Connect with us

പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിൽ സിജു വിത്സൺ, മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​യി ​നാ​സ്‌ പ്രത്യക്ഷപ്പെടുന്നു; ‘വരയൻ’ മെയ്‌ 20ന്‌ തിയേറ്ററുകളിലേക്ക്

featured

പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിൽ സിജു വിത്സൺ, മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​യി ​നാ​സ്‌ പ്രത്യക്ഷപ്പെടുന്നു; ‘വരയൻ’ മെയ്‌ 20ന്‌ തിയേറ്ററുകളിലേക്ക്

പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിൽ സിജു വിത്സൺ, മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​യി ​നാ​സ്‌ പ്രത്യക്ഷപ്പെടുന്നു; ‘വരയൻ’ മെയ്‌ 20ന്‌ തിയേറ്ററുകളിലേക്ക്

ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന സിജു വിത്സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ തിയേറ്ററുകളിലേക്ക്. മെയ്‌ 20ന്‌ തിയേറ്ററുകളിൽ റിലീസ്‌ ചെയ്യും.

മൂന്ന് ദിവസം മുൻപാണ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ആയത്. ഏദനിന്‍ മധു നിറയും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. പ്രകാശ് അലക്സ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടി ആണ്. ഗാനം ഇതിനോടകം ഒരു ലക്ഷത്തിൽ പരം ആളുകൾ കണ്ടുകഴിഞ്ഞു

സ​ത്യം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ.​ ​ജി.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്ഫാ​ദ​ർ​ ​ഡാ​നി​ ​ക​പ്പൂ​ച്ചി​നാണ് ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്നത്. ചെറുപ്പം മുതൽ സിനിമയോടുള്ള താൽപ്പര്യം ഈ അവസരത്തിൽ തിരക്കഥയെഴുതുന്നതിലേക്ക് എത്തുകയായിരുന്നുവെന്ന് ഡാനി കപ്പൂച്ചിൻ പറഞ്ഞത്. കുടുംബങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും ഏറെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.​ബെ​ൽ​ജി​യ​ൻ​ ​മ​ലി​നോ​യ്സ്‌​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​‌​ ​നാ​സ്‌​ ​എ​ന്ന​ ​നാ​യ​‌​ ​ടൈ​ഗ​ർ​ ​എ​ന്ന​ ​മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്

വരയനിൽ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിലാണ് ഇപ്പോൾ സിജു വിത്സൺ. ‘ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരി ആട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം’- വരയനിലെ ഫാദർ എബി കപ്പൂച്ചിനെ കുറിച്ച് ചോദിച്ചപ്പോൾ കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽസൺ പറഞ്ഞ വാക്കുകളാണിത്.

ലി​യോ​ണ​ ​ലി​ഷോ​യ്‌​ ​ആ​ണ് ​നാ​യി​ക.​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ജോ​യ് ​മാ​ത്യു,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ജ​യ​ശ​ങ്ക​ർ,​ ​ജൂ​ഡ്‌​ ​ആ​ന്റ​ണി​ ​ജോ​സ​ഫ്‌,​ ​ഡാ​വി​ഞ്ചി,​അ​രി​സ്റ്റോ​ ​സു​രേ​ഷ്,​ബൈ​ജു​ ​എ​ഴു​പു​ന്ന,​അം​ബി​ക​ ​മോ​ഹ​ൻ,​രാ​ജേ​ഷ്‌​ ​അ​മ്പ​ല​പ്പു​ഴ,​ശ്രീ​ല​ക്ഷ്മി,​ ​ഹ​രി​പ്ര​ശാ​ന്ത്‌,​സു​ന്ദ​ർ​ ​പാ​ണ്ഡ്യ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ, രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. . സത്യം സിനിമാസ്‌ ആണ് വിതരണം. പിആർഒ എ എസ് ദിനേശ്.

More in featured

Trending

Recent

To Top