Connect with us

മോഹൻലാൽ പോലും ഈ വിഷയത്തെക്കുറിച്ച് ജാസ്മിനോട് ചോദിച്ചില്ല; വളരെ വാത്സല്യത്തോടെ മാത്രമാണ് പെരുമാറുന്നത്! മോഹൻലാൽ ഇത്രയും താഴ്ന്നു കൊടുക്കുന്നത് മുൻപ് കണ്ടിട്ടില്ല ; കുറിപ്പ് വൈറൽ!

TV Shows

മോഹൻലാൽ പോലും ഈ വിഷയത്തെക്കുറിച്ച് ജാസ്മിനോട് ചോദിച്ചില്ല; വളരെ വാത്സല്യത്തോടെ മാത്രമാണ് പെരുമാറുന്നത്! മോഹൻലാൽ ഇത്രയും താഴ്ന്നു കൊടുക്കുന്നത് മുൻപ് കണ്ടിട്ടില്ല ; കുറിപ്പ് വൈറൽ!

മോഹൻലാൽ പോലും ഈ വിഷയത്തെക്കുറിച്ച് ജാസ്മിനോട് ചോദിച്ചില്ല; വളരെ വാത്സല്യത്തോടെ മാത്രമാണ് പെരുമാറുന്നത്! മോഹൻലാൽ ഇത്രയും താഴ്ന്നു കൊടുക്കുന്നത് മുൻപ് കണ്ടിട്ടില്ല ; കുറിപ്പ് വൈറൽ!

ബിഗ് ബോസ് നാലാം സീസൺ വിജയകരമായി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ മൂസ. വളരെ മികച്ച രീതിയിൽ ആണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം താരത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ആളുകൾ എത്തുന്നുണ്ട്. താരം പരിപാടിയിൽ അമിതമായി മോശം വാക്കുകൾ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. അതേസമയം ഇതിനെതിരെ കാര്യമായ നടപടികളൊന്നും തന്നെ എടുക്കുന്നില്ല എന്നുമാണ് വിമർശനം. ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ആണ് ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് അധികൃതർ ജാസ്മിന് എന്തെങ്കിലും ഫേവർ നൽകുന്നുണ്ടോ? റോബിനോട് ഉള്ള തീരാത്ത പകയുടെ കാരണമെന്താണ്? ഇപ്പോഴും ആളുകൾ ജാസ്മിനെ സപ്പോർട്ട് ചെയ്യുവാനുള്ള കാരണമെന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കുറിപ്പിൽ നൽകിയിരിക്കുന്നത്. ഈ കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.തീർച്ചയായും ബിഗ്ബോസ് അധികൃതർ ഇവർക്ക് ചില പ്രിവിലേജ് നൽകുന്നുണ്ട്. ഇവർ പലപ്പോഴും മോശം വാക്കുകൾ ഉപയോഗിച്ചിട്ടും അതിനെതിരെ ഒരു വാർണിംഗ് പോലും ബിഗ്ബോസ് അധികൃതർ നൽകിയിട്ടില്ല. മോഹൻലാൽ പോലും ഈ വിഷയത്തെക്കുറിച്ച് ജാസ്മിനോട് ചോദ്യങ്ങൾ ചോദിച്ചിരുന്നില്ല. മറിച്ച് വളരെ വാത്സല്യത്തോടെ മാത്രമാണ് മോഹൻലാൽ പെരുമാറുന്നത്. ആരെയോ ബോധ്യപ്പെടുത്തുവാൻ വേണ്ടി ചെയ്യുന്നത് പോലെ ആണ് മോഹൻലാൽ ജാസ്മിനെ കഴിഞ്ഞദിവസം വിമർശിച്ചത്. മോഹൻലാൽ ഇത്രയും താഴ്ന്നു കൊടുക്കുന്നത് മുൻപ് കണ്ടിട്ടില്ല എന്നും കുറിപ്പിൽ പറയുന്നു.മോഹൻലാൽ ജാസ്മിനെ എങ്ങനെ ചേർത്ത് പിടിക്കുന്നതിനു പിന്നിൽ ഒരു ലക്ഷ്യം ഉണ്ട് എന്നാണ് ചിലർ പറയുന്നത്ത് . ജാസ്മിനെ ടോപ് ഫൈവിൽ എത്തിക്കാൻ വേണ്ടിയാണ് മോഹൻലാൽ പലതു കണ്ണടച്ചു കൊടുക്കുന്നതും. ജാസ്മിനെ വലിയ രീതിയിലുമുള്ള പണിഷ്മെന്റ് കൊടുക്കാത്തതും എന്നാണ് ഒരുകൂട്ടർ സോഷ്യൽ മീഡിയയിൽ പറയുന്നത്

