Connect with us

ദൈവത്തിന് പോലും നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് നാട്ടുകാരേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ്; സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ ? രാഹുൽ ഈശ്വർ പറയുന്നു!

News

ദൈവത്തിന് പോലും നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് നാട്ടുകാരേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ്; സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ ? രാഹുൽ ഈശ്വർ പറയുന്നു!

ദൈവത്തിന് പോലും നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് നാട്ടുകാരേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ്; സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ ? രാഹുൽ ഈശ്വർ പറയുന്നു!

ദിലീപിനെതിരായ പ്രചരണത്തിനെതിരെ നീതിയുക്തമായിട്ടാണ് വിചാരണക്കോടതി നിലനില്‍ക്കുന്നതന്ന് രാഹുല്‍ ഈശ്വർ. ഒരു വനിത ജഡ്ജി നട്ടെല്ല് വളയ്ക്കാതെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നുവെന്നുള്ളത് അഭിമാനവും രോമാഞ്ചവും ഉണ്ടാക്കുന്ന കാര്യമാണ്. പൊലീസും പ്രോസിക്യൂഷനും പറയുന്ന ഓരോ കള്ളങ്ങളും പൊളിച്ചടുക്കാന്‍ ഒരു മടിയും ഇല്ല. ദിലീപിന്റെ സഹോദരന്‍ അനൂപ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നുവെന്നാണ് കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്‍ വാദിച്ചത്.

ഇതൊക്കെ പറയുന്നതിന് അല്‍പ്പം നാണം വക്കീലിന് വേണ്ടേ. ഏത് വകുപ്പിലാണ് ദിലീപിന്റെ അനിയന്‍ പ്രോസിക്യൂഷന്‍ സാക്ഷിയാവുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. മീഡിയ വണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ദിലീപിന്റെ വക്കീല്‍ അനൂപിനെ പഠിപ്പിക്കുന്നതിന്റെ ഓഡിയോ വന്നപ്പോഴാണ്, അനൂപ് പ്രോസിക്യൂഷന്‍ സാക്ഷിയാണെന്നും അയാളെ കൂറുമാറ്റിയതുമാണെന്ന വാദം ഉയർന്ന് വരുന്നത്. കാവ്യാ മാധവന്‍, കാവ്യ മാധവന്റെ വീട്ടുകാർ, സിദ്ധീഖ്, സുരാജ്, നാദിർഷ തുടങ്ങിയവരൊക്കെ കൂറുമാറിയ സാക്ഷികളെന്നാണ് പറയുന്നത്. ഇവരൊക്കെയാണോ പ്രോസിക്യൂഷന്റെ സാക്ഷികളെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

ഏത് സാക്ഷിയാണ് ഇവിടെ കൂറുമാറിയത്. പൊലീസുകാർ പച്ചക്കള്ളം എഴുതി കോടതിയില്‍ കൊടുക്കുകയായിരുന്നു. കാവ്യാ മാധവനും നാദിർഷയും സിദ്ധീഖുമൊക്കെ കോടതിയില്‍ വന്ന് ഇത് ഞങ്ങള്‍ പറഞ്ഞത് അല്ലെന്ന് പറഞ്ഞു. ഇതാണ് 20 സാക്ഷികള്‍ കൂറുമാറി, കൂറ് മാറീ എന്ന് പറയുന്നത്. ഈ പറയുന്നതൊക്കെ പച്ചക്കള്ളമാണ്.ദൈവത്തിന് പോലും നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് നാട്ടുകാരേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇനിയൊരു കാര്യ സർക്കാസമായി പറയുകയാണ്. യഥാർത്ഥത്തില്‍ ഡി വൈ എസ് പി ബൈജു പൌലോസിന്റെ അടക്കം ടീം അഭിനന്ദനം അർഹിക്കിക്കുന്നു. ഒരു കണ്ടന്റും മെറിറ്റും ഇല്ലാതെ നാലര വർഷം ഈ കേസ് കൊണ്ടുപോവാന്‍ കഴിഞ്ഞത് തന്നെ വലിയ കഴിവാണെന്നും രാഹുല്‍ പരിഹസിക്കുന്നു.

