരുടേയും ഗെയിം പ്ലാനിനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ജാസ്മിന്‍ ടൈറ്റില്‍ വിന്നര്‍ ആകുന്നതിലും വലിയ വിജയമാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് ആരാധകന്‍ പറയുന്നത്. കൂടാതെ ജീവിതത്തില്‍ ജാസ്മിന്‍ പുലിക്കുട്ടിയാണെങ്കിലും ബിഗ് ബോസ് ഹൗസില്‍ എലിക്കുട്ടിയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

ജാസ്മിന്‍ ഒരു പുലിക്കുട്ടിയാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ അതേ എന്ന് പറയും. അവളുടെ ഈ പ്രായത്തില്‍ അവള്‍ അനുഭവിച്ച പല ദുരനുഭവങ്ങളുടെയും കഥ കേട്ടാല്‍ നമുക്ക് അത് മനസിലാകും. സൊസൈറ്റി വരിഞ്ഞ് മുറുക്കി ജീവിതം സ്വയം ഇല്ലാതാക്കുന്ന പല പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനമാണ് അവളുടെ ഈ ഉയര്‍ച്ച. അവളിപ്പോള്‍ സ്വന്തം ഇഷ്ടത്തിന് സ്വന്തം കാലില്‍ ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നു. ദൃഢനിശ്ചയം ഉണ്ടെങ്കില്‍ സൊസൈറ്റി ഉണ്ടാക്കി വെച്ച പല പരിമിതികളെയും മറികടക്കാന്‍ സാധിക്കുമെന്ന് അവള്‍ ഈ 26 വയസിനകത്ത് തെളിയിച്ചു കഴിഞ്ഞു’.

‘പക്ഷെ ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥി വെറും എലിക്കുട്ടിയാണ്. ഊണിലും ഉറക്കത്തിലും ”ഡോക്ടര്‍ ..ഡോക്ടര്‍.. അയാളെ എങ്ങനെ ഇല്ലാതാക്കണം’ എന്ന ചിന്ത മാത്രമാണ് അവളില്‍ ഉള്ളത്. ഏത് ടാസ്‌ക് കിട്ടിയാലും എന്തെങ്കിലും പറയാനുള്ള അവസരം കിട്ടിയാലും ഡോക്ടറേ എങ്ങനെയെങ്കിലും താറടിക്കണമെന്നും പറ്റുവാണെങ്കില്‍ അയാളെ പ്രൊവോക്ക് ചെയ്തത് അയാളുടെ ടെമ്പര്‍ തെറ്റിച്ച് അടി വാങ്ങി അത് വഴി അയാളെ പുറത്താക്കണമെന്ന ചിന്ത മാത്രമാണ് അവളിലുള്ളത്’; ആരാധകന്‍ പറയുന്നു.

‘ഇന്നലത്തെ എപ്പിസോഡ് തന്നെ നോക്കുക. അവള്‍ അടിക്കുന്നത് നോക്കുക. അയാളോടുള്ള വെറുപ്പും ദേഷ്യവും അവിടെ പ്രകടിപ്പിക്കുന്നതല്ല കുഴപ്പം പക്ഷെ അത് പ്രകടിപ്പിച്ച രീതി നോക്കുക. അവള്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. അവളുടെ കണ്ണാടി താഴെ വീണുപോയത് അവള്‍ അറിഞ്ഞില്ല. അവളുടെ കണ്ണില്‍ നിന്ന് കണ്ണീരും വരാന്‍ വിതുമ്പുന്നുണ്ടായിരുന്നു. മെന്റലി അവള്‍ അത്രയും വീക്കാണെന്നാണ് അതിനര്‍ത്ഥം. കഴിഞ്ഞ ആഴ്ച്ച അവള്‍ക്ക് തല ചുറ്റിയതും ബിഗ് ബോസിന്റെ അടുത്ത് ചെന്ന് കരഞ്ഞതുമെല്ലാം റോബിന്റെ ഫാന്‍ ഫോളോവിങ് റിയാസില്‍ നിന്ന് അറിഞ്ഞത് കൊണ്ടുള്ള മെന്റല്‍ ഡിപ്രഷന്‍ കൊണ്ടാണോ എന്നും നമ്മള്‍ സംശയിക്കണം’; ചൂണ്ടിക്കാട്ടുന്നു.

എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ബിഗ് ബോസിനോട് നേരിട്ട് ചെന്ന് പറഞ്ഞാല്‍ തക്കതായ ശിക്ഷ ഒരു പക്ഷെ വീട്ടില്‍ നിന്ന് പുറത്താക്കുക വരെ ചെയ്യുമെന്ന് ലാലേട്ടന്‍ ഇന്നലെ പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം നമുക്ക് പ്രതീക്ഷിക്കാം. ജാസ്മിന്‍ റോബിനെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ എല്ലാ പരാതികളും ബിഗ് ബോസിനെ അറിയിക്കും. റോബിനെ പരമാവധി പ്രൊവോക് ചെയ്യാന്‍ പരിശ്രമിക്കും. ആ കെണിയില്‍ വീഴാതെ നോക്കുക എന്നതാണ് ചൂടനായ റോബിന്റെ മുന്നിലുള്ള വെല്ലുവിളി. റോബിന്‍ എന്ന മത്സരാര്‍ത്ഥി താന്‍ മൂലം പുറത്തായാല്‍ അതാണ് ജാസ്മിന് ഏത് ബിഗ് ബോസ് ടൈറ്റിലിനെക്കാളും വലുത്’; എന്നാണ് ബിഗ് ബോസ് ആരാധകന്റെ കണ്ടെത്തല്‍

Continue Reading
You may also like...

More in TV Shows

Trending

Recent

To Top