അതേസമയം റോബിന് ഒരു വില്ലൻ പരിവേഷം ഉണ്ടാക്കി കൊടുക്കുവാൻ വേണ്ടി ജാസ്മിൻ പലതും ചെയ്യുന്നു എന്നാണ് മറ്റൊരു. റോബിന് പുറത്ത് നല്ല സപ്പോർട്ട് കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയശേഷമാണ് ജാസ്മിൻ ഇങ്ങനെയൊരു നീക്കം ആലോചിച്ചു തുടങ്ങിയത്. അതേസമയം ഇപ്പോഴും ആളുകൾ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് അറിയുമോ? ഒരിക്കലും താഴ്ന്നു കൊടുക്കാത്ത പ്രകൃതം ആയിരിക്കണം ഇപ്പോഴും ആളുകൾ ഇവരെ സപ്പോർട്ട് ചെയ്യുവാൻ കാരണം. അതേസമയം തെറിവിളിക്കുന്ന അതിനോട് ആരാധകർക്ക് പോലും യോജിപ്പുണ്ട് എന്നാണ് കുറിപ്പിൽ പറയുന്നത്. മുൻപ് സാബു മോനിലും രജിത് കുമാറിലും മാത്രം കണ്ടിട്ടുള്ള ഹീറോയിക്ക് ആറ്റിറ്റ്യൂഡ് ആണ് ജാസ്മിനിൽ ഉള്ളതായി ഫീൽ ചെയ്യുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്.

അതേസമയം ബിഗ് ബോസ് സീസൺ ഫോർ അൻപത് ദിവസം പിന്നിട്ടപ്പോൾ വീട്ടിൽ നിന്നും ഒരു മത്സരാർത്ഥികൂടി പുറത്തായിരിക്കുകയാണ്. ഇനി പതിമൂന്നുപേരാണ് വീട്ടിൽ ബാക്കിയുള്ളത്. തന്റെ പോക്ക് കൊണ്ട് ബിഗ് ബോസ് വീട്ടിലെ കളികളെ തന്നെ മൊത്തത്തിൽ മാറ്റി മറിക്കാൻ കഴിവുള്ള നിമിഷയാണ് ഇത്തവണ പുറത്ത് പോയത്.

ബിഗ് ബോസ് തുടങ്ങി ആദ്യത്തെ രണ്ടാഴ്ച വലിയ പ്രകടനമൊന്നും കാഴ്ചവെക്കാതെയാണ് നിമിഷ മുന്നോട്ട് പോയത്. അങ്ങനെ മൂന്നാം ആഴ്ചയിലേക്ക് കടക്കും മുമ്പ് നിമിഷ വീട്ടിൽ നിന്നും പുറത്തായി. തുടർന്ന് മാറ്റി മത്സരാർഥികൾക്കൊന്നും ലഭിക്കാത്ത ഒരു ഭാഗ്യം നിമിഷക്ക് ലഭിച്ചു.

സീക്രട്ട് റൂമിൽ നിമിഷയെ രണ്ട് ദിവസം പാർപ്പിച്ച ബിഗ് ബോസ്, വീടിനുളളിലെ മറ്റ്‌ മത്സരാർത്ഥികളുടെ കളികൾ നിമിഷയെ കാണിച്ച് കൊടുത്തു. എല്ലാവരെയും പറ്റി നന്നായി മനസിലാക്കിയ നിമിഷ ബിഗ് ബോസ് വീട്ടിൽ ഒരു ശക്തയായ മത്സരാർത്ഥിയായിട്ടാണ് രണ്ടാമത് എത്തിയത്.ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയിരുന്നെങ്കിലും നിമിഷക്ക് ജനപിന്തുണ നന്നേ കുറവായിരുന്നു. വീട്ടിലെ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിമിഷ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയവും വോട്ട് കുറയുന്നതിന് കാരണമായി.

ബിഗ് ബോസ് വീട്ടിൽ അടയും ചക്കരയും പോലെയായിരുന്നു നിമിഷയും ജാസ്മിനും ആദ്യത്തെ തവണ നിമിഷ പുറത്ത് പോയപ്പോൾ ജാസ്മിന് സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല അന്ന് ഇരുപത് ദിവസത്തെ സൗഹൃദം മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇത്തവണ അൻപത് ദിവസം പിന്നിട്ട ശേഷമാണ് നിമിഷ വീട്ടിൽ നിന്നും ഇറങ്ങുന്നത്. ഇത് ജാസ്മിനെ എങ്ങനെയാവും ബാധിക്കുക എന്നത് കാണാൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

about bigboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top