വെറും ഗ്യാസും മീഡിയ പ്രചരണവും വെച്ച് നാലര വർഷം ഈ കേസ് കൊണ്ടുപോയത് വലിയ നേട്ടമാണ്. കേസ് പരിഗണിക്കുന്ന ആ കോടതിക്ക് മുന്നിലായത് കൊണ്ട് ഇവർ മുട്ട് വിറക്കുകയാണ്. തെളിവുകളില്ലാതെ ഇവർ പറയുന്ന കിംവദന്തികള്‍ക്കും സമ്മർദങ്ങള്‍ക്കും അനുസരിച്ച് കോടതിയുടെ നയം മാറണോ?

പച്ചക്കള്ളങ്ങളാണ് ബൈജു പൌലോസ് പറയുന്നത്. പേരെടുത്ത് പറയുന്നതില്‍ ആർക്കും ബുദ്ധിമുട്ട് തോന്നരുത്. ദിലീപ് ഒരു ദിവസം തന്നെ ഭീഷണിപ്പെടുത്തിയെന്ന് ബൈജു പൌലോസ് പറഞ്ഞു. കോടതിയില്‍ പോയപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്നായിരുന്നു ഡി വൈ എസ് പിയുടെ വാദം. യഥാർത്ഥത്തില്‍ അന്ന് കേസ് പോലും നടന്നിരുന്നില്ല. പിന്നെന്തിനാണ് ദിലീപും ബൈജു പൌലോസും കോടതിയില്‍ പോയതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

ഒരു അടിസ്ഥാനവും ഇല്ലാത്ത കള്ളത്തരങ്ങള്‍ പറയുകയാണ്. മുന്‍ ഡി ജി പി ശ്രീലേഖ പറഞ്ഞത് പോലെ ഒരു മടിയും ഇല്ലാതെ പൊലീസ് തെളിവുകള്‍ ഫാബ്രിക്കേറ്റ് ചെയ്യും. ഫോറന്‍സിക് റിപ്പോർട്ട് വരെ മാനിപ്പുലേറ്റ് ചെയ്യും. ഏതറ്റംവരേയേും പോയി തങ്ങളുടെ നിലപാട് ജയിപ്പിക്കാന്‍ ശ്രമിക്കും. ഇത് പ്രോസിക്യൂഷനല്ല, പെർസിക്യൂഷനാണ്.ദിലീപിനെതിരെ പൊലീസിന്റെ പെർസിക്യുഷന്‍ നടക്കുകയാണ്. അതിനെതിരെ ഒരു വനിത ജഡ്ജി നിലകൊണ്ടത് കേരള നീതിന്യായ ചരിത്രത്തില്‍ സുവർണ്ണ ലിപികളാല്‍ എഴുതപ്പടും. നാദിർഷ, സിദ്ധീഖ്, കാവ്യ മാധവന്‍, കാവ്യാ മാധവന്റെ വീട്ടുകാർ എന്നിവരൊക്കെയാണ് കൂറുമാറിയെന്ന് പറയുന്നത്. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ചിന്തിക്കുമോ ഇവർ ദിലീപിനെതിരെ മൊഴികൊടുക്കുമെന്ന്

പിന്നെ ഭാമയും ബിന്ദു പണിക്കരും കൂറുമാറിയെന്ന് പറയുന്നുണ്ട്. പച്ചക്ക് കൊളുത്തുമെന്ന് പറഞ്ഞതായി ഭാമ പറഞ്ഞപ്പോള്‍ പൊലീസ് ഇംഗ്ലീഷില്‍ എഴുതിക്കൊടുത്തത് ‘dileep will burned actress alive’ എന്നാണ്. ഒരാളെ പച്ചക്ക് കൊളുത്തുമെന്ന് നമ്മളൊക്കെ പറയുമ്പോള്‍ അതിന്റ അർത്ഥമാണ്. ഭാമ അത് സെറ്റില്‍ കേട്ടുവെന്നാണ് പറഞ്ഞത്. ഇവരൊക്കെയാണോ ശക്തരായ സാക്ഷികളെന്ന് പറയുന്നത്. ഇവിടെ സത്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും രാഹുല്‍ ഈശ്വർ ആരോപിച്ചു.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top